മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ സിനിമ വാര്ത്തകള്ക്കുപ്പറം കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കു മുന്നില്‍ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ സഹോദരന്റെ മകന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് അനുശ്രീ. തന്റെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണിയാണ് എന്ന് പറഞ്ഞാണ് അനുശ്രീ ജന്മദിന ആശംസകള്‍ പറഞ്ഞിരിക്കുന്നത്.
ആദികുട്ടാ..... അപ്പേടെ പൊന്നെ... സന്തോഷ ജന്മദിനം. ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ. എന്റെ ആദ്യത്തെ കുഞ്ഞ്. എപ്പഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും .. അനൂബ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാല്‍ മതി,,അവരൊക്കെ അത് കഴിഞ്ഞ് മതി. എന്നും എന്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തില്‍ ചിരിച്ചു,കളിച്ചു ജീവിക്കാന്‍ കഴിയട്ടെ. എന്നും അപ്പയുടെ നെഞ്ചോട് ചേര്‍ന്ന് ഉറങ്ങാന്‍ കഴിയട്ടെ. എന്നും അപ്പയോടൊപ്പം ചേര്‍ന്ന് നിക്കാന്‍ എന്റെ ആദികുട്ടന് ഉണ്ടാകട്ടെ... എന്നാണ് കുഞ്ഞിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കു വച്ച് അനുശ്രീ കുറിച്ചത്.
്അതേസമയം അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മോഹന്‍ലാല്‍ നായകനായ 'ട്വല്‍ത്ത് മാനാ'ണ്. ജീത്തു ജോസഫിന്റെ സംവീധാനത്തില്‍ ആണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീക്ക് വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. 'താര'യാണ് അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം.
ദെസ്വിന്‍ പ്രേം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നായികയായ അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് 'താര'യുടെ കഥ. ദെസ്വിന്‍ പ്രേമിന്റേതാണ് തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ബിനീഷ് പുതുപ്പണമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ജെബിന് ജെ ബി പ്രഭ ജോസഫാണ് 'താര നിര്‍മിക്കുന്നത്. അന്റോണിയോ മോഷന്‍ പിക്ചേഴ്സ്, ക്ലോസ് ഷോട് എന്റര്‍ടെയ്ന്‍മെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചെന്നൈ നഗരത്തില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയും 'ശിവ'യിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. 'സിതാര'യായി അനുശ്രീ വേഷമിടുമ്പോള്‍ ചിത്രത്തിലെ നായകന് 'ശിവ'യായി സനല്‍ അമന് ആണ് എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബിബിന്‍ ബാലകൃഷ്ണന് ആണ്.