വളരെ കുറച്ചുനാള്‍ കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് സീരിയല്‍ പറയുന്നത്. അനുമോളുടെ ജനനരഹസ്യം അറിയാവുന്ന മോഹന്‍കുമാറിന്റെ സഹോദരന്‍ ചന്ദ്രന് അനുവിനെ സ്വന്തം മകളായി വളര്‍ത്തുന്നു. എന്നാല്‍ അനു തന്റെ മകള്‍ ആണ് എന്ന രഹസ്യം മോഹന് അറിയില്ല. അനുമോള്‍ വീട്ടില്‍ താമസിക്കുന്നത് മോഹന്റെ മകള്‍ക്കും ഭാര്യയ്ക്കും അമ്മയ്ക്കും ഇഷ്ടവുമല്ല. അനുമോളെ തുരത്താന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് സീരിയല്‍ പുരോഗമിക്കുന്നത്.
പ്രേക്ഷക പ്രീതിനേടി സംഭവബഹുലമായ എപ്പിസോഡുകളിലൂടെ മുന്നേറുകയായിരുന്ന സീരിയലില്‍ ഇപ്പോള്‍ പുതിയ വഴിത്തിരവിലാണ് ഇടയ്ക്ക് വച്ച് ചന്ദ്രനെ കാണാതാകുന്നതോടെ ഒറ്റപ്പെടുന്ന അനുമോളെ വീട്ടില്‍ നിന്നും പുറത്താക്കാനാണ് പത്മിനിയുടെ ശ്രമം. അതുകൊണ്ട് തന്നെ ചന്ദ്രന്‍ തിരികെ എത്താതാകുന്നതോടെ പത്മിനിക്ക് അനുവിനെ പുറത്തക്കാന്‍ എളുപ്പമാണ്. അതേസമയം അനുമോള്‍ മോഹനുമായി കൂടുതല്‍ അടുക്കുകയും പിന്നീട് ചന്ദ്രന്‍ തിരിച്ചെത്തുകയും ചെയ്യുന്നു. പിന്നീട് നിര്‍മ്മലയും ചന്ദ്രനും ഒന്നാവുകയും ശ്രീമംഗലത്ത് താമസമാക്കുകയും ചെയ്യുന്നു. എന്നാല്‍ അനുവിന് ശ്രീമംഗലത്ത് നില്‍ക്കുന്നതില്‍ പത്മിനിക്കും മകള്‍ക്ക് ഇഷ്ടമില്ലാത്തിതിനാല്‍ അവളെ പുറത്താക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അത് തടയാനായി ചന്ദ്രനും നിര്‍മ്മലയും അനുമോളെ ദത്തെടുക്കാന്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ അതും നടക്കുന്നില്ല. തന്റെ അമ്മ മരിച്ചെന്നും എന്നാല്‍ അച്ഛന്‍ ജീവനോടെ ഉണ്ടെന്നും അനുമോള്‍ പറയുന്നു. എന്നാല്‍ അച്ഛന്‍ മരിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് അനുമോളെക്കൊണ്ട് ബലി ഇടീക്കാന്‍ പത്മിനി ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമം പരാജയപ്പെടുന്നു. അതോടെ
എന്നാല്‍ അനുമോളുടെ അച്ഛനാരാണെന്ന് കണ്ടെത്താനുളള അന്വേഷണത്തിലാണ് മോഹന്‍. മോഹന്‍ തന്നെയാണ് അനുമോളുടെ അച്ഛനെന്നും അമ്മ നന്ദിനിയുമാണെന്ന് മോഹന്‍ മനസ്സിലാക്കുമോ എന്ന ആശങ്കയിലാണ് ചന്ദ്രനും നിര്‍മ്മലയും. അതിനിടെ പത്മിനിയും അമ്മയും സഞ്ചരിച്ച വാഹനം ഇടിച്ചാണ് നന്ദിനി മരിച്ചെതന്നും ചന്ദ്രന്‍ തിരിച്ചറിയുന്നു. അതേസമയം നന്ദിനിയുടെ ഫോട്ടോ നോക്കി വിഷമിച്ച് അനുമോള്‍ കരയുന്നത് അച്ഛമ്മ കാണുകയും അനുവിന്റെ അമ്മയെ കണ്ടെത്താന്‍ മോഹനെ ആ ചിത്രം സഹായിക്കുമെന്ന് പറഞ്ഞ് അത് മോഹനോട് പറയുകയും ചെയ്യുന്നു. എന്നാല്‍ തമ്പുരു ആ ഫോട്ടോ എടുത്തു മാറ്റുന്നു. അനുമോളുടെ അച്ഛനാരാണെന്ന് കണ്ടെത്താനുളള ശ്രമങ്ങള്‍ മോഹന്‍ തുടരുകയാണ്. എന്നാലിപ്പോള്‍ കഥ മറ്റൊരു വഴിത്തിരിവിലാണ്. തംബുരുവിനെ തിരികെ കിട്ടാനായി തംബുരുവിന്റെ യഥാര്‍ത്ഥ അച്ഛന്‍ മടങ്ങി വരുന്നതാണ് പ്രൊമോയിലുളളത്. തംബുരുവിന്റെ യഥാര്‍ത്ഥ അച്ഛന്‍ മഹി ആണെന്നും അനുമോള്‍ അവളുടെ അച്ഛനെ അന്വേഷിക്കുന്നതുപോലെ തംബുരുവിനെ അന്വേഷിച്ച് മഹി തിരികെ എത്തുമോ എന്ന ഭയത്തിലാണ് പത്മിനി. ഇതോടെ പരമ്പരിയില്‍ പുതിയ ഒരു കഥാപാത്രം കൂടി എത്തുന്നു എന്നാണ് സൂചന.