Latest News

സീരിയല്‍ ക്യാമറാമാനായ വിഷ്ണു സന്തോഷുമായി ഒളിച്ചോടി പോയി വിവാഹം; ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവുമായി വേര്‍പിരിയല്‍; മകനും അമ്മക്കുമൊപ്പം ജിവിതം; നടി അനുശ്രീയുടെ കഥ ഇങ്ങനെ

Malayalilife
സീരിയല്‍ ക്യാമറാമാനായ വിഷ്ണു സന്തോഷുമായി ഒളിച്ചോടി പോയി വിവാഹം; ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവുമായി വേര്‍പിരിയല്‍; മകനും അമ്മക്കുമൊപ്പം ജിവിതം; നടി അനുശ്രീയുടെ കഥ ഇങ്ങനെ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി അനുശ്രീ. ബാലതാരമായി സിനിമയിലെത്തിയ അനുശ്രീ മുതിര്‍ന്നപ്പോള്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയായത്. കോവിഡ് കാലത്തായിരുന്നു ക്യാമറാമാന്‍ വിഷ്ണു സന്തോഷുമായുള്ള അനുശ്രീയുടെ വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം അനുശ്രീയെ പിന്നീട് സീരിയലുകളില്‍ ഒന്നും തന്നെ കാണാന്‍ സാധിച്ചിട്ടില്ല. മുന്‍പ് മുന്‍നിര സീരിയലുകള്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരുന്ന അനുശ്രീയെ പെട്ടെന്നാണ് കാണാതാകുന്നത്. വിവാഹ ശേഷമാണ് താരം അഭിനയം നിര്‍ത്തുന്നത്. എന്നാല്‍ ആ വിവാഹം വേണ്ടിയിരുന്നില്ലെന്നും തെറ്റായിപ്പോയി എന്നും പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍.

സീരിയല്‍ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. വിഷ്ണുവുമായുള്ള അനുശ്രീയുടെ വിവാഹത്തിന് നടിയുടെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുടുംബത്തെ ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പം അനുശ്രീ ഒളിച്ചോടി പോയാണ് വിവാഹിതയായത്. 2021ല്‍ തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. ഇരുവരുടേയും കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വളരെ ചെറുപ്പത്തില്‍ തന്നെ അനുശ്രീയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിരുന്നു. അതിനുശേഷം അമ്മയാണ് നടിയെ സംരക്ഷിച്ചിരുന്നത്. അമ്മയുടെ ബന്ധുക്കളായിരുന്നു എല്ലാത്തിനും അനുശ്രീക്ക് സഹായമായി ഉണ്ടായിരുന്നത്. എല്ലാവരേയും എതിര്‍ത്ത് ഇറങ്ങിപ്പോയതുകൊണ്ട് തന്നെ വിവാഹശേഷം അമ്മയും ബന്ധുക്കളും അനുശ്രീയില്‍ നിന്നും അകലം പാലിച്ചിരുന്നു.

തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് അമ്മയേയും ബന്ധുക്കളേയും കൊണ്ട് ഒരുനാള്‍ പറയിപ്പിക്കുമെന്ന വാശിയില്‍ തന്നെയാണ് വിഷ്ണുവിനൊപ്പം അനുശ്രീ ജീവിച്ച് തുടങ്ങിയത്. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ നടി ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായിരുന്നില്ല. വിഷ്ണുവിന്റെ വീട്ടില്‍ വെച്ച് വളകാപ്പ് ചടങ്ങ് നടത്തിയശേഷം അനുശ്രീ അമ്മയ്ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് വിഷ്ണുവിന് അടുത്തേക്ക് തിരികെ വന്നതേയില്ല. ആരവ് എന്നൊരു മകനാണ് അനുശ്രീക്ക് ജനിച്ചത്. നൂലുകെട്ടിനുപോലും വിഷ്ണുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അമ്മയ്ക്കൊപ്പം പോയശേഷം അനുശ്രീ ആളാകെ മാറി എന്നാണ് വിഷ്ണു പിന്നീട് വേര്‍പിരിയാനുള്ള കാരണം വെളിപ്പെടുത്തി പറഞ്ഞത്. എന്നാല്‍ വിവാഹം എടുത്ത് ചാട്ടമായി പോയി എന്നാണ് അനുശ്രീ പറഞ്ഞത്. ജീവിതത്തില്‍ എന്നും പ്രണയിക്കുന്ന ആളുകളോട് ഒരിക്കലും പ്രണയിക്കേണ്ട് എന്ന് പറയില്ല. പക്ഷേ കല്ല്യാണം കഴിക്കും മുന്‍പ് ചിന്തിക്കണം എന്ന് അനുശ്രീ പറഞ്ഞു. വിവാഹത്തിന് ചിലവ് മാത്രം ഒരു കോടിക്ക് മുകളിലായിരുന്നു പ്ലാന്‍ ഇട്ടിരുന്നത് എന്നും അനുശ്രീ മുന്‍പ് പറഞ്ഞിട്ടുണ്ട്.

അതേസമയം, വിഷ്ണു ഇപ്പോള്‍ മറ്റൊരു വിവാഹം കഴിക്കനുള്ള ഒരുക്കത്തിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. നടി സ്വാതി നിത്യാനന്ദയെയാണ് വിവാഹം കഴിക്കാന്‍ പോകുന്നത് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അനുശ്രീ മറ്റൊരു വിവാഹം കഴിച്ചിട്ടില്ല. തന്റെ കുഞ്ഞ് വിഷ്ണുവിനെ അല്ലാതെ മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്ന് അനുശ്രീ നേരത്തെ പറഞ്ഞിട്ടുണ്ട്. 2005 മുതല്‍ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളില്‍ അഭിനയിച്ചുകഴിഞ്ഞു. 'ഓമനത്തിങ്കള്‍ പക്ഷി' എന്ന സീരിയലില്‍ ആണ്‍കുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ ഇഷ്ടം കവര്‍ന്ന താരമാണ് അനുശ്രീ. ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികള്‍, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞില്‍ വിരിഞ്ഞപൂവ്, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്. പ്രകൃതിയെന്നാണ് അനുശ്രീയുടെ യഥാര്‍ത്ഥപേര്.

Read more topics: # അനുശ്രീ.
anooshree prakrithi life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES