മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം ഓരോ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതാണ്. സീരിയലിന് പുറമേ മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സീരിയലില്‍ ശ്രദ്ധേയരാണ് മണ്ഡോദരിയും ലോലിതനും. മിനി സ്‌ക്രീനില്‍ ഈ കഥാപാത്രങ്ങളായി തിളങ്ങുന്നത് സ്നേഹയും ശ്രീകുമാറുമാണ്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് കാര്യമായി എവിടെയും പോകാന്‍ ദമ്പതികള്‍ക്ക് സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ മൂന്നാറില്‍ ആഘോഷിക്കുകയാണ് ഇവര്‍. മൂന്നാറില്‍ നിന്നുള്ള ഒരു വീഡിയോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. മൂന്നാറില്‍ വച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രത്തിന് ഒപ്പം മേക്കിങ് വീഡിയോ ആണ് സ്‌നേഹ പങ്ക് വച്ചത്. എന്നും ഇതേ പോലെ പ്രണയത്തില്‍ നിറഞ്ഞതാകട്ടെ നിങ്ങളുടെ ജീവിതം എന്നാണ് ആരാധകരും സ്‌നേഹയുടെ സുഹൃത്തുക്കളായ താരങ്ങളും പറയുന്നത്.