Latest News

കയ്യില്‍ മുറിവ്... ശരീരത്തില്‍ ചതഞ്ഞിന്റെ പാട്; ദേഹമാകെ കുപ്പികൊണ്ട് കുത്തിയ പാടുകള്‍; വേര്‍പാട് വിശ്വസിക്കാനാകാതെ ബന്ധുക്കള്‍; കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ അസ്മിനയ്ക്ക് സംഭവിച്ചത്

Malayalilife
കയ്യില്‍ മുറിവ്... ശരീരത്തില്‍ ചതഞ്ഞിന്റെ പാട്; ദേഹമാകെ കുപ്പികൊണ്ട് കുത്തിയ പാടുകള്‍; വേര്‍പാട് വിശ്വസിക്കാനാകാതെ ബന്ധുക്കള്‍; കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ അസ്മിനയ്ക്ക് സംഭവിച്ചത്

കോഴിക്കോട് വടകരയിലെ നിവാസികള്‍ക്ക് ഇന്ന് രാവിലെ ലഭിച്ച വാര്‍ത്ത ഒരു ഞെട്ടലായിരുന്നു. ഹോട്ടല്‍ മുറിയില്‍ 44 കാരിയായ അസ്മിന എന്ന സ്ത്രീ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയാണ് നാട്ടുകാരെ ഞെട്ടിച്ചത്. സാധാരണ ദിവസങ്ങളിലേതുപോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനൊരുങ്ങിയ വടകരക്കാര്‍ക്ക് ഈ വാര്‍ത്ത അപ്രതീക്ഷിതമായിരുന്നു. ആറ്റിങ്ങലിലെ ഗ്രീന്‍വില്ല ലോഡ്ജ് മുറിയിലാണ് അസ്മിനയുടെ മൃതദേഹം കണ്ടെത്തിയത്. വടകരയില്‍ ജനിച്ചും വളര്‍ന്നും രണ്ടു മക്കളുടെ അമ്മയായ അസ്മിനയുടെ ഈ ദുരൂഹമരണം, വീട്ടുകാരെയും സുഹൃത്തുക്കളെയും മാത്രമല്ല, മുഴുവന്‍ പ്രദേശത്തെയും ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ എന്താണ് കാരണം എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. 

ഈ ലോഡ്ജിലെ തന്നെ ജീവനക്കാരനായ 30കാരനായ ജോബി ജോര്‍ജ് എന്നയാളാണ് അസ്മിനയെ കൊന്നത് എന്നാണ് കരുതുന്നത്. ജോബി 5 ദിവസം മുന്‍പാണ് ലോഡ്ജില്‍ ജോലിക്കെത്തിയത്. അസ്മിനയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ചൊവ്വാഴ്ച രാത്രി മുറിയെടുത്ത് താമസിപ്പിച്ചു. രാത്രി ഒന്നരയോടെ മുറിയിലേക്ക് പോയ ജോബിയെ രാവിലെ കാണാഞ്ഞതിനെത്തുടര്‍ന്ന്  ജീവനക്കാര്‍ അന്വേഷിച്ചെത്തിയെങ്കിലും മുറി തുറക്കാനായില്ല. തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ അവിടെ എത്തി. റൂം ചവിട്ടി തുറക്കുകയായിരുന്നു. അപ്പോഴാണ് അസ്മിന മരിച്ച നിലയില കിടക്കുന്നത് കണ്ടത്. എന്നാല്‍ കൂടെ ഉണ്ടായിരുന്നു ജോബി അവിടെ ഉണ്ടായിരുന്നില്ല. 

കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു അസ്മിന. കയ്യില്‍ മുറിവ്, തലയിലും ശരീരത്തിലും ചതഞ്ഞതിന്റെ പാട്. ശരീത്തില്‍ മുഴുവന്‍ കുപ്പികൊണ്ട് കുത്തിയ പാടുകളും ഉണ്ടായിരുന്നു. കൊലപാതകം എന്നാണ് പോലീസ് പറയുന്നത്. രണ്ട് പേര്‍ തമ്മില്‍ പിടിവലി നടന്നതിന്റെ ലക്ഷണവും ഉണ്ട്. മരിച്ച് അസ്മിനയും പ്രതി എന്ന് സംശയിക്കുന്ന ജോബിയും പ്രണയത്തിലാണ് എന്നാണ് കരുതുന്നത്. ഇവര്‍ക്ക് മുന്‍പ് പരിചയം ഉണ്ട്. ഇവര്‍ രണ്ട് പേരും പരസ്പരം പരിചയപ്പെടുന്നത് കായംകുളത്തെ ഹോട്ടലില്‍ വച്ചാണ്. എന്നാല്‍ അവിടുന്ന് ജോലി ഉപേക്ഷിച്ച് ഒരാഴ്ച മുന്‍പാണ് ആറ്റിങ്ങലിലെ ലോഡ്ജില്‍ ജോലിക്ക് കയറുന്നത്. തിരിച്ചറിയല്‍ രേഖകള്‍ ഒന്നും നല്‍കാതെയാണ് ജോബി ഹോട്ടലില്‍ ജോലിക്ക് പ്രവേശിച്ചത്. ഇതിനിടെയാണ് ഭാര്യയാണെന്ന് പറഞ്ഞ് അസ്മിനയെ ജോബി ലോഡ്ജിലേക്ക് കൊണ്ടുവന്നത്.

കായംകുളത്ത് അസ്മിന പാചകക്കാരിയും ജോബി റിസപ്ഷനിസ്റ്റുമായിരുന്നു. നാല്‍പ്പതുകാരിയായ വടകര സ്വദേശിനി അസ്മിനയ്ക്കായി ജോബി ഈ ലോഡ്ജില്‍ ഒരു മുറിയെടുത്തു. ജോബിക്കു പുറമേ മറ്റൊരാളും കൂടി ഈ മുറിയിലെത്തിയതായാണ് കരുരുന്നത്. ഇന്നലെ രാവിലെ ഇരുവരേയും കാണാത്തതിനെത്തുടര്‍ന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് കട്ടിലില്‍ അസ്മിനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ഇടയില്‍ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പോലീസിന്റെ നിയമപരമായ നടപടികള്‍ക്ക് ശേഷം അസ്മിനയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബിയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്. എന്നാല്‍ മാത്രമേ എന്താണ് സംഭവിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.

asmina death lodge

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES