Latest News

അപ്പൂപ്പന്റെ മരണവും കണ്ടന്റാക്കും, നാണംകെട്ടവര്‍'; നരകത്തിന് പോലും ഒരു മാന്യതയുണ്ട്'; അച്ഛന്റെ മരണം കണ്ടന്റാക്കിയെന്ന് ആക്ഷേപം; സിന്ധു കൃഷ്ണയുടെ പോസ്റ്റിന് കമന്റിട്ട വ്യാജന് അഹാനയുടെ മറുപടി; പിന്തുണയുമായി ആരാധകര്‍ 

Malayalilife
 അപ്പൂപ്പന്റെ മരണവും കണ്ടന്റാക്കും, നാണംകെട്ടവര്‍'; നരകത്തിന് പോലും ഒരു മാന്യതയുണ്ട്'; അച്ഛന്റെ മരണം കണ്ടന്റാക്കിയെന്ന് ആക്ഷേപം; സിന്ധു കൃഷ്ണയുടെ പോസ്റ്റിന് കമന്റിട്ട വ്യാജന് അഹാനയുടെ മറുപടി; പിന്തുണയുമായി ആരാധകര്‍ 

അച്ഛന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി സിന്ധു കൃഷ്ണ പങ്കുവച്ച കുറിപ്പിന് താഴെ അധിക്ഷേപ കമന്റുമായി എത്തിയ ആള്‍ക്ക് ചുട്ട മറുപടി നല്‍കി നടി അഹാന കൃഷ്ണ. അച്ഛന്റെ മരണം വീഡിയോ നിര്‍മ്മിക്കാനുള്ള പുതിയ 'കണ്ടന്റ്' ആണെന്നും ഇവര്‍ നാണംകെട്ടവരാണെന്നുമായിരുന്നു ഒരു വ്യാജ പ്രൊഫൈലില്‍ നിന്നുള്ള പരിഹാസം. ഇതിനെതിരെ കടുത്ത ഭാഷയിലാണ് അഹാന പ്രതികരിച്ചത്.

 'നിങ്ങളോട് നരകത്തില്‍ പോകാന്‍ ഞാന്‍ ആവശ്യപ്പെടില്ല. കാരണം നരകം പോലും അവിടെ എത്തുന്നവരില്‍ നിന്ന് ഒരു മിനിമം മാന്യത പ്രതീക്ഷിക്കുമെന്ന് ഞാന്‍ കരുതുന്നു' - അഹാന കുറിച്ചു. തന്റെ അച്ഛന്‍ രംഗനാഥന്‍ കൊച്ചുമകന്‍ ഓമിയെ (ദിയ കൃഷ്ണയുടെ മകന്‍) മടിയിലിരുത്തി ലാളിക്കുന്ന പഴയൊരു വീഡിയോയാണ് സിന്ധു കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'ഡാഡി' എന്ന് കുറിച്ചുകൊണ്ട് ഹൃദയം തകര്‍ന്ന ഇമോജിയോടെയാണ് സിന്ധു ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. 

ഈ പോസ്റ്റില്‍ അഹാന നല്‍കിയ മറുപടിക്ക് താഴെയാണ് വെറുപ്പ് നിറഞ്ഞ കമന്റുകളുമായി ഒരാള്‍ എത്തിയത്. 'വീഡിയോ ഉണ്ടാക്കാന്‍ ഒരു വിഷയം കിട്ടി. നാണമില്ലാത്തവര്‍... ഇപ്പോള്‍ നിങ്ങള്‍ പറയും അച്ഛന്‍ മരിച്ചു 56 ദശക്ഷം കാഴ്ചക്കാര്‍ എന്ന്. മുത്തച്ഛനെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് അടുത്ത ആള്‍ വീഡിയോ അപ്ലോഡ് ചെയ്യും, അതിന് ഒരു മില്യണ്‍ കാഴ്ചക്കാര്‍. കണ്ടന്റിന്റെ അഞ്ച് കീടങ്ങള്‍, പൈസയോട് ആര്‍ത്തിയുള്ള ജോലിയില്ലാത്ത ആളുകള്‍' - എന്നായിരുന്നു കമന്റ്. 

അഹാനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരാളുടെ മരണത്തെയും അതിലൂടെയുണ്ടാകുന്ന ദുഃഖത്തെയും പണമുണ്ടാക്കാനുള്ള വഴിയായി കാണുന്ന ചിന്താഗതി സങ്കടകരമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. സ്‌നേഹിച്ച ഒരാളുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനെ ഇത്തരത്തില്‍ കാണാന്‍ എങ്ങനെ സാധിക്കുന്നുവെന്നും ആരാധകര്‍ ചോദിക്കുന്നു

ahaana krishna gives reply to a comment about insulting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES