ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍ സ്റ്റാറുകളിലൊരാളായിരുന്നു വിജയകാന്ത്. രജനീകാന്തും കമല്‍ഹാസിനും കഴിഞ്ഞാല്‍ തമിഴ് സിനിമാ ലോകത്തെ ആവേശമായിരുന്നു വിജയകാന്ത്. ആക്ഷനും പ്രണയവും നൃത്തവുമെല്ലാം ചേര്‍ത്ത് തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെ രജനിക്കും കമലിനുമൊപ്പം പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാന്‍ വിജയകാന്തിന് കഴിഞ്ഞിരുന്നു. പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയെങ്കിലും ആരാധകര്‍ക്ക് കുറവുണ്ടായിരുന്നില്ല.
എന്നാല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വിജയകാന്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് തമിഴ് സിനിമാ ലോകം. കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിലേക്ക് പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയത് തങ്ങളുടെ പ്രിയതാരം തന്നെയാണെന്ന് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ആരാധകര്‍. ഭാര്യയുടെയും സുഹൃത്തിന്റെ കൈപിടിച്ച് വേച്ചുവേച്ചാണ് താരം മറീനാ ബീച്ചിലെ കലൈഞ്ജറുടെ സ്മൃതി മണ്ഡപത്തിലെത്തിയത്. അസുഖ ബാധിതനായതിനെ തുടര്‍ന്ന് അടുത്തിടെ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു