Latest News

വിവാഹ വാഗ്ദാനം നല്‍കി; വിവാഹിതയും മകനുമുണ്ടെന്ന കാര്യം യുവതി മറച്ചുവെച്ചു; ലൈംഗിക ബന്ധം നടന്നത് ഉഭയകക്ഷി സമ്മതപ്രകാരം; അഞ്ച് ലക്ഷം വാങ്ങിയത് അവര്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങാന്‍: മൊഴി നല്‍കി ഷിയാസ്

Malayalilife
topbanner
 വിവാഹ വാഗ്ദാനം നല്‍കി; വിവാഹിതയും മകനുമുണ്ടെന്ന കാര്യം യുവതി മറച്ചുവെച്ചു; ലൈംഗിക ബന്ധം നടന്നത് ഉഭയകക്ഷി സമ്മതപ്രകാരം; അഞ്ച് ലക്ഷം വാങ്ങിയത് അവര്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങാന്‍: മൊഴി നല്‍കി ഷിയാസ്

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, യുവതി തന്നെ വഞ്ചിച്ചുവെന്നാണ് ഷിയാസ് പറയുന്നത്. വിവാഹിതയാണെന്നതും കുട്ടിയുണ്ടെന്നതും മറച്ചുവച്ച് തന്ന ചതിക്കുകയായിരുന്നുവെന്നും ഷിയാസ് പൊലീസില്‍ മൊഴി നല്‍കി.

താന്‍ ബലംപ്രയോഗിച്ചു ലൈംഗിക പീഡനം നടത്തിയിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങാനാണ് ഇത് ഉപയോഗിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ചന്തേര പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ഷിയാസിനെ ഉപാധികളോടെ വിട്ടയക്കാനാണ് സാധ്യത.

നേരത്തെ വിവാഹിതയാണെന്നതും മകനും ഉണ്ടെന്നതും യുവതി മറച്ചവച്ച് ചതിക്കുകയായിരുന്നുവെന്ന് ഷിയാസ് പൊലീസില്‍ മൊഴി നല്‍കി. പരാതിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പരസപര സമ്മതത്തോടെയുള്ള ഒരു ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഷിയാസ് മൊഴി നല്‍കി.

യുവതിയുടെ പരാതിയില്‍ ഇന്ന് രാവിലെയാണ് ഷിയാസിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തില്‍നിന്നാണ് ഷിയാസ് പിടിയിലായത്. ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍നിന്നു ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തു.

അതേസമയം, ഷിയാസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടറായ കാസര്‍കോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ പരാതിയുമായി രംഗത്തുവന്നത്.

ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടറായ കാസര്‍കോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ കഴിഞ്ഞമാസം ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജിം പരിശീലകയായ യുവതിയെ ബലാത്സംഗം ചെയ്തു എന്നതിന് പുറമേ പണം തട്ടിപ്പിനും ഗര്‍ഭഛിദ്രം നടത്തിയതിന് അടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ താരത്തിനെതിരെ ചുമത്തിയിരിക്കുന്നത് ബലാത്സംഗം, വിശ്വാസ വഞ്ചന, നിര്‍ബ്ബന്ധിത ഗര്‍ഭഛിദ്രം മുതലായ വകുപ്പുകളാണ്. ഷിയാസ് തന്നെ ഒരു ബാര്‍ ഹോട്ടലില്‍ മുറിയെടുത്ത ശേഷം വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്നും പരാതിപ്പെടുന്നുണ്ട്. 2023 മാര്‍ച്ച് 21-നാണ് ഷിയാസ് കരീം ചെറുവത്തൂരിലെ ഹോട്ടലില്‍ മുറിയെടുത്ത ശേഷം യുവതിയെ വിളിച്ചുവരുത്തി മര്‍ദ്ദിച്ചത്. ബിഗ്ബോസ് താരം ഹോട്ടലില്‍ ഡീലക്സ് മുറിയെടുത്തതായി ഹോട്ടല്‍ മാനേജര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എറണാകുളത്തെ ഷിയാസ് കരീമിന്റെ ജിംനേഷ്യത്തില്‍ ജിം പരിശീലകയെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി ഷിയാസ് കരീമുമായി ഫോണില്‍ ബന്ധപ്പെട്ടതും എറണാകുളത്തെത്തിയതും.

Shiyaz Kareem case

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES