മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. ജനുവരിയില്‍ വിവാഹിതരായ ഇരുവര്‍ക്കും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ആദിത്യന്‍ അമ്പിളിയും കുഞ്ഞുമായി ചെക്കപ്പിന് പോയതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ്. അമ്പിളിയുടെ മുഖത്തെ സന്തോഷമാണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുക്കുന്നത്.
ഇക്കഴിഞ്ഞ 21നാണ് നടി അമ്പിളി ദേവി ഒരു ആണ്‍കുഞ്ഞിന്റെ അമ്മയായത്. കുഞ്ഞിന്റെ കാലുകളും കുറിപ്പും പങ്കുവച്ചാണ് നടന്‍ ആദിത്യന്‍ ആ സന്തോഷം പങ്കുവച്ചത്. ആദിത്യന്‍ പങ്കുവയ്ക്കുന്ന കുടുംബ ചിത്രങ്ങള്‍ക്ക് വൈറലാകാറുണ്ട്. അമ്പിളിയുടെയും കുഞ്ഞിന്റെയും വിശേഷങ്ങള്‍ അറിയാനുളള ആകാംഷയും ആരാധകര്‍ പങ്കുവയ്ക്കാറുണ്ട്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു നടന്‍ ആദിത്യന്റെയും അമ്പിളി ദേവിയുടെയും വിവാഹം നടന്നത്. സീത സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിരുന്ന ഇവരുടെ വിവാഹവാര്‍ത്ത ആരാധകര്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. ആദിത്യനും അമ്പിളിയും സന്തോഷത്തോടെയാണ് ഇപ്പോള്‍ ജീവിക്കുന്നത്. എന്തുകൊണ്ടും മികച്ച തീരുമാനമായി ഇവരുടെ വിവാഹമെന്നാണ് ആരാധകര്‍ ഒരെ സ്വരത്തില്‍ പ്രതികരിക്കുന്നത്. അപ്പൂസിനെ ഗര്‍ഭിണിയായി ഇരിക്കുന്ന അവസരത്തില്‍ വേണ്ടത്ര കെയറോ നല്ല ഭക്ഷണമൊ മനസമാധാനമോ ലഭിച്ചിട്ടില്ലെന്ന് അമ്പിളി മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ ആദിത്യന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെ അമ്പിളിയുടെ മുഖത്ത് നിന്നും ഇവരുടെ സന്തോഷം വായിച്ചെടുക്കാന്‍ സാധിക്കും. ദമ്പതികളെ പിന്നാലെ നടന്ന വേട്ടയാടിയവര്‍ ഇവരുടെ സന്തോഷം കൂടി കാണണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ഇളയ കുഞ്ഞിനെ ഏറെ പ്രതീക്ഷയോടെയാണ് കുടുംബം കാത്തിരുന്നത്. തൃശൂരില്‍ താമസിക്കുന്ന ആദിത്യന്‍ ഓരോ ചെക്കപ്പിനും അമ്പിളിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഓടി എത്തുമായിരുന്നു. കുഞ്ഞിന്റെ ജനനം മുതല്‍ ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിയവരെ വിശേഷങ്ങള്‍ ആദിത്യന്‍ പങ്കുവച്ചിരുന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടും ആദിത്യന്‍ തന്റെ പോസ്റ്റുകള്‍ പങ്കുവച്ചു. മ്പിളിക്കും കുഞ്ഞിനും ഒപ്പമുളള ചിത്രങ്ങളാണ് ആദിത്യന്‍ പങ്കുവച്ചത്. കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന അമ്പിളി ദേവിയുടെ ചിത്രവും ആദിത്യന്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ ചെക്കപ്പിന് എത്തിയപ്പോഴുളള ചിത്രമാണ് ആദിത്യന്‍ പങ്കുവച്ചിരിക്കുന്നത്. അമ്പിളിയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിന്റെ സന്തോഷമാണ് ആരാധകര്‍ പങ്കുവച്ചത്. ചിത്രത്തിലെ അമ്പിളിയുടെ സന്തോഷം കണ്ട് എന്താ നേരത്തെ ആദിത്യനെ കെട്ടാതെ എന്നും, എങ്കില്‍ രണ്ടു പേരുടെയും ജീവിതം മുമ്പേ തന്നെ എത്ര നന്നായേനെ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
വിവാഹം കഴിഞ്ഞ് രണ്ടുമാസങ്ങള്‍ക്കിപ്പുറമാണ് അമ്പിളി ഗര്‍ഭിണിയായ സന്തോഷം താരകുടുംബം പങ്കുവച്ചത്. അമ്മ ഗര്‍ഭിണിയായതില്‍ ഏറെ സന്തോഷിച്ചതും കുഞ്ഞുവാവയുടെ വരവിനെ അക്ഷമയോടെ കാത്തിരുന്നതും ഇവരുടെ മകന്‍ അമര്‍നാഥായിരുന്നു. കുഞ്ഞനിയന് ഉമ്മ കൊടുക്കുന്ന അപ്പൂസിന്റെ ചിത്രവും ആദിത്യന്‍ പങ്കുവച്ചിരുന്നു. കൊല്ലത്തെ പ്രശസ്തമായ ആശുപത്രിയില്‍വച്ചാണ് അമ്പിളി കുഞ്ഞിന് ജന്‍മം നല്‍കിയത്. തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞൊമന എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നുമാണ് ആദിത്യന്‍ കുറിച്ചത്. സിനിമാ സീരിയല്‍ രംഗത്തുള്ള നിരവധിപേര്‍ ഇവര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.