നടി അമ്പിളി ദേവി ഇന്നലാണ് അമ്മയായത്. ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു നടന്‍ ആദിത്യന്റെയും അമ്പിളിയുടെയും വിവാഹം നടന്നത്. രണ്ടുമാസങ്ങള്‍ക്കിപ്പുറമാണ് അമ്പിളി ഗര്‍ഭിണിയായ സന്തോഷം താരകുടുംബം പങ്കുവച്ചത്. ഒമ്പതുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ഇന്നലെ ഇവര്‍ക്കരികിലേക്ക് എത്തിയത്. കുഞ്ഞുവാവയുടെ വരവിനെ അക്ഷമയോടെ കാത്തിരുന്നത് ഇവരുടെ മകന്‍ അമര്‍നാഥായിരുന്നു. ഇപ്പോള്‍ കുഞ്ഞനിയന് ഉമ്മ കൊടുക്കുന്ന അപ്പൂസിന്റെ ചിത്രം പങ്കുവച്ചിരിക്കയാണ് ആദിത്യന്‍.
അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു നടന്‍ ആദിത്യന്റെയും അമ്പിളി ദേവിയുടെയും വിവാഹം നടന്നത്. സീത സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിരുന്ന ഇവരുടെ വിവാഹവാര്‍ത്ത ആരാധകര്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. പിന്നീട് താരദമ്പതികള്‍ തങ്ങള്‍ ഒരു കുഞ്ഞോമനയെ പ്രതീക്ഷിക്കുന്ന വിവരം ആരാധകരുമായി പങ്കുവച്ചു.
അമ്മ ഗര്‍ഭിണിയായതില്‍ ഏറെ സന്തോഷിച്ചിരുന്നത് മകന്‍ അപ്പുവാണ്. കുഞ്ഞുവാവയ്ക്ക് വേണ്ടി നാളുകളെണ്ണിയാണ് അപ്പൂസ് കഴിഞ്ഞത്. ഇന്നലെയാണ് കൊല്ലത്തെ പ്രശസ്തമായ ആശുപത്രിയില്‍വച്ച് അമ്പിളി കുഞ്ഞിന് ജന്‍മം നല്‍കിയത്. ഒരു ആണ്‍കുഞ്ഞിനാണ് അമ്പിളി ജന്‍മം നല്‍കിയത്. ആദിത്യന്‍ തങ്ങളുടെ സന്തോഷം ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചത്. തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞൊമന എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നുമാണ് ആദിത്യന്‍ കുറിച്ചത്. അതൊടൊപ്പം തന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍.. അമ്മേടെ നക്ഷത്രവുമാണ് കുഞ്ഞിന്? ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി അറിയിച്ചാണ് മകനുണ്ടായ സന്തോഷം ആദിത്യന്‍ അറിയിച്ചത്. കുഞ്ഞിന്റെ കാലുകളുടെ ചിത്രവും അമ്പിളിയുടെ ചിത്രവും ഇതൊടൊപ്പം ആദിത്യന്‍ പങ്കുവച്ചു. ഇപ്പോള്‍ കുഞ്ഞനിയന് ഉമ്മ നല്‍കുന്ന മകന്‍ അമര്‍നാഥിന്റെ ചിത്രം പങ്കുവച്ചിരിക്കയാണ് ആദിത്യന്‍. ഫഌനലില്‍ പൊതിഞ്ഞ കുഞ്ഞിന് സ്‌നേഹത്തോടെ ഉമ്മ നല്‍കുന്ന അപ്പൂസാണ് ചിത്രത്തിലുള്ളത്. സ്‌കൂളില്‍ പോലും പോകാതെ അനിയനെ തൊട്ടും തലോടിയും സ്‌നേഹിക്കുകയാണ് അപ്പൂസ്.
ഗര്‍ഭിണിയാകും മുമ്പ് സീരിയലില്‍ സജീവമായിരുന്നു അമ്പിളി. പിന്നീട് ശാരീരികാവശതകളെതുടര്‍ന്ന് താരം അഭിനയത്തിന് ഇടവേള നല്‍കിയിരുന്നു. 2001 സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായ അമ്പിളി ഭരതനാട്യത്തില്‍ ഡിപ്ലോമയും എംഎംയും എടുത്തിട്ടുണ്ട്. ഇതിനുശേഷം സിനിമസീരിയല്‍ രംഗത്തു സജീവമായി. മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ സഹോദരന്റെ സോമന്‍ നായരുടെ മകനാണ് ആദിത്യന്‍ ജയന്‍. താരദമ്പതികളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ആശംസകള്‍ അറിയിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.