Latest News

ലോവലുമായുള്ള വിവാഹമോചനത്തിന്റെ കാരണവും രണ്ടാം വിവാഹ വാര്‍ത്ത ആരും അറിയാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി നടി അമ്പിളിദേവി

Malayalilife
ലോവലുമായുള്ള വിവാഹമോചനത്തിന്റെ കാരണവും രണ്ടാം വിവാഹ വാര്‍ത്ത ആരും അറിയാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി നടി അമ്പിളിദേവി

മ്പിളിദേവിയുടെയും നടന്‍ ആദിത്യന്റെയും വിവാഹത്തിന് പിന്നാലെ എത്തിയത് വിവാദങ്ങളായിരുന്നു. ഒന്നിനു പുറകെ ഒന്നായി വീണ്ടും വിവാദങ്ങള്‍ വ്ന്നുകൊണ്ടിരിക്കുന്നു. അമ്പിളിദേവിയുടെ മുന്‍ ഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ച് അമ്പിളിയുടെ രണ്ടാം വിവാഹം ആഘോഷിച്ചത് ഏറെ ശ്രദ്ധയും നേടിയിരുന്നു. തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക്  തുടക്കം കുറിച്ചത്. അമ്പിളിദേവിയുടെയും ഇപ്പോഴത്തെ ഭര്‍ത്താവ് ആദിത്യനെയും കുറിച്ച് പലതരത്തിലുള്ള കഥകളാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.  ഇപ്പോള്‍ ഇതിനെല്ലാം മറുപടിയുമായാണ് അമ്പിളി ദേവിയും ആദിത്യനും രംഗത്തെത്തിയിരിക്കുന്നത്.  

എന്ത് കൊണ്ടാണ് വിവാഹമോചനം ആരും അറിയേണ്ട എന്ന് കരുതിയത്.?

അത് എന്നെ സംബന്ധിച്ച് ഒരിക്കലും നല്ല കാര്യങ്ങളല്ല പറയാന്‍ ഉണ്ടായിരുന്നത് അത് കൊണ്ടാണ് മറച്ചുവെക്കേണ്ടി വന്നത്. എന്റെ മുന്‍ ഭര്‍ത്താവിനെക്കുറിച്ച് അയാളുടെ പ്രവര്‍ത്തിയെക്കുറിച്ചും നല്ലതെന്നും പറയാനില്ലാ അത് തന്നെയാണ്  ആരും അറിയണ്ടാ എന്റെ വിവാഹമോചനം എന്നു തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ആരോടും പറയാതിരുന്നതും. പിന്നെ രണ്ട്‌പേരും ഒരോ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് എന്തിനാണ് വെറുതേ പോയി പ്രശ്‌നങ്ങല്‍ ഉണ്ടാക്കുന്നത് എന്നും കരുതി.. ഇതെല്ലാം കാരണമാണ് വിവാഹമോചനം ആരെയും അറിക്കാതെയിരുന്നത്. 

അദ്യ വിവാഹം പ്രണയ വിവാഹമായിരുന്നോ..?

മുന്‍ ഭര്‍ത്താവുമായി ഒരു പൂര്‍ണ്ണ പ്രണയ വിവാഹം ആയിരുന്നില്ല. എനിക്ക് ഒട്ടും താല്‍പര്യമില്ലാതെയാണ് ആ കല്യാണം നടന്നത്. അദ്ദേഹം വീട്ടുക്കാരുമായി വന്ന് ആലോചിച്ചായിരുന്നു വിവാഹം. കേക്ക് മുറിച്ച് ആഘോഷിക്കേണ്ട  തരത്തില്‍ ഞാന്‍ ആ വ്യക്തിയോട് ഒരിക്കലും മോശമായി സംസാരിച്ചിരുന്നില്ല. അത്രക്ക് ഒന്നും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളോളം ഞാന്‍ ആണ് വേദനിച്ചത്. പിന്നീട് റീ യുണിയനു വേണ്ടി ശ്രമിച്ചെങ്കിലും ഞാന്‍ വേണ്ടാ എന്ന് വെക്കുകയായിരുന്നു. ഞങ്ങള്‍ മ്യുചല്‍ ഡിവോസാണ് നടത്തിയത്. അന്ന് കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇനി പുതിയെരു കള്യാണം കഴിക്കണം ഇങ്ങനെ ജാവിച്ചാല്‍ പോരാ എന്നു പറഞ്ഞ വ്യക്തിയാണ് എന്റെ മുന്‍ ഭര്‍ത്താവ് പിന്നീട് എന്താണ് ഇങ്ങനെ സംഭവിച്ചത് എന്ന് തനിക്കറിയില്ല.

ആദ്യത്തിനുമായുള്ള രണ്ടാം വിവാഹത്തിനു മുമ്പ് ലോവല്‍ വിളിച്ചിരുന്നോ..?

സീത സീരിയല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ കല്യാണ വിവരം അറിഞ്ഞിട്ട്  ലോവല്‍ന്റെ അനിയന്‍ ആണ് മെസേജ് അയച്ചത്. ഒരുപാട് അതിരു കടന്നാണ് ആ മെസേജ് വന്നത.് അമ്പിളിനെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍. ആ സമയത്ത് ഞാന്‍ ആ ഫോണില്‍ നിന്നും അയാളെ വിളിച്ചു സംസാരിച്ചു. പിന്നീട് ഇതേ വ്യക്തി അമ്പിളിയുടെ അചഛനെ വിളിച്ച് മോശമായി സംസാരിച്ചു. ഇതാണ് യാഥാര്‍ഥത്തില്‍ സംഭവിച്ചത്. 

 ലോവലുമായുള്ള മകന്റെ ബന്ധം.?

ലോവല്‍ കുഞ്ഞിനെ നോക്കാറില്ലെന്നും സ്നേഹിക്കാറില്ല. ഒരു രീതിയിലും പൊരുത്തപ്പെടാനാകാത്തത് കൊണ്ട് വിവാഹമോചനം നേടിയെന്നും അമ്പിളി പറയുന്നു.മകനു അചഛനെ കാണണം അങ്ങിനെ ഒന്നും ഒരിക്കലും പറഞ്ഞിട്ടില്ല.

ലോവലുമായി വേര്‍പിരിഞ്ഞത് എന്നായിരുന്നു.?

 2014 ല്‍ മുതല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നു. 2013ല്‍ മകന്‍ ജനിച്ചു. കോടതി നിയമ പ്രകാരം എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. കുഞ്ഞിനെ കാണിക്കുന്നുണ്ട്. അവനു എല്ലാ മാസവും 2500 രുപ ചിലവിനു കൊടുക്കുന്നുണ്ട്. 

{തുടരും}

 

അഭിമുഖത്തിന്റെ വീഡിയോ ചുവടെ


actress- ambilidavi-said about-x-husband-relation-breakup

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES