ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് യുവ കൃഷ്ണയും മൃദുല വിജയ്യും വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹശേഷം ആദ്യമായി ഇരുവരും ഒന്നിച്ച് സ്റ്റാര്‍ മാജിക് ഷോയില്‍ എത്തിയത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഷോയിലെത്തിയ യുവയും മൃദുലയും ഇന്ദ്രപ്രസ്ഥം സിനിമയിലെ 'തങ്കത്തിങ്കള്‍' എന്ന ഗാനത്തിന് ചുവടുവയ്ക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞതായി തങ്ങള്‍ക്ക് തോന്നുന്നില്ലെന്നാണ് ഷോയിലെത്തിയ മൃദുല പറഞ്ഞത്. വീണ്ടും സ്റ്റാര്‍ മാജിക്കില്‍ എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് യുവ പങ്കുവച്ചത്. എന്തായാലും ഏറെ നാളുകള്‍ക്കുശേഷം പ്രിയതാരങ്ങളെ ഒന്നിച്ചു ഒരു വേദിയില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. വിവാഹത്തിനു മുന്‍പും ഇരുവരും ഷോയില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ, വീണ്ടും ഇരുവരും സ്റ്റാര്‍ മാജിക്കിലേക്ക് എത്തുകയാണ്. ഇതിനായുള്ള ഡാന്‍സ് പ്രാക്ടീസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മൃദുല. വീഡിയോ കാണാം..