മലയാളം സീരിയലുകളിലെ ആദ്യകാല നായികമാരില്‍ ഒരാള്‍ എന്ന വിശേഷണം ചേരുന്ന നടിയാണ് സംഗീത മോഹന്‍. ദൂരദര്‍ശനിലെ സീരിയല്‍ കാലം മുതല്‍ക്കേ അഭിനയരംഗത്ത് സജീവമായ നടി സിനിമാ- സീരിയല്‍ അഭിനേത്രി, അവതാരക തുടങ്ങിയ റോളുകളില്‍ തിളങ്ങുന്നത് മലയാളികള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കുറച്ച് കാലമായി അഭിനയരംഗത്ത് കാണാറില്ലെങ്കിലും പല പ്രമുഖ സീരിയലുകളുടെയും പിന്നണിയില്‍ സംഗീത പ്രവര്‍ത്തിക്കുന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീത അഭിനയിച്ചു തുടങ്ങിയത്. കിളിമാര്‍ക് കുടകളുടെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'ഉണര്‍ത്തുപാട്ട്' ആയിരു ന്നു ആദ്യ സീരിയല്‍. തുടര്‍ന്ന് സൗമിനി എന്ന സീരിയല്‍ അഭിനയിച്ചു. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിനൊപ്പം സംഗീതയും ഹിറ്റായി. പിന്നീട് നിരവധി റോളുകള്‍ നടിയേ തേടിയെത്തി. പിന്നാലെ ചന്ദ്രോദയവും ജ്വാലയായും പിന്നാലെയെത്തി. ഇതും സൂപ്പര്‍ ഹിറ്റുകളായി. സംഗീത മോഹന് ഏറ്റവും മൈലേജ് കിട്ടിയ സീരിയല്‍ 'ജ്വാല യായ്' ആണ്. ഇതിലെ സോഫിയയെ ഇപ്പോഴും ആളുകള്‍ ഓര്‍ക്കുന്നു. സംഗീത ഏറ്റവും ഒടുവില്‍ അഭിനയിച്ചത് 'ദത്തുപുത്രി'യിലാണ്. സായ് വര്‍ തിരുമേനി മുതല്‍ കവിയുടെ ഒസ്വത്ത് വരെ നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. നിരവധി പരിപാടികളിലും അവതാരകയുമായിട്ടുണ്ട് സംഗീത. എന്നാല്‍ ഇപ്പോള്‍ കുറച്ചു നാളായി താരത്തിനെ മിനിസ്‌ക്രീനില്‍ കാണാറില്ല, എന്നാല്‍ പ്രേക്ഷകര്‍ കാണുന്ന പല സൂപ്പര്‍ ഹിറ്റ് സീരിയലുകളുടെയും കഥയും തിരക്കഥയും സംഭാഷണവുമൊക്കെ ഒരുക്കുന്നത് സംഗീതയാണ്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ആത്മസഖി സീരിയലിന്റെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഒരുക്കിയത് സംഗീതയാണ്. ആത്മസഖി ഹിറ്റായതിന് പിന്നാലെ ഏഷ്യാനെറ്റിലെ സീതാകല്യാണത്തിനും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംഗീത തന്നെയാണ്. പണ്ടു മുതല്‍ കവിതയും കഥയും എഴുതിയിരുന്ന ആളാണ് സംഗീത. പരന്ന വായനാശീലവും നടിക്ക് കൈമുതലാണ്. അവിവാഹിതയായ നടി അച്ഛനും അമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്.