കുറച്ചു നാള്‍കൊണ്ടു പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയാണ് കസ്തൂരിമാന്‍. കസ്തൂരിമാനിലെ ശ്രീക്കുട്ടി എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന ഹരിത ഡബ്മാഷിലൂടെയും സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. ബാംഗ്ലൂരില്‍ നഴ്സായ ഹരിതയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം
വളരെ കുറച്ച് എപ്പിസോഡുകള്‍ കൊണ്ടു തന്നെ പ്രേക്ഷകുടെ മനസ്സില്‍ ഇടം നേടിയ ഏഷ്യാനെറ്റിലെ പരമ്പരയാണ് കസ്തൂരിമാന്‍. പുതുമുഖ കഥാപാത്രങ്ങളാണ് സീരിയലില്‍ അധികവും. കുറച്ച് എപ്പിസോഡുകള്‍ കൊണ്ടു തന്നെ സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയിരുന്നു. സീരിയലിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെ ആണെന്ന് അറിയാനുളള ആകാംഷ പ്രേക്ഷകര്‍ക്ക് എപ്പോഴും ഉണ്ടാകും. കസ്തൂരിമാനിലെ ശ്രീകുട്ടി എന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്യാമറയ്ക്കു പിന്നിലെ താന്‍ എങ്ങനെയാണ് എന്ന് പറഞ്ഞിരിക്കയാണ്.സീരിയലിലെ പോലെ തന്നെ ജീവിതത്തിലും കുടുംബത്തോടു ചേര്‍ന്നു നില്‍ക്കുന്ന പെണ്‍കുട്ടിയാണ് ഹരിത. ബാംഗ്ലൂരിലെ നഴ്സാണെങ്കിലും തനിക്കിഷ്ടം നാടന്‍വേഷങ്ങളും അത്തരത്തിലുളള ജീവിതമാണെന്നും ഹരിത പറയുന്നു. തനിക്ക് പ്രണയം ഇല്ലെന്നും വിവാഹം വീട്ടുകാര്‍ക്കു വിട്ടുകൊടുത്തിരിക്കയാണ് എന്നും ഹരിത പറയുന്നു.
കസ്തൂരിമാനിലൂടെയാണ് ഹരിത അഭിനയത്തിലേക്ക് കടക്കുന്നത്. ബാംഗ്ലരില്‍ നഴ്സ് ആണെങ്കിലും ബാംഗ്ലൂരിന്റേ കളര്‍ഫുള്‍ ലൈഫ് തന്നെ ബാധിച്ചിട്ടില്ല എന്നു ഹരിത പറയുന്നു. വീട്ടില്‍ ആയിരിക്കുമ്പോഴും കൂടുതല്‍ സമയവും ടീവിക്കു മുന്നില്‍ ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഹരിത സോഷ്യല്‍ മീഡിയയില്‍ അത്യാവശ്യം ആക്ടീവാണ് താനെന്നും കൂട്ടിച്ചേര്‍ക്കുന്നു. സീരിയലില്‍ വളരെ പാവമായ ഹരിത യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെ തന്നയാണ്. തുടക്കം ആണെങ്കിലും സീരിയലില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വയ്ക്കുന്ന ഹരിത പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ കഥാപാത്രമാണ്.