എല്ലാവര്‍ഷവും ഐശ്വര്യ അഭിഷേക് ദമ്പതികളുടെ മകള്‍ ആരാധ്യയുടെ ആനുവല്‍ ഡേ ദിനാഘോഷം ശ്രദ്ധ നേടാറുണ്ട്. ഐശ്വര്യ അഭിഷേക് ദമ്പതികളുടെ സാ്ന്നിധ്യമാണ് വൈറലാകാനുള്ള കാരണം. പതിവ് പോലെ ഐശ്വര്യ അഭിഷേക് ദമ്പതികള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിച്ച് എത്തിയതിനാല്‍ ഇത്തവണയും ആരാധ്യയുടെ വാര്‍ഷികാഘോഷം വാര്‍ത്തകളില്‍ ഇടംപിടിച്ചു. എന്നാല്‍ ഇതിന് പിന്നാലെ സുപ്രിയ പൃഥിരാജ് ദമ്പതികളുടെ സാന്നിധ്യവും ചര്‍ച്ചയായി. ഇതോടെ അലംകൃതയുടെ പുതിയ സ്‌കൂള്‍ വിശേഷമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച.
ഷാറുഖ് ഖാന്‍, ഐശ്വര്യ റായ്- അഭിഷേക് ബച്ചന്‍, കരണ്‍ ജോഹര്‍, ഷാഹിദ് കപൂര്‍, കരീന കപൂര്‍ എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ മക്കള്‍ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് പൃഥ്വിയുടെയും സുപ്രിയയുടെയും മകള്‍ അലംകൃതയും ഇപ്പോള്‍ പഠിക്കുന്നത് മുംബൈയിലെ പ്രമുഖ സ്‌കൂള്‍ ആണ് ഇവിടം. സെലിബ്രിറ്റി സ്റ്റാര്‍ കിഡ്‌സില്‍ ഭൂരിഭാഗം പേരും ഈ സ്‌കൂളില്‍ ആണ് പഠിക്കുന്നത്.
സ്‌കൂളിലെ വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം തന്നെ പ്രീ പ്രൈമറിയിലെയും സീനിയര്‍ സെക്കണ്ടറിയിലെയും വാര്‍ഷിക ഫീസില്‍ വ്യത്യാസം ഉണ്ട്. കെജി മുതല്‍ ഏഴാം ക്ലാസ് വരെ ഏകദേശം 1.70 ലക്ഷം രൂപയാണ് ഫീസ്. അങ്ങനെ നോക്കുമ്പോള്‍ മാസത്തില്‍ ഏകദേശം പതിനാലായിരം രൂപയോളം ചെലവ് വരും. എട്ട് മുതല്‍ പത്ത് വരെ 5.9 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്. 11, 12 ക്ലാസുകളില്‍ ഇതിലും കൂടും. അവര്‍ക്ക് 9.65 ലക്ഷം രൂപയാണ് വര്‍ഷത്തില്‍ വേണ്ടത്. ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപിച്ചത്.
നിത അംബാനി മുമ്പ് സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യം മറ്റാരേക്കാളും നന്നായി നിതയ്ക്ക് അറിയാം. ലോകത്തിലെ തന്നെ മികച്ച അദ്ധ്യാപകരെക്കൊണ്ട് കുട്ടികളെ പഠിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ് അവര്‍ സ്‌കൂള്‍ തുടങ്ങിയത്. സ്‌കൂളിന് ഭര്‍തൃപിതാവും റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകനുമായ ധീരുഭായ് ഒടുവില്‍ അംബാനിയുടെ പേര് നല്‍കുകയും ചെയ്തു.
സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കളിസ്ഥലങ്ങള്‍, എസി കെട്ടിടങ്ങള്‍, ഗാര്‍ഡന്‍ എന്നിവയൊക്കെ ഒരുക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും സാമ്പത്തിക സഹായങ്ങളും നല്‍കിവരുന്നു. ഇന്ത്യയിലെ പ്രമുഖ ഇന്റര്‍നാഷണല്‍ സ്‌കൂളായി അംഗീകരിക്കപ്പെട്ട ഈ സ്‌കൂള്‍ ആഗോളതലത്തില്‍ മികച്ച ഐബി സ്‌കൂളുകളിലൊന്നാണ്.
ബാന്ദ്ര വെസ്റ്റിലെ പാലി ഹില്ലിലാണ് പൃഥ്വി അടുത്തിടെ ബംഗ്ലാവ് വാങ്ങിയത്. ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും കായിക താരങ്ങള്‍ക്കും പാലി ഹില്ലില്‍ ആഡംബര വസതികളുണ്ട്. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ടൈഗര്‍ ഷ്രോഫ്, ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍ തുടങ്ങി സെലിബ്രിറ്റികള്‍ക്ക് പാലി ഹില്‍സില്‍ വസതികളുണ്ട്. ഇവിടേക്കാണ് പൃഥ്വി കുടുംബസമേതം മാറിയതും.