ഫ്‌ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത മൂന്നുമണി സീരിയലിലെ കുട്ടിമണിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ശ്രീലയ പുത്തന്‍ സീരിയലിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നു. സൂര്യ ടിവിയില്‍ തുടങ്ങുന്ന പുതിയ സീരിയലിലാണ് വീണ്ടു കേന്ദ്രകഥാപാത്രമായി ശ്രീലയ എത്തുന്നത്. എഎം നസീറാണ് പരമ്പരയുടെ സംവിധായകന്‍.
തേനും വയമ്പും എന്നാണ് ശ്രീലയയുടെ പുതിയ സീരിയലിന്റെ പേര്. പുതിയ സീരിയലില്‍ ശ്രീലയയുടെ നായകനായി എത്തുന്നത് പരസ്പരത്തിലെ നായകനായിരുന്ന സൂരജിനെ അവതരിപ്പിച്ച വിവേക് ഗോപനാണ്. മൂന്നുമണിയിലെ കുട്ടിമണിക്ക് ശേഷമാണ് മറ്റൊരു ശക്തമായ കഥാപാത്രവുമായി ശ്രീലയ മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. പുതിയ സീരിയലില്‍ വീട്ടിലെ ഏക വരുമാനമാര്‍ഗമുള്ള കഥാപാത്രമായിട്ടാണ് ശ്രീലയ വേഷമിടുന്നത്. കുടുംബത്തിലെ പ്രാരാബ്ദങ്ങള്‍ ഏറ്റെടുത്ത് ചെണ്ടകൊട്ടാനും പൂ വില്‍ക്കാനുമെല്ലാം പോകുന്ന പെണ്‍കുട്ടിയുടെ വേഷമാണ് ഇത്. ഉപജീവനത്തിനായി നായിക നടത്തുന്ന ശ്രമങ്ങളും അതിനിടയില്‍ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് തേനും വയമ്പിലുള്ളത്. ശ്രീലയയ്ക്ക് ഒപ്പം തന്നെ ഫല്‍വേഴ്സിലെ പോക്കുവെയിലെ ഇഷയായി വേഷമിട്ട ശ്രുതി ലക്ഷ്മിയും സീരിയലില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ശ്രുതിയും ശ്രീലയയും സഹോദരിമാരാണ്.
സീരിയലില്‍ നായകനാകുന്ന വിവേക് ഗോപന്‍ സുജിത്ത് എന്ന കഥാപാത്രമായാണ് എത്തുന്നത്. പരസ്പരത്തിന് ശേഷമുള്ള വിവേകിന്റെ സീരിയലാണ് ഇത്. പരസ്പരത്തിലെ സൂരജില്‍ നിന്നും ഏറെ വ്യത്യസ്തനായി പഠിപ്പുള്ള, സ്‌റ്റൈലിഷ് കഥാപാത്രമാണ് തേനും വയമ്പിലെ സുജിത്തെന്നും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. സമ്പന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും വിനയവും വിവേകവുമുള്ള കഥാപാത്രമാണ് ഇതില്‍ വിവേകിന്റേത്. സീരിയലില്‍ താരാ കല്യാണ്‍, കോട്ടയം റഷീദ്. റിസബാവ, സീനത്ത്, മങ്കാ മഹേഷ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.