പ്രസില്ല ജെറിന്‍ എന്ന അശ്വതിയെ മലയാളികള്‍ അറിയുന്നത് ഏഷ്യാനെറ്റിലെ അല്‍ഫോന്‍സാമ്മയിലെ അല്‍ഫോന്‍സാമ്മയായും കുങ്കുമപ്പൂവിലെ കൊടുംവില്ലത്തിയായ അമലയുമായാണ്. ഒന്നില്‍ കരുണയുടെ മഹാപ്രവാഹമായി സ്വയം മാറുന്ന കഥാപാത്രമാണെങ്കില്‍ മറ്റൊന്ന് കൊടുംവില്ലത്തിയുടെ റോളും. ജീവിതത്തില്‍ ഏത് റോളാണ് പ്രസില്ല ജെറിന്‍ എന്ന അശ്വതി ഏറ്റെടുത്തിരിക്കുന്നത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. യുഎഇയില്‍ യാത്രാ വിലക്ക് നേരിടുന്ന നടി ഇപ്പോള്‍ മുങ്ങി നടക്കുകയാണ് എന്നാണ് അറിയുന്നത്. നടിക്കെതിരെ ഇപ്പോള്‍ യുവതി രംഗത്തെത്തിയിരിക്കയാണ്.
രശ്മി എന്ന യുവതിയാണ് തന്നെയും ഭര്‍ത്താവ് രാജേഷ് ബാബുവിനെയും നടി അശ്വതിയും ഭര്‍ത്താവും പറ്റിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നടിയുടെ ഭര്‍ത്താവ് ജെറിന്‍ ബാബുവും സുഹൃത്ത് രാജേഷ് ചേര്‍ന്ന് യുഎഇയില്‍ നടത്തിയ കമ്പനി നടത്തി. തങ്ങളുടെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ തുകയും ഇവരുടെ കമ്പനിയിലേക്ക് നല്‍കി. എന്നാല്‍ കമ്പനി നടി അശ്വതിയുടെ പേരിലായിരുന്നു. കമ്പനി മുന്നോട്ടു പോയപ്പോള്‍ നടിക്ക് രാജേഷിനെ കമ്പനിയില്‍ നിന്ന് ഒഴിവാക്കിയാല്‍ കൊള്ളാമെന്ന് ആഗ്രഹം വന്നു. പണം തിരികെ നല്‍കിയാല്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഒഴിയാം എന്നും ഭര്‍ത്താവ് അവരെ അറിയിച്ചു. പക്ഷെ പണം തിരികെ നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് രാജേഷ് ബാബു അജ്മാന്‍ കോടതിയെ സമീപിച്ചത്. കോടതി വിധി രാജേഷിനു അനുകൂലമായിരുന്നു. നടിയോട് തുക തിരികെ നല്‍കാനാണ് അജ്മാന്‍ കോടതി വിധിച്ചത്. തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് നടിക്ക് നടിക്ക് യാത്രാ വിലക്കും വന്നു. പക്ഷെ നടി ഇപ്പോഴും യുഎഇയില്‍ തുടരുകയാണ്. എവിടെയുണ്ടെന്നു രാജേഷിനു പിടിയുമില്ല. ഫെയ്‌സ് ബുക്കില്‍ നടി സജീവവുമാണ്.
രാജേഷ് ബാബു നല്‍കിയ പരാതിയില്‍ കോടതി വിധി വന്നതിനെ തുടര്‍ന്ന് നടിയോട് ഏഴു ലക്ഷത്തോളം രൂപ നല്‍കാനാണ് അജ്മാന്‍ കോടതി വിധി വന്നത്. വിധി വന്നിട്ട് രണ്ടു വര്‍ഷമായെങ്കിലും നടി ഇതുവരെ തിരികെ അടച്ചിട്ടില്ല. നടിക്ക് അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. യാത്രാവിലക്കുമുണ്ട്. പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടാല്‍ നടി അറസ്റ്റിലാകും. അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാലാണിത്. അതിനാല്‍ നടി മുങ്ങി നടക്കുകയാണ്. അതിനെ തുടര്‍ന്നാണ് അല്‍ഫോന്‍സാമ്മ ലഭിച്ചത്. ഇതിലെ വിജയമാണ് നടിയുടെ തലക്കുറി തിരുത്തിയത്. അല്‍ഫോന്‍സാമ്മ കഴിഞ്ഞപ്പോള്‍ അതിലും വലിയ ഹിറ്റായി കുങ്കുമപ്പൂവ് വരുകയും ചെയ്തു. ഇതില്‍ അമലയായിട്ടാണ് അശ്വതി എത്തിയത്. ഓര്‍ക്കൂട്ട് വഴി പരിചയപ്പെട്ടാണ് ജെറിനെ നടി പ്രണയിച്ച് വിവാഹം ചെയ്തത്. പിന്നീട് ഭര്‍ത്താവിനൊപ്പം യുഎഇയിലാണ് നടി താമസിച്ചത്.
അശ്വതി എന്ന നടി എവിടെപ്പോയി എന്നാണ് ആരാധകര്‍ ചോദിച്ചത്. അതിനുള്ള മറുപടി നല്‍കിയത് താനും ഭര്‍ത്താവും കുട്ടികളും ദുബായില്‍ ആണെന്നാണ്. ദുബായില്‍ ജനിച്ച് പാലക്കാട് വളര്‍ന്ന നടിയുടെ ഉത്തരത്തില്‍ ആരും അസ്വഭാവികത കണ്ടതുമില്ല. പക്ഷെ എപ്പോഴാണ് നടിക്ക് യാത്രാവിലക്ക് ഉണ്ടെന്നും ദുബായില്‍ മുങ്ങി നടക്കുകയാണ് എന്നും വെളിയില്‍ വരുന്നത്. പണം തിരികെ കിട്ടാനുള്ളതിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി രാജേഷ് യുഎഇയില്‍ തന്നെ തുടരുകയാണ്.. പണം നടി എപ്പോള്‍ അടയ്ക്കുമെന്ന് ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടുമില്ല. പണം അടക്കാതെ കോടതിയെ കബളിപ്പിച്ച് നടക്കുകയാണ് നടി എന്നാണ് രാജേഷ് ബാബുവിന്റെ ഭാര്യ രശ്മി മറുനാടന്‍ മലയാളിയോട് പറഞ്ഞത്.