ബിഗ്ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിങ്ങില്‍ സജീവമായ താരം നിരവധി പരസ്യ ചിത്രങ്ങളിലൂം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ബിഗ്ബോസ് വിന്നറായ സാബുമോന് ഉഗ്രന്‍ മറുപടിയുമായി എത്തിയിരിക്കയാണ് ഷിയാസ്. കഴിഞ്ഞ സീസണില്‍ ഓരോന്ന് പറഞ്ഞ് തന്നെ അപമാനിക്കുന്ന സാബുവിന്റെ വീഡിയോ ആണ് ഷിയാസ് പങ്കുവച്ചത്. അതേ വീഡിയോയ്ക്കൊപ്പം ചില ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് ഇപ്പോള്‍ ഷിയാസ് താന്‍ സഹിച്ച അപമാനങ്ങള്‍ക്ക് സാബുവിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുന്നത്.
ബിഗ്ബോസ് മത്സരാര്‍ഥികളില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്‍ഥിയായിരുന്നു ഷിയാസ് കരീം. ഇടയ്ക്ക് വച്ചാണ് ബിഗ്ബോസില്‍ ഷിയാസ് എത്തിയതെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഷിയാസ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. പല അവസരങ്ങളിലും താന്‍ കടന്നു വന്ന വഴികളെക്കുറിച്ചും അനുഭവിച്ച അപമാനത്തെക്കുറിച്ചും ബുദ്ധിമുട്ടിനെക്കുറിച്ചുമൊക്കെ ഷിയാസ് പറഞ്ഞിരുന്നു. ഉപ്പയുടെ സ്നേഹം അറിയാതെ വളര്‍ന്ന ആളാണ് താനെന്നും ഉമ്മയാണ് തന്നെ വളര്‍ത്തിയതും ഈ നിലയില്‍ എത്തിച്ചതെന്നും താരം പറഞ്ഞിരുന്നു. ബിഗ്ബോസില്‍ നിന്നും പുറത്തുവന്ന ശേഷം തന്റെ സ്വപ്നമായ വീട് ഷിയാസ് യാഥാര്‍ഥ്യമാക്കിയിരുന്നു. ഇപ്പോള്‍ മോഡലിങ്ങിന് പുറമേ സിനിമയിലും ഷിയാസ് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. മോഹന്‍ലാലിനൊപ്പം മരയ്ക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രത്തില്‍ നല്ലൊരു റോളില്‍ ഷിയാസ് എത്തുന്നുണ്ട്.
ജീവിതത്തില്‍ നിരവധി അപമാനങ്ങള്‍ നേരിടേണ്ടി വന്ന ആളാണ് ഷിയാസ്. ബിഗ്ബോസ് ഹൗസിനുളളില്‍ വച്ചും അത്തരത്തില്‍ താരം അപമാനിക്കപ്പെട്ടിട്ടുണ്ട്. സാബുവാണ് ഏറ്റവും അധികം ഷിയാസിനെ അപമാനിച്ചത്. ഇപ്പോള്‍ താരം പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്. അപമാനപെട്ടവര്‍ ഒരുനാള്‍ അഭിമാനപെടും, സ്നേഹത്തോടെ ഷിയാസ് കരീം! എന്ന ക്യാപ്ഷ്യനോടെയാണ് താരം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബിഗ് ബോസ് ഒന്നില്‍ സാബു മോന്‍ ഷിയാസിനെ അല്‍പ്പം തരം താഴ്ത്തി സംസാരിക്കുന്ന രംഗമാണ് വിഡിയോയില്‍ ഉള്ളത്. 'ആണിന്റെ രൂപോം കോലോം ഒന്നും നോക്കുന്നതല്ല മോഡല്‍. റാംപില്‍ നടക്കുന്നവനാണ് മോഡല്‍. ഒരു പതിനഞ്ചു വര്‍ഷം നീ പ്രയത്നിക്കണം എന്റെ അത്രയും എത്താന്‍. ഞാന്‍ ഇന്ന് വരെ നിന്റെ ഒരു ഷോയും കണ്ടിട്ടില്ല.നീ എവിടുത്തെ മോഡല്‍ ആണ്. ഞാന്‍ ഇന്ന് വരെ നിന്നെ ഒരു ഫള്ക്സില്‍ പോലുമോ ഒരു അമ്പലപ്പറമ്പില്‍ വച്ചുപോലുമോ നിന്നെ ഞാന്‍ കണ്ടിട്ടില്ല' വീഡിയോയില്‍ സാബു പറയുന്നു. സാബുവിന്റെ വാക്കുകള്‍ക്കൊപ്പം, റാംപില്‍ നടക്കുന്നതിന്റെയും, ഒപ്പം വലിയ ഫ്ലെക്സ് ബോര്‍ഡുകളില്‍ മോഡലായ തന്റെ ചിത്രങ്ങളും ഷിയാസ് പങ്ക് വച്ച വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നിരവധി പേരാണ് ഷിയാസിന് ആശംസകളുമായി എത്തിയിരിക്കുന്നത്. സുഹൃത്തും ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥിയുമായ ശ്രീനിഷും. ഈ സീസണിലെ മത്സരാര്‍ത്ഥി ആയിരുന്നു പവനും താരത്തിന് ആശംസ നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.