Latest News

എന്റെ ചിന്തകളുമായി നിരന്തരം പൊരുത്തപ്പെടുന്ന ഒരു ദൃശ്യഭാഷ...' താന്‍ വരച്ച പുതിയ പെയിന്റിംഗ് പങ്കിട്ട്  'ബേബി' ശ്യാമിലി; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

Malayalilife
 എന്റെ ചിന്തകളുമായി നിരന്തരം പൊരുത്തപ്പെടുന്ന ഒരു ദൃശ്യഭാഷ...' താന്‍ വരച്ച പുതിയ പെയിന്റിംഗ് പങ്കിട്ട്  'ബേബി' ശ്യാമിലി; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ണ്ടാമത്തെ വയസ്സില്‍ ബാലതാരമായി ആഭിനയിച്ചു തുടങ്ങി പിന്നീട് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ബേബി ശ്യാമിലിയായി ഇടം പിടിച്ച താരമാണ് ശ്യാമിലി. ചേച്ചിയായ ബേബി ശാലിനിയ്ക്ക് പിന്നാലെയാണ് ശ്യാമിലിയും ബാലതാരമായി സിനിമയിലെത്തിയത്. ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയിട്ടുള്ള ശ്യാമിലി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യന്‍ ലോകത്തെ എല്ലാ ഇന്‍ഡസ്ട്രികളിലും തന്റെ അഭിനയമികവു കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഈ ബാലതാരത്തിന് കഴിഞ്ഞു.

അഭിനയമെന്ന പാഷനു പുറമേ ഒരു മികച്ച ആര്‍ട്ടിസ്റ്റ് കൂടിയാണ് ശ്യാമിലി. സോഷ്യല്‍ മീഡിയില്‍ സജീവമായ താരം തന്റെ പുതിയ പെയിന്റിംഗുകള്‍ അതിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ താന്‍ വരച്ച പുതിയ പെയിന്റിംഗ് പങ്കിടുകയാണ് ശ്യാമിലി. ഒരു സ്‌ക്രീയുടെ മുഖമാണ് ഈ പെയിന്റിംഗിന്റെ പ്രധാന ആകര്‍ഷണം. നിയന്ത്രണത്തിനും തടസ്സത്തിനും ഇടയിലാണ് തന്റെ ഈ പുതിയ പരമ്പരയെന്നാണ് പെയിന്റിംഗിനെ ക്കുറിച്ച് ശ്യാമിലി കുറിച്ചിരിക്കുന്നത്.

''നിയന്ത്രണത്തിനും തടസ്സത്തിനും ഇടയിലാണ് ഈ പുതിയ പരമ്പര...എന്റെ ചിന്തകളുമായി നിരന്തരം പൊരുത്തപ്പെടുന്ന ഒരു ദൃശ്യഭാഷ....'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശ്യാമിലി തന്റെ പുതിയ പെയിന്റിംഗ് പങ്കിട്ടിരിക്കുന്നത്. പെയിന്റിങ് വിരിഞ്ഞ വഴികളും താരം വീഡിയോയിലൂടെ പങ്കിട്ടിരുന്നു. വിഘടിച്ച മുഖത്ത് അതിവേഗം ചുരുണ്ടുകിടക്കുന്ന രേഖകള്‍, അടിയില്‍ എന്തോ ഒന്ന് സ്വയം ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെയെന്നാണ് പെയിന്റിങിനെക്കുറിച്ച് താരം കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)

 

baby shamlee share new painting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES