വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ സന്തതസഹചാരി 'അച്ചായന്‍' വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. യൂട്യൂബര്‍, ഇന്‍സ്റ്റഗ്രാമര്‍ തുടങ്ങിയ നിലയില്‍ സോഷ്യല്‍മീഡിയയയില്‍ നിറയുന്ന നിഹാദ് എന്ന തൊപ്പി്‌ക്കൊപ്പമുള്ള സന്തത സഹചാരിയാണ് 'അച്ചായന്‍.
അച്ചായന്‍ എന്ന് വിളിക്കുന്ന വ്യക്തിയുടെ യഥാര്‍ത്ഥ പേര് സോജന്‍ വര്‍ഗീസ് ഏഞ്ചല്‍ എന്നാണ്. വിവാഹം ചര്‍ച്ചയാവാനുള്ള പ്രധാന കാരണം കല്യാണമോ, തൊപ്പിയുമായുള്ള സൗഹൃദമോ ഒന്നുമല്ല. അച്ചായന്റെ ഭാര്യയുടെ പ്രായമാണ്. വധുവിന് പ്രായം 25 വയസ് എന്ന് ഇദ്ദേഹം വിവാഹ വീഡിയോയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ക്ഷേത്രത്തില്‍ നടന്ന താലികെട്ടല്‍ ചടങ്ങിന് ശേഷം ബൈബിള്‍ കൈയ്യിലേന്തി ദമ്പതികള്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതും വീഡിയോയില്‍ കാണാം. മതേതരത്വം നിറഞ്ഞു. ഇവിടെ ക്ഷേത്ര നടയില്‍ അച്ചായന്‍ വധുവിന് താലി സാക്ഷിയായി തൊപ്പി എന്ന മുഹമ്മദ് നിഹാദും കൂടിയുണ്ടായിരുന്നു. ഹാരം എടുത്തു കൊടുത്തതും മറ്റും തൊപ്പി തന്നെയാണ്.
ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം വളരെ പെട്ടെന്ന് കെട്ടേണ്ടി വന്നു എന്നും അച്ചായന്‍. എല്ലാവരെയും ക്ഷണിച്ചു വരുത്തി വിവാഹം നടത്താന്‍ സാധിച്ചില്ല എന്ന് അച്ചായന്‍ പറയുന്നു. ഭാര്യയുടെ കഴുത്തില്‍ താലി വെക്കുന്നത് വരെ ഇത് സത്യമാണോ എന്ന കണ്‍ഫ്യൂഷന്‍ നിറഞ്ഞിരുന്നു എന്നും സോജന്‍ പറയുന്നു.ആതിര റോയ് ആണ് വധു.
ആതിരയാണ് വിവാഹം കഴിക്കാമെന്ന് എന്നോട് പറഞ്ഞത്. താലികെട്ടും വരെ അത് യാഥാര്‍ഥ്യമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കുറച്ചുദിവസമായി ഞാന്‍ മറ്റൊരു വലിയ ട്രോമയില്‍ ആയിരുന്നു. അതൊന്നും കണക്കിലെടുക്കേണ്ട, ഒന്നിച്ചുജീവിക്കാം എന്ന് ആതിര പറഞ്ഞപ്പോള്‍ മുന്‍പിന്‍ നോക്കിയില്ല. ഒരു പെണ്‍കുട്ടി അങ്ങനെ ബോള്‍ഡായ ഒരു തീരുമാനമെടുക്കുമ്പോള്‍ കിട്ടുന്ന എനര്‍ജിയിലാണ് ഞാന്‍ ഇപ്പോള്‍.'വിവാഹത്തെക്കുറിച്ച് അഭിമുഖത്തില്‍ സോജന്‍ വര്‍ഗീസ് പറയുന്നു.
'വിമര്‍ശനങ്ങള്‍ ഇനിയും വരുമെന്ന് ഉറപ്പാണ്. ഒന്നുമാത്രമേ പറയാനുള്ളു. ഒരു മയത്തിലൊക്കെ വിമര്‍ശിക്കണം. ചങ്കില്‍ കൊള്ളുന്നതു പോലെയാകരുത്. ഈ ഞാന്‍ പഴയ ഞാനല്ല, കുടുംബസ്ഥനാണ്. കഴിഞ്ഞത് കഴിഞ്ഞു. ഇനി ജീവിതം നന്നായി ആസ്വദിച്ച് ജീവിക്കാന്‍ പോകുകയാണ്. എല്ലാവരും പിന്തുണയ്ക്കണം.'- സോജന്‍ വര്‍ഗീസ് പറഞ്ഞു.
ഭാര്യയ്ക്ക് 25 വയസേ ആയിട്ടുള്ളു എന്ന് വിവാഹശേഷം 'അച്ചായന്‍' വെളിപ്പെടുത്തിയതോടെ സൈബര്‍ ലോകത്ത് ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.മുന്‍പ് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹം കഴിച്ച വേളയിലും, ചെമ്പന്‍ വിനോദ് ജോസ് തന്നെക്കാള്‍ ഒരുപാട് പ്രായക്കുറവുള്ള യുവതിയെ വിവാഹം ചെയ്തപ്പോഴും എല്ലാം സോഷ്യല്‍ മീഡിയ ഇത്തരത്തില്‍ തിളച്ചുപൊങ്ങിയത് കണ്ടവരാണ് മലയാളികള്‍. എന്നാല്‍, ഇവരുടെ അടുത്ത സുഹൃത്തുക്കള്‍ ആശംസയുമായി വന്നുകഴിഞ്ഞു