പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികള്‍ സമ്മാനമായി നേടാനുള്ള അവസരം പ്രേക്ഷകര്‍ക്കായി ഒരുക്കുന്നു. തിങ്കളാഴ്ച മുതല്‍ സംപ്രേഷണം ചെയ്യുന്ന രണ്ടു പുതിയ മെഗാ പരമ്പരകളായ 'ചെമ്പരത്തി', 'ദുര്‍ഗ്ഗ' എന്നിവ കാണുന്നതിനിടെ, പ്രേക്ഷകര്‍ക്ക് പട്ടു സാരി മത്സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കാം.
എല്ലാ ദിവസവും 10 അതിമനോഹരമായ പട്ടു സാരികള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഈ മത്സരത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ സീ കേരളം അവതരിപ്പിക്കുന്നത്. രണ്ട് പുതിയ മെഗാ സീരിയലുകളുടെ തുടക്കത്തോടനുബന്ധിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ മത്സരം, സീ കേരളം ചാനലിന്റെ പ്രിയ പ്രേക്ഷകരുടെ നിരന്തര പിന്തുണയ്ക്കുള്ള പ്രതിഫലമായാണ് ഒരുക്കിയിട്ടുള്ളത്.
എല്ലാ ദിവസവും, 10 പ്രേക്ഷകര്‍ക്ക് ഓരോ പട്ടു സാരി വീതമാണ് സമ്മാനമായി ലഭിക്കുക. സമ്മാനങ്ങള്‍ നേടാനായി ചെയ്യേണ്ടത് ഇത്ര മാത്രം. രാത്രി 8:00 മണിക്ക് ചെമ്പരത്തി, രാത്രി 8:30 - ന് ദുര്‍ഗ്ഗ എന്നീ പരമ്പരകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ഓരോ എപ്പിസോഡിനിടയിലും ഒരു മത്സര ചോദ്യം ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. സ്‌ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മത്സരാര്‍ത്ഥികള്‍ ശരിയായ ഉത്തരങ്ങള്‍ അയയ്ക്കുകയേ വേണ്ടൂ. ദിവസേനയുള്ള നറുക്കെടുപ്പില്‍ ശരിയായ ഉത്തരങ്ങള്‍ ഉള്‍പ്പെടുത്തി, വിജയികളെ തിരഞ്ഞെടുക്കും. നറുക്കെടുപ്പില്‍ വിജയികളാകുന്ന 10 പ്രേക്ഷകര്‍ക്ക് പട്ടു സാരികള്‍ സമ്മാനമായി നല്‍കും.
ദിവസേന പട്ടു സാരികള്‍ സമ്മാനമായി നേടാനുള്ള അവസരത്തിനൊപ്പം, സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന 'ചെമ്പരത്തി', 'ദുര്‍ഗ്ഗ' എന്നീ പുതുമയാര്‍ന്ന രണ്ട് പരമ്പരകളും ആസ്വദിക്കാം.