മലയാളത്തിലെ പുതിയ കാല നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് അനുശ്രീ. മലയാളിത്തനിമയുള്ള കഥാപാത്രങ്ങളും മോഡേണ്‍ കഥാപാത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന നടി. സിനിമയില്‍ പേരെടുത്തിട്ടും ഇന്നും കൊല്ലം കാമുകിന്‍ചേരിക്കാരിയായ നാട്ടിന്‍പുറത്തുകാരിയാണ് നടി. നാട്ടിലെ ഉത്സവങ്ങള്‍, നാടന്‍ ശീലുകള്‍ ഒക്കെ മനസില്‍ കൊണ്ട് നടക്കുന്ന നാടന്‍ പെണ്‍കുട്ടിയിപ്പോള്‍ സാഹസിക നിറഞ്ഞ വീഡിയോയുമായി എത്തിയിരിക്കുകയാണ്.
ആദ്യമായി ഓഫ് റോഡ് ഡ്രൈവിനു പോയ അനുഭവം പങ്കുവയ്ക്കുകയാണ് അനുശ്രീ. ഓഫ് റോഡിലൂടെ താര്‍ ഓടിക്കുന്നതിന്റെ വീഡിയോയും അനുശ്രീ പങ്കുവച്ചിട്ടുണ്ട്.
ഡ്രൈവിംഗില്‍ ഞാന്‍ തുടക്കക്കാരിയാണ്. രണ്ടു മൂന്നുമാസമായിട്ടേയുള്ളൂ വണ്ടി ഓടിക്കാന്‍ തുടങ്ങിയിട്ട്. അതിനിടയില്‍ ഇങ്ങനെയൊരു എക്‌സ്പീരിയന്‍സ്. ഓഫ് റോഡ് ഡ്രൈവ് ഞാന്‍ പ്രതീക്ഷിച്ചില്ല. പക്ഷേ ആദ്യത്തെ അനുഭവമാണ്. അടിപൊളി എന്നാണ് നടി പങ്ക് വച്ചത്.
ഡയമണ്ട് നെക്ലേസില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, ആംഗ്രി ബേബീസ്, മഹേഷിന്റെ പ്രതികാരം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ആദി, ഒരു സിനിമാക്കാരന്‍, ആനക്കള്ളന്‍, ഓട്ടോര്‍ഷ, മധുരരാജ, ഉള്‍ട്ട, പ്രതി പൂവന്‍കോഴി, മൈ സാന്റ, കേശു ഈ വീടിന്റെ നാഥന്‍, ട്വല്‍ത്ത്മാന്‍, കള്ളനും ഭഗവതിയും, വോയിസ് ഓഫ് സത്യനാഥന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അനുശ്രീ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.