കേരളത്തെ ബാധിച്ച പ്രളയദുരന്തത്തില്‍ സിനിമാ രംഗത്തും സീരിയല്‍ രംഗത്തുമുള്ള നിരവധി താരങ്ങള്‍ ദുരന്തബാധിതര്‍ക്ക് സഹായവുമായി എത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ബിഗ്‌ബോസില്‍ നിന്നും പുറത്തായ താരങ്ങള്‍ പ്രളയബാധിതര്‍ക്ക് എത്തിക്കുന്ന സഹായമാണ് ബിഗ്‌ബോസ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ബിഗ് ബോസ് പരിപാടിയില്‍ നിന്നും പുറത്തായ മത്സരാര്‍ഥികളും ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകുന്നുണ്ട്. ക്യാമ്പുകളില്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊണ്ടാണ് താരങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബിഗ് ബോസ് പരിപാടിയില്‍ നിന്നും പുറത്തായ മത്സരാര്‍ഥികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. സാമൂഹിക പ്രവര്‍ത്തകയായ ദിയാസന, ടിവി താരവും അവതാരകനുമായ ദീപന്‍മുരളി, ചലച്ചിത്ര താരവും മോഡലുമായ ഡേവിഡ് ജോണ്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായിരുന്നു ദിയാസനയുടെ പ്രവര്‍ത്തനങ്ങള്‍. ഒപ്പം കേരള ജനതയ്ക്ക് പ്രളയം എത്രത്തോളമാണ് ദുരിതം വിതച്ചത് എന്ന് തെളിയിക്കുന്ന പോസ്റ്റുകളും ലൈവ് വീഡിയോകളും അവര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യാനും മറന്നില്ല.
തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സാധനങ്ങള്‍ ശേഖരിച്ച് പ്രളയബാധിതര്‍ക്ക് നല്‍കിയാണ് ടി വി അവതാരകനും നടനുമായ ദീപന്‍ മുരളി പ്രവര്‍ത്തനങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ചത്.ബിഗ് ബോസില്‍ ഇപ്പോഴും മത്സരിച്ച് മുന്നോട്ടുപോകുന്ന ശക്തയായ മത്സരാര്‍ഥി അര്‍ച്ചനാ സുശീലന്റെ സഹോദരിക്കൊപ്പമായിരുന്നു താരം എത്തിയത്. അഞ്ജലി അമീറും ദുരിതബാധിതര്‍ക്ക് സഹായവുമായി എത്തിയിരുന്നു.
മറ്റൊരു മത്സരാര്‍ഥിയായിരുന്ന ഡേവിഡ് ജോണ്‍ താന്‍ ദുരിതാശ്വാസ ക്യാമ്പുകല്‍ പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ സാന്നിധ്യം പ്രേക്ഷകരെ അറിയിച്ചത്. ഒപ്പം തന്നെ താരം ക്യാമ്പുകളില്‍ ആവശ്യമായ വസ്തുക്കള്‍ എത്തിക്കുകയും എന്തൊക്കെ സാധനങ്ങള്‍ ക്യാമ്പുകളില്‍ ആവശ്യമുണ്ടെന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്തു.
എന്തായാലും ബിഗ് ബോസിലെ മത്സരാര്‍ഥികളും മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്നവരാണെന്ന് തെളിയിക്കുകയാണ്. ഒരുപക്ഷേ ഈ പുണ്യ പ്രവൃത്തിയില്‍ ഭാഗവാക്കാകുവാനാകും അവര്‍ ബിഗ്‌ബോസില്‍ നിന്ന് പടിയിറങ്ങിയത്.