Latest News

26 വര്‍ഷം മുന്‍പ് ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു;പഴയ ചിത്രങ്ങളിലേക്കും വീഡിയോകളിലേക്കും തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാട് വികാരങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു;പ്രിയം 'സിനിമയുടെ 26 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വീഡിയോയുമായി നടി ദീപ നായര്‍; നമുക്ക് ഉടനെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കുഞ്ചാക്കോ ബോബന്റെ കമന്റ്

Malayalilife
 26 വര്‍ഷം മുന്‍പ് ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു;പഴയ ചിത്രങ്ങളിലേക്കും വീഡിയോകളിലേക്കും തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാട് വികാരങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു;പ്രിയം 'സിനിമയുടെ 26 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വീഡിയോയുമായി നടി ദീപ നായര്‍; നമുക്ക് ഉടനെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കുഞ്ചാക്കോ ബോബന്റെ കമന്റ്

പ്രിയം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ദീപ നായര്‍. ഒരേ ഒരു സിനിമ ചെയ്ത് ഇന്റസ്ട്രിയില്‍ നിന്നും അപ്രത്യക്ഷയായ നടിയെ പിന്നീട് കാലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നാണ് ആരാധകര്‍ക്ക് തിരിച്ചു കിട്ടിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടി പ്രിയത്തിന്റെ 26 ആം വാര്‍ഷികത്തില്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുന്നു.

ഇന്ന്, മാര്‍ച്ച് 31 ന് പ്രിയം എന്ന സിനിമ റിലീസ് ചെയ്തിട്ട് 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നിങ്ങളില്‍ നിന്ന് എനിക്ക് കിട്ടിക്കൊണ്ടിരിയ്ക്കുന്ന സ്നേഹവും സൗഹൃദവും എത്ര വലുതാണ്. അതിന് ഒരുപാട് നന്ദിയും സ്നേഹവുമുണ്- എന്ന് പറഞ്ഞുകൊണ്ടാണ് ദീപ അന്നത്തെ കുറേ അധികം ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

26 വര്‍ഷം പിന്നിട്ടിട്ടും പ്രേക്ഷകരില്‍ നിന്ന് തനിക്ക് കിട്ടുന്ന സ്നേഹവും സൗഹൃദവും ഒരു ഭാഗ്യമാണെന്നും അതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും താരം പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഈ അവസരത്തില്‍ പ്രിയം കാലത്തേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അന്നത്തെ ചിത്രങ്ങളും അവര്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയിലെ കട്ടുറുമ്പിന് കല്യാണം എന്ന് തുടങ്ങുന്ന പാട്ടാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. കുഞ്ചാക്കോ ബോബന്‍, ചിത്രത്തില്‍ ബാലതാരങ്ങളായെത്തിയ മഞ്ജിമ മോഹന്‍, അരുണ്‍ കുമാര്‍, എന്നിവരെയും ദീപ നായര്‍ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

'ഇന്നേക്ക് കൃത്യം 26 വര്‍ഷം മുന്‍പ് പ്രിയം എന്ന സിനിമ തിയറ്ററുകളിലെത്തി. അതെന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്റെ ഏറ്റവും വിലപ്പെട്ട ഓര്‍മകളില്‍ ഒന്നായി എന്നും നിലനില്‍ക്കും. ഈ പഴയ ചിത്രങ്ങളിലേക്കും വീഡിയോകളിലേക്കും തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാട് വികാരങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു. 

ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നത് ഇന്നലെയെന്നപോലെയാണ് ഇപ്പോഴും തോന്നുന്നത്. ഈ സിനിമയോടൊപ്പം വളര്‍ന്ന, ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും എനിക്ക് ഇത്രയധികം സ്നേഹവും പിന്തുണയും നല്‍കുന്ന 90 കളിലെ ആളുകള്‍ക്ക് നന്ദി. നിങ്ങളുടെ സ്നേഹമാണ് ഈ യാത്രയില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം' ദീപ നായര്‍ വീഡിയോയ്ക്കൊപ്പം കുറിച്ചു.

ദീപയുടെ പോസ്റ്റ് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. നീ സുഖമായിരിക്കുന്നത് കാണുമ്പോള്‍ സന്തോഷം, നമുക്ക് ഉടനെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, കുഞ്ചാക്കോ ബോബന്‍ സ്റ്റോറിയില്‍ കുറിച്ചു.

Read more topics: # ദീപ നായര്‍.
priyam movie 26 years deepa nair

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES