നീലക്കുയില്‍ രണ്ടാമതെത്തിയപ്പോള്‍ മുന്നില്‍ വാനമ്പാടി സീതാകല്യാണത്തെ പിന്തള്ളി കസ്തൂരിമാന്‍ മൂന്നാമത്; ഏറ്റവും പ്രേക്ഷകപ്രീതി നേടിയത് ഏതൊക്കെയെന്ന് അറിയാം..!

Malayalilife
നീലക്കുയില്‍ രണ്ടാമതെത്തിയപ്പോള്‍ മുന്നില്‍ വാനമ്പാടി സീതാകല്യാണത്തെ പിന്തള്ളി കസ്തൂരിമാന്‍ മൂന്നാമത്;  ഏറ്റവും പ്രേക്ഷകപ്രീതി നേടിയത് ഏതൊക്കെയെന്ന് അറിയാം..!

പ്രേക്ഷകപ്രീതി നിര്‍ണയിക്കുന്ന ടിആര്‍പി റേറ്റിങ്ങില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ചാനല്‍ ഏഷ്യാനെറ്റാണ്. ഏഷ്യാനെറ്റിലെ സീരിയലുകള്‍ ഒന്നിനൊന്ന് മികച്ചതായി എപ്പോഴും ടിആര്‍പിയില്‍ ഇടം പിടിക്കാറാണ് പതിവ്. ഇപ്പോള്‍ കഴിഞ്ഞ വാരത്തെ ടിആര്‍പി റേറ്റിങ്ങ് എത്തുമ്പോള്‍ നാലാം സ്ഥാനത്തായിരുന്ന കസ്തൂരിമാന്‍ നില മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ്. അതേസമയം ഒന്നാം സ്ഥാനം വാനമ്പാടിയും രണ്ടാം സ്ഥാനം നീലക്കുയിലും സ്വന്തമാക്കി.

ഗായകന്‍ മോഹന്‍കുമാറിന്റെയും അനുമോളുടെയും ആത്മബന്ധത്തിന്റെ കഥ തന്നെയാണ് കഴിഞ്ഞ വാരവും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചത്. അനുമോളുടെ അഭിനയം തന്നെയാണ് സീരിയലിന്റെ ഹൈലൈറ്റ്. പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരാണ് അനുമോള്‍ക്ക് ഉള്ളത്. അനുമോള്‍ തന്റെ മകളാണോ എന്ന് മോഹന്‍ മനസിലാക്കുമോ എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ തന്നെയാണ് വാനമ്പാടിയെ മുന്നിലെത്തിക്കുന്നത്.

ആദിയുടെയും ഭാര്യ റാണിയുടെയും ആദി അബദ്ധത്തില്‍ വിവാഹം കഴിച്ച കസ്തൂരിയുടെയും തൃകോണ പ്രണയത്തിന്റെ കഥ പറയുന്ന നീലക്കുയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരിക്കയാണ്. വിവാഹം കഴിച്ചെങ്കിലും വേലക്കാരിയെന്ന വ്യാജേന ആദി കൂട്ടികൊണ്ടുവരുന്ന കസ്തൂരി അനുഭവിക്കുന്ന വേദനകളാണ് സീരിയലിന് പ്രേക്ഷകരെ കൂട്ടുന്നത്. ഒപ്പം കസ്തൂരി ആദിയുടെ ഭാര്യയാണെന്ന് റാണി അറിയുമോ എന്നുള്ളത് സീരിയലിന്റെ ആകാംക്ഷ ഇരട്ടിപ്പിക്കുന്നു. 

അതേസമയം ഒരുസമയത്ത് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് നിന്ന കസ്തൂരിമാന്‍ ഇപ്പോള്‍ പിന്നോട്ടിറങ്ങി മൂന്നാം സ്ഥാനത്ത് എത്തിയിരിക്കയാണ്. രണ്ടാഴ്ച മുമ്പത്തെ ടിആര്‍പി റേറ്റിങ്ങില്‍ നാലാം സ്ഥാനത്തായിരുന്ന കസ്തൂരിമാന്‍ നില മെച്ചപ്പെടുത്തി കറുത്തമുത്തിനെ കടത്തിവെട്ടിയാണ് മൂന്നാം സ്ഥാനം നേടിയത്. ജീവയുടെയും കാവ്യയുടെയും കഥയ്ക്ക് ഇടയ്ക്ക് വച്ചുണ്ടായ ഇഴച്ചിലാണ് സീരിയലിന്റെ റേറ്റിങ്ങ് കുറച്ചത്. എന്നാല്‍ വീണ്ടും സംഭവബഹുലമായതോടെ സീരിയലിന്റെ റേറ്റിങ്ങ് മെച്ചപ്പെട്ടു. സമാനമായ അവസ്ഥ തന്നെയാണ് നാലാം സ്ഥാനം നേടിയ സീതാ കല്യാണത്തിനും അഞ്ചാം സ്ഥാനത്തെത്തിയ കറുത്തമുത്തിനും ഉള്ളത്. റേറ്റിങ്ങില്‍ പിന്നില്‍ നിന്ന സീതാ കല്യാണത്തില്‍ സ്വാമിനിയുടെ രംഗപ്രവേശനം പ്രേക്ഷകരെ കൂടുതലായി സീരിയലിലേക്ക് ആകര്‍ഷിച്ചു. അതേസമയം കറുത്ത മുത്തിലെ കഥയില്‍ കാര്യമായ ട്വിസ്റ്റുകള്‍ എത്താത്തത് പ്രേക്ഷകരെ നിരാശപ്പെടുത്തുകയും റേറ്റിങ്ങ് കുറയ്ക്കുകയും ചെയ്തു. മുത്തുമോളുടെ രംഗപ്രവേശനത്തോടെ മൂന്നാം സ്ഥാനത്ത് എത്തിയ സീരിയല്‍ കഥയില്‍ കാര്യമായ മാറ്റം വരാത്തതിനാല്‍ കഴിഞ്ഞ വാരം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Read more topics: # TRP rating,# serials,# asianet
TRP Rating report of serials in Asianet

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES