Latest News

സാഹസികയാത്രകളെ ഒരുപാട് സ്‌നേഹിച്ച ആദര്‍ശ്; യാത്രപോയത് മാസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ പുതിയ ബൈക്കില്‍; അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി സുഹൃത്തുക്കളും കുടുംബവും; നെഞ്ചുപൊട്ടി മാതാപിതാക്കള്‍

Malayalilife
സാഹസികയാത്രകളെ ഒരുപാട് സ്‌നേഹിച്ച ആദര്‍ശ്; യാത്രപോയത് മാസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ പുതിയ ബൈക്കില്‍; അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി സുഹൃത്തുക്കളും കുടുംബവും; നെഞ്ചുപൊട്ടി മാതാപിതാക്കള്‍

യുവാക്കളുടെ മനസ്സില്‍ എന്നും പ്രത്യേകം സ്ഥാനം പിടിച്ചിരിക്കുന്നത് ബൈക്ക് യാത്രകളാണ്. സുഹൃത്തുക്കളോടൊപ്പം ദൂരങ്ങളിലേക്ക് പോകുന്ന യാത്രകള്‍ ജീവിതത്തിലെ സന്തോഷകരമായ ഓര്‍മ്മകളായി മാറാറുണ്ട്. വഴിയിലുടനീളം കാണുന്ന കാഴ്ചകളും, പുതിയ അനുഭവങ്ങളും, സാഹസികതയും സ്വാതന്ത്ര്യവും ചേര്‍ന്നത് കൊണ്ടാണ് ഇത്തരം യാത്രകള്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നത്. റോഡില്‍ കാറ്റും മഴയും വെയിലും കൊണ്ട് നടത്തുന്ന യാത്രക്കള്‍ പ്രത്യേക രസം തന്നെയാണ്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം യാത്രകള്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ ദുരന്തങ്ങളിലേക്ക് വഴിമാറാറുണ്ട്. ചെറിയൊരു അശ്രദ്ധയോ, വഴിയില്‍ സംഭവിക്കുന്ന ഒരു അപകടമോ, ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ ഇട വരുത്തും. സന്തോഷത്തിനായി ആരംഭിച്ച യാത്ര ദുഃഖകരമായ ഓര്‍മ്മയായി മാറും.

അത്തരം ഒരു ദാരുണ സംഭവമാണ് തിരുമല സ്വദേശിയായ ആദര്‍ശിന്റെ ജീവിതത്തിലും സംഭവിച്ചത്. സാഹസിക യാത്രകളെ ഏറെ സ്നേഹിച്ചിരുന്ന യുവാവ്, സുഹൃത്തുക്കളോടൊപ്പം നടത്തിയ ബൈക്ക് യാത്രയ്ക്കിടെ സംഭവിച്ച ദുരന്തമാണ് ഒടുവില്‍ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയത്. അത്തരം ഒരു ദാരുണ സംഭവമാണ് തിരുമല സ്വദേശിയായ ആദര്‍ശിന്റെ ജീവിതത്തിലും സംഭവിച്ചത്. കുട്ടിക്കാലം മുതലേ യാത്രകളോട് വളരെയേറെ ഇഷ്ടമായിരുന്നു ആദര്‍ശിന്. അച്ഛന്റെയും അമ്മയുടെയും ഒപ്പം യാത്രകള്‍ പതിവായിരുന്നു. വളര്‍ന്ന് വരുമ്പോഴും ആ ഇഷ്ടത്തിന് യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. വളര്‍ന്നപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പമായി യാത്രകള്‍. അതും ബൈക്കില്‍. യാത്രകള്‍ വഴി പുതിയ അനുഭവങ്ങളും സന്തോഷങ്ങളും ആദര്‍ശ് സമ്പാദിച്ചിരുന്നു. എന്നാല്‍, സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ ഏറ്റവും പുതിയ യാത്ര ഒടുവില്‍ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തുന്ന ദുരന്തമായി മാറി.

സാഹസികയാത്രകളെ ഏറെ സ്നേഹിച്ച ആദര്‍ശിന്റെ അപ്രതീക്ഷിത വേര്‍പാട് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമല്ല, നാട്ടുകാര്‍ക്കും തീരാനൊമ്പരമായി. ആവേശം നിറഞ്ഞ ഒരാളായിരുന്ന ആദര്‍ശ് എല്ലായ്‌പ്പോഴും കൂട്ടത്തിലെ ഉത്സാഹവും ചിരിയും ആയിരുന്നു എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നു. ഇന്നലെയായിരുന്നു എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ആദര്‍ശിന്റെ മരണവാര്‍ത്ത എത്തുന്നത്. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് ഒരു കാട്ടുപന്നി ആദര്‍ശിന്റെ ബൈക്കിന്റെ മുന്നിലേക്ക് ചാടിയത്. പെട്ടെന്ന് ആയതിനാല്‍ കാട്ടുപന്നിയെ ആദര്‍ശ് കണ്ടില്ല. മുന്നിലേക്ക് വന്ന കാട്ടുപന്നിയെ ആദര്‍ശിന്റെ ബൈക്ക് ഇടിച്ചു. ഇതോടെ ബൈക്കും ആര്‍ശും കൂടി അപകടത്തില്‍ പെടുകയായിരുന്നു. 

അപകടം നടക്കുന്ന അന്ന് രാവിലെ 4.30 ഓടെയാണ് ആദര്‍ശ് കൂട്ടുകാര്‍ക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. കൊടൈക്കനാലിലേക്കാണ് പോയത്. കൂട്ടുകാരുമായി ചേര്‍ന്ന് സാഹസിക യാത്രകള്‍ നടത്തുന്നത് അദ്ദേഹത്തിന് എപ്പോഴും സന്തോഷമായിരുന്നു. സുഹൃത്തുക്കളും ഒരേ ആവേശത്തിലാണ് യാത്ര തുടങ്ങിയത്. അഞ്ചുപേരും ഓരോ ബൈക്കുകളിലായിരുന്നു സഞ്ചരിച്ചത്. യാത്ര ആരംഭിച്ചതുമുതല്‍ മുന്നിലായിരുന്നു ആദര്‍ശ്. അന്നത്തെ കാലാവസ്ഥ വളരെ മോശമായിരുന്നു. ഇടയ്ക്കിടെ ശക്തമായ മഴ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ പതുക്കെയാണ് എല്ലാവരും വണ്ടി ഓടിച്ചിരുന്നത്. യാത്ര ആരംഭിച്ച സമയത്ത് ആദര്‍ശ് കൂട്ടുകാരില്‍ നിന്ന് വെറും 100 മീറ്റര്‍ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. എന്നാല്‍ പിന്നീട് എല്ലാവരെക്കാളും ഏറെ മുന്നിലായിരുന്നു ആദര്‍ശ്. 

ഇതിനിടയിലാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ വേങ്കോല്ല ഫോറസ്റ്റ് ഓഫിസിന് സമീപം, അപ്രതീക്ഷിതമായി ഒരു കാട്ടുപന്നി റോഡിലേക്ക് ചാടുകയായിരുന്നു. മുന്നില്‍ വന്ന കാട്ടുപന്നിയെ ഒഴിവാക്കാന്‍ സമയം കിട്ടാതെ പോയതോടെ അത് നേരിട്ട് ആദര്‍ശിന്റെ ബൈക്കില്‍ ഇടിച്ചു. ശക്തമായ ഇടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിലേക്ക് തെറിക്കുകയായിരുന്നു. അപകടസമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ദുരന്തം ഒഴിവാക്കാനായില്ല. റോഡില്‍ തല ഇടിച്ചതോടെ ഗുരുതര പരുക്കേറ്റു. സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാസങ്ങള്‍ക്ക് മുന്‍പ് വലിയ സന്തോഷത്തോടെ വാങ്ങിയ പുതുപുത്തന്‍ ബൈക്കിലാണ് ആദര്‍ശ് ഈ യാത്രയ്ക്കിറങ്ങിയത്. എന്നാല്‍ ആ യാത്രയായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ യാത്രയായി മാറിയത്. 

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്‌പെരിഡിയന്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിലാണ് ആദര്‍ശ് ജോലി ചെയ്യതിരുന്നത്. ആദര്‍ശിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തിരുമല രാമമംഗലം ബംഗ്ലാവില്‍ എസ്. അജയകുമാറിന്റെയും ശ്രീകല ദമ്പതികളുടെയും മകനാണ് ആദര്‍ശ്. 

adarsh unexpected death accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES