Latest News

അത് മുറ എന്ന സിനിമയില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗം; അത് എന്റെ വര്‍ക്ക് ഔട്ട് വീഡിയോ ആയി തെറ്റിദ്ധരിച്ച് മെസേജുകള്‍; മാലാ പാര്‍വ്വതി പങ്ക് വച്ചത്

Malayalilife
അത് മുറ എന്ന സിനിമയില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗം; അത് എന്റെ വര്‍ക്ക് ഔട്ട് വീഡിയോ ആയി തെറ്റിദ്ധരിച്ച് മെസേജുകള്‍; മാലാ പാര്‍വ്വതി പങ്ക് വച്ചത്

മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയവയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നായിരുന്നു മുറ. കപ്പേള എന്ന സംവിധാന അരങ്ങേറ്റത്തിലൂടെ വിസ്മയിപ്പിച്ച മുഹമ്മദ് മുസ്തഫയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. നവംബര്‍ ആദ്യം തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാണ്. 

ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാല പാര്‍വതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ഒരു രംഗം താനെന്ന വ്യക്തിയുടേതെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നുവെന്ന് മാല പാര്‍വതി പറയുന്നു.

'മുറ എന്ന സിനിമയില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എന്റെ വര്‍ക്ക് ഔട്ട് വീഡിയോ ആയി തെറ്റിദ്ധരിച്ച് പല മെസ്സേജ് ലഭിക്കുന്നുണ്ട്. മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്. സിനിമ കാണൂ. ആമസോണ്‍ പ്രൈം വീഡിയോയില്‍ കാണാം'', മാല പാര്‍വതി കുറിക്കുന്നു. സിനിമയില്‍ മാല പാര്‍വതിയുടെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.

മാല പാര്‍വ്വതി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വേറിട്ട ഒന്നായിരുന്നു മുറയിലെ രമാദേവി. ഒരു വനിതാ ഗുണ്ടാനേതാവാണ് ഒപ്പമുള്ളവര്‍ രമചേച്ചി എന്ന് വിളിക്കുന്ന ഈ കഥാപാത്രം.

ഹൃദു ഹാറൂണ്‍, സുരാജ് വെഞ്ഞാറമൂട്, ജോബിന്‍ ദാസ്, അനുജിത്ത് കണ്ണന്‍, യദു കൃഷ്ണന്‍, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസന്‍, കനി കുസൃതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രചന നിര്‍വഹിച്ചിരിക്കുന്നത് സുരേഷ്ബാബുവാണ്. എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബുവാണ് മുറയുടെ നിര്‍മ്മാണം. ഛായാഗ്രഹണം ഫാസില്‍ നാസര്‍, എഡിറ്റിംഗ് ചമന്‍ ചാക്കോ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലില്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, ആക്ഷന്‍ പി സി സ്റ്റന്‍ഡ്സ്. 

mala parvathi about workout video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES