ബഡായി ബംഗ്ലാവ് എന്ന് ഒറ്റ ഷോയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടതാരമായി മാറിയ അഭിനേത്രിയാണ് ആര്യ. രമേഷ് പിഷാരടിയോടൊപ്പം ഭാര്യ വേഷത്തില്‍ തിളങ്ങി നില്‍ക്കുന്ന ബഡായി ബംഗ്ലാവ് റേറ്റിംങില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ബിഗ് ബോസ് വന്നതോടെ ബഡായി ബംഗ്ലാവ് താഴിട്ട് പൂട്ടിയിരുന്നു. മുകേഷും ധര്‍മജനും ആര്യയും പിഷാരടിയുടെയും ഗുണ്ടുമണി അമ്മായിയും (പ്രസീത) കോമ്പിനേഷനില്‍ ഹാസ്യ പരമ്പരകളില്‍ മികച്ച ഒന്നായിരുന്നു ബഡായി ബംഗ്ലാവ്.
അഞ്ച് മാസത്തിനുള്ളില്‍ പരിപാടി അവസാനിക്കുമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നതെന്നും അതോര്‍ത്താണ് ഡേറ്റ് നല്‍കിയതെന്നും പിന്നീട് പരിപാടിക്ക് ലഭിച്ച സ്വീകാര്യത തന്നെ അമ്പരപ്പെടുത്തിയിരുന്നുവെന്നും മുകേഷ് പറഞ്ഞിരുന്നു. ആര്യയുടെ മണ്ടത്തരവും പിഷാരടിയുടെ കൗണ്ടറുകളും ചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിയായിരുന്നു. മുന്‍നിര താരങ്ങളുള്‍പ്പടെ നിരവധി പേരായിരുന്നു പരിപാടിയില്‍ അതിഥിയായെത്തിയത്. ഈ പരിപാടി അവസാനിച്ചതില്‍ ഏറെ വിഷമിച്ച ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയുമാണ് ഇപ്പോള്‍ ആര്യയെത്തിയത്.
സീ കേരളം ചാനലിലെ തമാശ ബസാറിലൂടെയാണ് താനെത്തുന്നതെന്നുള്ള വിശേഷമാണ് ആര്യ പങ്കുവെച്ചിട്ടുള്ളത്. തമാശക്കാരിയായി തന്നെ കാണാനെത്തുന്നവര്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ലെന്ന് താരം കുറിച്ചിട്ടുണ്ട്. കെട്ടിലും മട്ടിലും പുതുമയുള്ള പരിപാടികളുമായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന പുതിയ ചാനലാണ് സീ കേരളം. ഈ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന തമാശ ബസാറിലൂടെയാണ് ആര്യയും എത്തുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിനങ്ങളില്‍ രാത്രി 8.30 നാണ് തമാശ ബസാര്‍.
ആര്യ മാത്രമല്ല ഇത്തവണത്തെ വരവില്‍ കൃഷ്ണപ്രഭയും അനന്യയും ഒപ്പമുണ്ട്. തമാശ ബസാറിന്റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം ഒരു പരിപാടിക്കായി ഒരുമിക്കുന്നതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. പേര് പോലെ തന്നെ തമാശയായിരിക്കും പരിപാടിയെന്ന കാര്യത്തില്‍ പ്രത്യേക സംശയത്തിന്റെ ആവശ്യമില്ല. തമാശ രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണ് ആര്യ.
RECOMMENDED FOR YOU: