മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം ഓരോ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതാണ്. സീരിയലിന് പുറമേ മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സീരിയലില്‍ ശ്രദ്ധേയരാണ് മണ്ഡോദരിയും ലോലിതനും. മിനി സ്‌ക്രീനില്‍ ഈ കഥാപാത്രങ്ങളായി തിളങ്ങുന്നത് സ്‌നേഹയും ശ്രീകുമാറുമാണ്. ഇന്നലെയാണ് ഇവരുടെ വിവാഹം നടന്നത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ദമ്പതികള്‍.
ഇന്നലെ തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഇപ്പോള്‍ താലികെട്ടിന്‍രെ ചില ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഓറഞ്ചില്‍ ചുവപ്പ് ബോര്‍ഡറുള്ള പട്ടുസാരിയായിരുന്നു സ്‌നേഹയുടെ വേഷം. മിനിമല്‍ ആഭരണളാണ് സ്‌നേഹ ധരിച്ചത്. താലികെട്ട് ചടങ്ങില്‍ ഉടനീളം അതീവ സന്തോഷത്തിലായിരുന്നു ശ്രീകുമാറും സ്‌നേഹയും. താലികെട്ട് കഴിഞ്ഞുടന്‍ തങ്ങളുടെ ആഗ്രഹം സഫലമായ സന്തോഷത്തില്‍ സ്നേഹയെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുന്ന ശ്രീകുമാറിന്റെയും അയ്യോ വേണ്ടെന്ന് പറഞ്ഞ് എതിര്‍ക്കുന്ന സ്‌നേഹയുടെയും വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്. എന്ത് ക്യൂട്ടാണെന്നാണ് ആരാധകര്‍ ഇതിന് കമന്റിടുന്നത്. ഇതോടൊപ്പം തന്നെ താരനിബിഡമായിരുന്നു ഇവരുടെ റിസപ്ഷനും. നീല പുടവയാണ് ശ്രീകുമാര്‍ സ്‌നേഹയ്ക്ക് നല്‍കിയത്. ഇതിന്റെ ചിത്രങ്ങളും വൈറലായി മാറുകയാണ്.