ഒരു വര്‍ഷം മുമ്പ് സീ കേരളം ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് വാത്സല്യം. ശ്രീകലയും കൃഷ്ണയും റോസിന്‍ ജോളിയുമൊക്കെ പ്രധാന വേഷത്തില്‍ എത്തിയ ആ പരമ്പരയില്‍ ഇവരുടെ മകളായി മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് രേവതി കൃഷ്ണ. ഇപ്പോഴിതാ, സീരിയലില്‍ നിന്നും രേവതി കൃഷ്ണ പിന്മാറിയെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ ഇതുസംബന്ധിച്ച കുറിപ്പിട്ട ശേഷമാണ് രേവതി താന്‍ പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്ന വാര്‍ത്ത അറിയിച്ചത്. നടിയുടെ കുറിപ്പ് ഇങ്ങനെയാണ്:
നിങ്ങളോട് ഒരു പ്രധാനപ്പെട്ട കാര്യം പറയുവാനാണ് ഞാനിപ്പോള്‍ വന്നിരിക്കുന്നത്. അതില്‍ ആദ്യത്തേത് നിങ്ങള്‍ എനിക്കു തന്ന എല്ലാവിധ സ്നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ ആദ്യമേ നന്ദി പറയുകയാണ്. നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് ഇത്രയും നല്ല പ്രകടനം നടത്തുവാന്‍ സാധിക്കില്ലായിരുന്നു. ഇനി മറ്റൊരു കാര്യം കൂടി പറയുകയാണ്. ഇന്നു മുതല്‍ സീ കേരളം ചാനലിലെ വാത്സല്യം സീരിയലിന്റെ ഭാഗമായി ഞാനുണ്ടാകില്ല. എങ്കിലും വരും ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന കുറച്ചു എപ്പിസോഡുകളില്‍ ഞാനുണ്ടാകും. അതു നേരത്തെ ഷൂട്ട് ചെയ്തുവച്ചതാണ്. എന്നും എപ്പോഴും എന്റെ ഹൃദയത്തോടു ചേര്‍ത്തുവച്ച കഥാപാത്രമാണ് മീനാക്ഷിയുടേത്. ആ കഥാപാത്രത്തിലൂടെ നിങ്ങളുടെ മനസുകളില്‍ ഒരു നല്ല ഇംപ്രഷന്‍ ഉണ്ടാക്കാന്‍ സാധിച്ചതിലും നിങ്ങള്‍ എനിക്കു നല്‍കിയ സ്നേഹത്തിലും ഞാനെപ്പോഴും കടപ്പെട്ടിരിക്കും.
ഈ പ്രോജക്ടില്‍ നൂറു ശതമാനവും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷെ, ഇപ്പോള്‍ ചില ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളാല്‍ മുന്നോട്ടു പോകുവാനാണ് ഏറ്റവും വിഷമകരമായ ഈ തീരുമാനം ഞാനെടുത്തത്. ഒരിക്കല്‍ കൂടി, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നിങ്ങളെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഭാവിയിലും നിങ്ങളുടെ പിന്തുണയും സ്നേഹവും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു - രേവതി കൃഷ്ണ എന്നാണ് നടി പങ്കുവച്ച കുറിപ്പ്. ഇതിനോടൊപ്പം തന്നെ സീരിയല്‍ ലോക്കേഷനില്‍ നിന്നും പകര്‍ത്തിയ പ്രിയപ്പെട്ട കുറച്ചു രേവതി പങ്കുവച്ചിട്ടുണ്ട്.
17കാരിയായ മീനാക്ഷിയുടെയും അപ്രതീക്ഷിതമായി അവളുടെ അമ്മയായ നന്ദിനിയുടേയും കഥയാണ് വാത്സല്യം. വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്‍ ആദ്യം വിവാഹം കഴിച്ച മീനാക്ഷിയുടെ ജീവിതം പിന്നീട് എങ്ങനെ മാറിയെന്നതും അതിനുശേഷം സംഭവിച്ച സംഭവ വികാസങ്ങളുമൊക്കെയാണ് വാത്സല്യം പരമ്പരയുടെ ഇതിവൃത്തം. മഹാരാഷ്ട്രയിലെ മുംബൈയിലാണ് രേവതി ജനിച്ചു വളര്‍ന്നത്. പരസ്പരം പരമ്പരയിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തേക്ക് എത്തിയത്. ഡോ. ദാദാസാഹിബ് അംബേദ്കര്‍ കോളേജില്‍നിന്നും ഡിഗ്രി പൂര്‍ത്തിയാക്കി താരം പരസ്പരം പരമ്പരയ്ക്കു ശേഷം സൂര്യാ ടിവിയിലെ കാണാകണ്മണി, തെലുങ്കു പരമ്പരയായ അനുപല്ലവി എന്നിവയിലെല്ലാം അഭിനയിച്ചിട്ടുണ്ട് രേവതി.