സേതു സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.പടം റിലീസിന് തയ്യാറെടുക്കുമ്പോള്‍ ചിത്രീകരണവേളയില്‍ തനിക്ക് നേരിട്ട ഒരു വിഷമസ്ഥിതി പങ്കുവെച്ചിരിക്കുകയാണ് നടി ഷംന കാസിം.തിരക്കഥാകൃത്ത് എന്ന നിലയില്‍ ആണ് സേതുവിനെ അറിയുന്നവര്‍ ഏറെയും. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഷംന കാസിമിന്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്.
മമ്മൂക്കയോട് 'എഴുന്നേല്‍ക്കെടോ'എന്ന് പറയേണ്ടതായിരുന്നു ഡയലോഗ്. അങ്ങനെ ഒരു ഡയലോഗ് എനിക്ക് പറയാന്‍ പറ്റില്ലെന്ന് ഷംന പറഞ്ഞു.
എന്നാല്‍ നീന എന്ന പൊലീസ് ഉദ്യോഗസ്ഥ പറയുന്ന ഡയലോഗ് ആണ് ഇതെന്നും ഷംന പറയുന്നത് അല്ലെന്നും പറഞ്ഞ് സേതു ചേട്ടന്‍ ധൈര്യം തന്നു. പിന്നെ മമ്മൂക്കയും എന്നെ കംഫര്‍ട്ടബിളാക്കി. പക്ഷേ, മമ്മൂക്കയുടെ ഫാന്‍സുകാരെ ഓര്‍ക്കുമ്പോള്‍ പേടിയുണ്ട്. എന്തായാലും തിയേറ്ററില്‍ എല്ലാവരും നന്നായി ആസ്വദിക്കുന്ന ഒരു രംഗമാകും അതെന്ന് എനിക്കുറപ്പുണ്ടെന്നും നടി പറയുന്നു.
കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിലെ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.സണ്ണി വെയ്ന്‍, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവറാം, ഷഹീന്‍ സിദ്ദിഖ്, നെടുമുടി വേണു, സോഹന്‍ സീനുലാല് തുടങ്ങിയവരും ഈ ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നുണ്ട്. ശ്രീനാഥാണ് ചിത്രത്തിന്റെസംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബിജി പാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.പ്രശസ്ത ക്യാമറാമാനായ പ്രദീപ് നായര്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.