മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം ഓരോ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതാണ്. സീരിയലിന് പുറമേ മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സീരിയലില്‍ ശ്രദ്ധേയരാണ് മണ്ഡോദരിയും ലോലിതനും. മിനി സ്ക്രീനില്‍ ഈ കഥാപാത്രങ്ങളായി തിളങ്ങുന്നത് സ്നേഹയും ശ്രീകുമാറുമാണ്. സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്തുന്നുണ്ട്. എന്നാൽ; ഇപ്പോൾ ഇരുവരുടെയും മൂന്നാറില്‍ നിന്നുള്ള റൊമാന്റിക് ചിത്രങ്ങള്‍ ആണ് വൈറലായി മാറുന്നത്.
ശ്രീകുമാര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ചക്കപ്പഴമെന്ന പരമ്പരയിലാണ്. മികച്ച സ്വീകാര്യതയാണ്
ഉത്തമനായുള്ള വരവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചക്കപ്പഴം മുന്നേറുന്നത് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന തരത്തിലുള്ള എപ്പിസോഡുകളുമായാണ് . സ്നേഹ വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ്. മറിമായത്തില്‍ നിന്നും ശ്രീകുമാര്‍ പിന്‍വാങ്ങിയെങ്കിലും സ്നേഹ സജീവമാണ്.
അതേസമയം ഇരുവരുടെയും മൂന്നാര്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രീകുമാറിന്റെ നെഞ്ചോട് ചേര്‍ന്നുള്ള സ്നേഹയുടെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സ്നേഹയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്. ചേച്ചിയും ചേട്ടനും കിടുക്കിയെന്നുള്ള കമന്റുകളുമായും പോസ്റ്റിന് ചുവടെ വന്ന് നിറഞ്ഞിരുന്നത്. അതോടൊപ്പം തന്നെ സ്നേഹ മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. സ്നേഹയുടെ ലുക്കിന് താരങ്ങളും ആരാധകരും കൈയ്യടികളുമായെത്തിയിരുന്നു.