61കാരിയായ എന്നെ 37കാരന്‍ പരിചയപ്പെട്ടത് ഫോണിലൂടെ; പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് സമ്മതം കൂടാതെ; ജനപ്രിയ സീരിയലില്‍ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്

Malayalilife
topbanner
   61കാരിയായ എന്നെ 37കാരന്‍ പരിചയപ്പെട്ടത് ഫോണിലൂടെ; പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് സമ്മതം കൂടാതെ; ജനപ്രിയ സീരിയലില്‍ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്

സിനിമാ സീരിയല്‍ മേഖലകളില്‍ പീഡനങ്ങളുടെ എണ്ണം കൂടി വരുന്നതായാണ് കാണുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുളളില്‍ തന്നെ നിരവധി പേരാണ് മീടൂ മൂവ്മെന്റിന്റെ ഭാഗമായി തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ നടനായ ദീലിപിനെതിരെയുളള കേസിന്റെ വിചാരണ നടന്നു വരികയാണ്. ഇപ്പോള്‍ മലയാളത്തിലെ ഒരു പ്രശസ്ത സീരിയല്‍ നടിയാണ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് 61 കാരിയായ സീരിയല്‍ നടി കായംകുളം പൊലീസില്‍ പരാതി നല്‍കി. മലയാളത്തിലെ പ്രമുഖ ചാനലില്‍ അമ്മ വേഷം ചെയ്യുന്ന സ്ത്രീയുടെ മോശം വീഡിയോകള്‍ വാട്‌സാപ്പിലൂടെ പ്രചരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ജനപ്രിയ സീരിയലിലെ അമ്മ വേഷം ചെയ്യുന്ന നടിക്കെതിരെ വിമര്‍ശന പ്രചരണങ്ങളും എത്തി. ഇതിനിടെയാണ് പരാതിയുമായി നടി രംഗത്ത് വന്നത്. തന്നെ ചതിച്ചുവെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. 

എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോണ്‍ മുഖേന പരിചയപ്പെട്ടെന്നും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കി, ഫോണ്‍ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ യുവാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മലയാള സീരിയല്‍ ലോകത്തെ പീഡനം സീരിയല്‍ ആരാധകരെയും സീരിയല്‍ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കയാണ്.

Read more topics: # Serial actress,# sexual,# harassment
Serial actress sexual harassment

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES