Latest News

നാടക പ്രവര്‍ത്തകരുടെ ദുരന്തത്തില്‍ ദുഃഖം താങ്ങാനാകാതെ സഹപ്രവര്‍ത്തകര്‍; ദേവ കമ്മ്യൂണിക്കേഷന്‍സിലെ അഞ്ജലിയും ജെസ്സിയും ഓര്‍മ്മയാകുമ്പോള്‍

Malayalilife
 നാടക പ്രവര്‍ത്തകരുടെ ദുരന്തത്തില്‍ ദുഃഖം താങ്ങാനാകാതെ സഹപ്രവര്‍ത്തകര്‍; ദേവ കമ്മ്യൂണിക്കേഷന്‍സിലെ അഞ്ജലിയും ജെസ്സിയും ഓര്‍മ്മയാകുമ്പോള്‍

ന്ന് രാവിലെയാണ് നാടക ട്രൂപ്പ് സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടു നാടക നടിമാര്‍ മരണത്തിന് കീഴടങ്ങിയത്. അവര്‍ അരങ്ങിലെ കളി കഴിഞ്ഞ് വീണ്ടും ജീവിതത്തിലേക്ക് കടന്നുവരുമ്പോഴാണ് കാലന്‍ ഗൂഗിള്‍ മാപ്പിന്റെ രൂപത്തില്‍ എത്തിയത്. ഓരോ നാടകവും കിട്ടുമ്പോള്‍ കുറെ പ്രതീക്ഷകളുമായി ആണ് നാടക കലാകാരന്‍മാര്‍ പോകുന്നത്. അതുപോലെ കഷ്ടപ്പാട് ആണ് അവരുടെ ജീവിത സാഹചര്യങ്ങള്‍. പണ്ടൊക്കെ 15 രൂപയില്‍ തുടങ്ങിയ പ്രതിഫലം ഇന്ന് 2,500 എന്ന നിലയിലാണ് എത്തിനില്‍ക്കുന്നത്. 

അഭിനയിക്കുന്ന മിക്ക കലാകാരന്മാരും വേറെ ജോലികള്‍ ചെയ്തിട്ടാണ് വര്‍ഷത്തിലൊരിക്കല്‍ ഉത്സവപ്പറമ്പിലൊക്കെ നാടകം കളിക്കാന്‍ പോകുന്നത്. പ്രതിഫലം ഒരു വശത്തായി നില്‍ക്കുമ്പോള്‍ കലയോടുള്ള അടങ്ങാത്ത സ്‌നേഹവും ഇവരെ ഈ ജോലിയില്‍ നിന്ന് പിന്തിരിയിക്കാതെ നിര്‍ത്തുന്നു. അതുപോലെ നിരവധി സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിട്ടാണ് കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍സിലെ അഞ്ജലിയും ജെസ്സിയും നാടകം കളിക്കാന്‍ പോയത്. 

മരിച്ച ജേസി നാടക രംഗത്തേക്ക് വന്നിട്ട് 35 വര്‍ഷം ആയിട്ടുണ്ട്. അവരുടെ ജീവിതവും തീര്‍ത്തും യാതനകള്‍ നിറഞ്ഞത് ആയിരിന്നു. മരിച്ച ജെസ്സിയുടെ ഭര്‍ത്താവും ഒരു നാടക നടന്‍ ആയിരുന്നു. തേവലക്കര മോഹന്‍ എന്നാണ് അയാളുടെ പേര്. ഇവര്‍ രണ്ടുപേരും കൊല്ലം യവന ട്രൂപ്പില്‍ ഏകദേശം 15 വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്നു. ഒടുവില്‍ എന്തൊക്കെയോ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് കൊല്ലം യവന നിര്‍ത്തിപോയി. കാഥികന്‍ കൊല്ലം ബാബു ആയിരുന്നു ട്രൂപ്പിന്റെ സംഘാടകന്‍. കൊല്ലം ബാബുവിന്റെ മരണ ശേഷം ഇവര്‍ രണ്ടുപേരും രണ്ട് സമിതിയില്‍ ആയി. 

ഇടയ്ക്ക് നൃത്തനാടക ട്രൂപ്പ് തേവലക്കര മോഹന്‍ ആരംഭിച്ചു പക്ഷെ അത് വിജയിച്ചില്ല പരാജയപ്പെട്ടു. അതിനുശേഷം ഭര്‍ത്താവ് എല്ലാത്തില്‍ നിന്നും പിന്മാറി ഭാര്യ ജെസ്സി നാടകത്തില്‍ തുടരുകയും ചെയ്തു. അങ്ങനെ ഭര്‍ത്താവിന് സുഖം ഇല്ലാതെ ആയി അദ്ദേഹവും മരണത്തിന് കീഴടങ്ങി. അദ്ദേഹം മരിച്ചിട്ട് ഒരു ആറ് മാസം ആയിട്ടുണ്ട്. അങ്ങനെ ജെസ്സി കണ്ണൂരിലെ ട്രൂപ്പില്‍ നിന്നും ഈ വര്‍ഷമാണ് കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍സില്‍ ചേരുന്നത്. അങ്ങനെ കണ്ണൂരില്‍ പരിപാടി കഴിഞ്ഞ് തിരിച്ച് തലയോല പറമ്പിലേക്ക് പോകുമ്പോള്‍ ആയിരിന്നു അപകടം നടന്നത്. 

അതുപ്പോലെ മരിച്ച അഞ്ജലി നൃത്തകലാകാരി ആയിരുന്നു. പിന്നെ പ്രെഫഷണല്‍ നാടക രംഗത്തേക്ക് ഈ വര്‍ഷം മുതലാണ് വന്നത്.നല്ലൊരു നര്‍ത്തകി ആയിരിന്നു അഞ്ജലി. അങ്ങനെ വിധി അപകടമായി എത്തി രണ്ടുപേരും മരിച്ചു. ഗൂഗിള്‍ മാപ്പ് ഉപോയോഗിക്കാന്‍ അറിയാത്തതും അപകടത്തിന് വിനയായി. ബസിന് സുഗമമായി പോകാന്‍ കഴിയാത്ത വഴിയിലൂടെ ഗൂഗിള്‍ മാപ്പ് നോക്കി പോയതാവാം കേളകത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ചുരം റോഡില്‍ ഗതാഗതം നിരോധിച്ചതിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കി എളുപ്പവഴിയിലൂടെ പോകാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ശ്രീനിവാസന്‍ പറഞ്ഞു. 

കായംകുളം ദേവാ കമ്മ്യൂണിക്കേഷന്‍സിന്റെ മിനിബസ് ആണ് കേളകം മലയാംപടി റോഡിലെ 'എസ്' വളവില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അപകത്തില്‍പെട്ടത്. ബസിലുണ്ടായിരുന്ന കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് അപകടത്തില്‍ അതിധാരുണമായി മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. 'അപകടവിവരമറിഞ്ഞ് പുലര്‍ച്ചെ തന്നെ നിരവധി നാട്ടുകാര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഒരിക്കലും ബസ് കേറിപ്പോകാന്‍ പറ്റുന്ന വഴിയല്ല ഇതെന്നും അവര്‍ പറയുന്നു. 

കേളകത്ത് നിന്ന് പൂവത്തിന്‍ചോല വഴി 29ാം മൈലിലേക്ക് പോകുന്ന ഇടുങ്ങിയ റോഡാണത്. ചെറിയ വാഹനങ്ങള്‍ പോകുന്ന റോഡാണിത്. രണ്ടാമത്തെ ഹെയര്‍പിന്നില്‍നിന്ന് വണ്ടി വലിമുട്ടി പിന്നോട്ട് വന്ന് അപകടത്തില്‍പെടുകയായിരുന്നു. വളവില്‍നിന്ന് താഴെ കുത്തനെ നിര്‍ത്തിയ നിലയിലായിരുന്നു ബസ്' -ശ്രീനിവാസന്‍ പറഞ്ഞു. കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ഏഴു പേരെ ചുങ്കക്കുന്ന് കമില്ലസ് ആശുപത്രിയിലും അഞ്ചുപേരെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ദുഃഖം താങ്ങാനാകാതെ സഹപ്രവര്‍ത്തകരും വിലപിക്കുന്നു.
 

Read more topics: # നാടകം
kannur drama van accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES