പാടാത്ത പൈങ്കിളിയിലെ അവന്തികയുടെ ചേട്ടന് വിവാഹം;  നടി ഐശ്വര്യ ദേവിയുടെ സഹോദരന്‍ വിഷ്ണുവിന് വധുവായി എത്തുന്നത് തീര്‍ത്ഥ

Malayalilife
പാടാത്ത പൈങ്കിളിയിലെ അവന്തികയുടെ ചേട്ടന് വിവാഹം;  നടി ഐശ്വര്യ ദേവിയുടെ സഹോദരന്‍ വിഷ്ണുവിന് വധുവായി എത്തുന്നത് തീര്‍ത്ഥ

കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യ്തിരുന്ന പാടാത്ത പൈങ്കിളി. ഏറെ വിവാദങ്ങള്‍ കൊണ്ടും താരങ്ങളുടെ പിന്മാറ്റം കൊണ്ടുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട പരമ്പര. കണ്മണി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ വിവിധ ഭാഗങ്ങള്‍ പറഞ്ഞാണ് പരമ്പര തുടങ്ങിയത്. പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അതിലെ താരങ്ങളും വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. അത്തരത്തില്‍ സ്വീകാര്യത ലഭിച്ച നടിയാണ് ഐശ്വര്യ ദേവി.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ ചേട്ടന്റെ വിവാഹ വിശേങ്ങള്‍ ഇന്‍സ്റ്റായിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ചേട്ടനും ചേട്ടത്തിയമ്മയും എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കല്യാണത്തിന്റെയും റിസപ്ഷന്റെയും ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം മെയ് 11-നായിരുന്നു ചേട്ടന്‍ വിഷ്ണുവിന്റെയും തീര്‍ത്ഥയുടെയും വിവാഹം. ആ ദിവസത്തെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് ആയിരുന്നു ഐശ്വര്യയുടെ അതുല്യമായ സാന്നിധ്യം. ഗോള്‍ഡ് ആന്‍ഡ് പിങ്ക് നിറമുള്ള ടിഷ്യൂ സില്‍ക്ക് സാരിയിലാണ് അവള്‍ എത്തിയത്  എളുപ്പത്തില്‍ ആരെയും സുന്ദരിയാണെന്ന് തോന്നിപ്പിക്കുന്നതായിരിന്നു ആ രൂപം. സാരിയിലുണ്ടായിരുന്ന ഭംഗിയും ഐശ്വര്യയുടെ ലളിതമായ സ്റ്റൈലും ഒരുമിച്ചെത്തുമ്പോള്‍ ഒരു കാഴ്ചയായിത്തീര്‍ന്നു. അതേ നിറത്തിലുള്ള ഷര്‍ട്ടിലാണ് ഐശ്വര്യയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥും എത്തിയത്. 

എന്നാല്‍ റിസപ്ഷനില്‍ വളരെ സിംപളായ ഡ്രസ്സാണ് താരം ധരിച്ചത്. ചേട്ടത്തിയമ്മയുടെ ഡ്രസ്സിന്റെ നിറത്തിനോട് സാമ്യമുള്ള പച്ച നിറമുള്ള കുര്‍ത്ത ഷരാരാ സെറ്റ് ആണ് ധരിച്ചിരുന്നത്. വളരെ ആഘോഷം പൂര്‍വം നടത്തിയ ചടങ്ങായിരുന്നു ഐശ്വര്യയുടെ ചേട്ടന്റെ വിവാഹം. ഐശ്വര്യയുടെ സീരിയലില്‍ നിന്നുള്ള അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഐശ്വര്യയുടെ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ചേട്ടന്റെ വിവാഹം നടത്തുന്നത്.

തീര്‍ത്ഥ വനേസ്സാ ജോയ് ദഘാറയെയാണ് വിഷ്ണു വിവാഹം കഴിച്ചത്. മലയാളിയാണെങ്കിലും തീര്‍ത്ഥയെ കണ്ടാല്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ സുന്ദരി പോലെയാണ് ഉള്ളത്. തീര്‍ത്ഥ കാനഡയിലെ ഡി ഹാവിലാന്‍ഡ് എയര്‍ക്രാഫ്റ്റിന്റെ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുകയാണ്.  ജോലി മാത്രമല്ല, മോഡലിങ്ങിലും തീര്‍ത്ഥ സജീവമായിട്ടുണ്ട്. ഇതിനോടൊപ്പം, 'ആഗ്രി ബേര്‍ഡ്‌സ്' എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മനോഹരമായ രൂപത്തിന് പുറമേ, വൈവിധ്യമാര്‍ന്ന മേഖലകളിലൂടെയും തീര്‍ത്ഥ തന്റെ സ്വാധീനം പ്രകടിപ്പിച്ചിരിക്കുന്നു. 

ഐശ്വര്യയുടെ സീരിയലില്‍ നിന്നുള്ള അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഐശ്വര്യയുടെ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ചേട്ടന്റെ വിവാഹം നടത്തുന്നത്.ബാലതാരമായിട്ടാണ് ഐശ്വര്യ മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. മൂന്നാം വയസില്‍ സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് അഭിനയത്തില്‍ ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. സൂര്യകാന്തിയില്‍ രവി വള്ളത്തോളിന്റെ മകളുടെ വേഷമായിരുന്നു. 

പിന്നീട് അലകള്‍, മരുഭൂമിയില്‍ പൂക്കാലം, കഥാനായിക, ജ്വാലയായ്, ചന്ദ്രോദയം തുടങ്ങി നിരവധി പരമ്പരകള്‍. ഒരിടവേളയ്ക്ക് ശേഷമാണ് ഭാഗ്യലക്ഷ്മി എന്ന സീരിയലിലൂടെയാണ് എത്തുന്നത്. പിന്നീടാണ് പാടാത്ത പൈങ്കിളിയിലേക്ക് എത്തുന്നത്. അനുമോള്‍ ആയിരുന്നു ആദയം അവന്തിക എന്ന കഥാപാത്രം ചെയ്തിരുന്നത്. അനുമോള്‍ക്ക് പകരമായാണ് ഐശ്വര്യ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ എത്തുന്നത്.

2022 ഏപ്രിലില്‍ ആയിരുന്നു ഐശ്വര്യയുടെ വിവാഹം. ഒമാനില്‍ ജോലിചെയ്യുന്ന സിദ്ധാര്‍ത്ഥാണ് ഐശ്വര്യയുടെ ഭര്‍ത്താവ്. മൂന്ന് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയ ഐശ്വര്യ ദേവി ഇതിനകം 46-ഓളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനില്‍ മാത്രമല്ല ഐശ്വര്യ സിനിമകളിലും തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ സഹോദരന്‍ വിഷ്ണുവും കലാരംഗത്ത് തന്നെ സജീവമായ വ്യക്തിയാണ്.തിരുവനന്തപുരത്ത് വെഞ്ഞാറമൂടാണ് താരത്തിന്റെ വീട്. പാടാത്ത പൈങ്കിളിയിലെ അവന്തികയ്ക്ക് സോഷ്യല്‍ മീഡിയയിലും നിറയെ ആരാധകരാണ്. പിന്നീട് തമിഴിലും തിരക്കായ താരം അടുത്തിടെ നാമം ജപിക്കുന്ന വീട്, തിങ്കള്‍ക്കലമാന്‍, അനുരാഗം തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചിരുന്നു. അതിനു പിന്നാലെയാണ് താരം പാടാത്ത പൈങ്കിളിയിലെ അവന്തികയായെത്തിയത്.


 

aiswarya devi brother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES