രാം ചരണിന്റെയും ഉപാസന കൊണിഡേലയുടെയും മകള്‍ ജനിക്കും മുന്‍പേ സ്റ്റാറാണ്. മകളുടെ ഫോട്ടോ ഒന്നും തന്നെ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും കുഞ്ഞിന്റെ വിശേഷങ്ങള്‍ അമ്മ ഉപാസന നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ കൊച്ചുമകള്‍ക്ക് വേണ്ടി വീടിന്റെ ഗാര്‍ഡനില്‍ അച്ഛന്‍ പണി കഴിപ്പിച്ച മിനി അമ്യുസ്മെന്റ് പാര്‍ക്കിനെക്കുറിച്ചാണ് ഉപാസന പങ്കുവെച്ചിരിക്കുന്നത്. 'അച്ഛന്‍ തന്റെ കൊച്ചുമകള്‍ക്ക് വേണ്ടി ഗാര്‍ഡനില്‍ പഴയ പ്രൈം ടൈം പുഃനസൃഷ്ടിച്ചപ്പോള്‍.. ബെസ്റ്റ് സണ്‍ഡേ' എന്ന് പറഞ്ഞാണ് ഉപാസന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരിയ്ക്കുന്നത്.
>ഒന്നര വയസ്സുകാരിയായ ക്ലിന്‍ കാര കൊണിഡേലയ്ക്ക് മുത്തശ്ശന്‍ പണി കഴിപ്പിച്ചിരിക്കുന്നത് അതിമനോഹരമായൊരു പാര്‍ക്കാണ്. ഉപാസനയും രാം ചരണും തങ്ങളുടെ പത്ത് വര്‍ഷം ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വേണ്ടി മാറ്റിവച്ച ദമ്പതികളാണ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. എന്നാല്‍ അന്ന് രണ്ട് പേര്‍ക്കും സാമ്പത്തികമായി വലിയ നേട്ടങ്ങളില്ല. അച്ഛന്‍ ബിസിനസ്സുകാരനാണെങ്കിലും സ്വന്തമായി സമ്പാദിക്കണമെന്നായിരുന്നു ഉപാസനയ്ക്ക്, ഇന്റസ്ട്രിയില്‍ സ്ഥാനമുറപ്പിയ്ക്കുന്ന തത്രപ്പാടില്‍ രാം ചരണും.
രാം ചരണ്‍ സൂപ്പര്‍ താര നിലയിലേക്ക് വളരുകയും ചെയ്തതിന് ശേഷമാണ് താരപത്നി ഗര്‍ഭം ധരിച്ചത്. പത്ത് വര്‍ഷത്തോളമാണ് ഉപാസന തന്റെ എഗ്ഗ് ഫ്രീസ് ചെയ്ത് സൂക്ഷിച്ചത്. ആ തീരുമാനത്തില്‍ അഭിമാനിക്കുന്നു എന്നും അവര്‍ പറഞ്ഞിട്ടുണ്ട്. 2023 ജൂണ്‍ 20 നാണ് ഉപാസനയ്ക്കും രാം ചരണിനും മകള്‍ പിറന്നത്.