Latest News

കുങ്കുമപ്പൂവിലെ ശാലിനിയായി പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരം; അമ്മയായതോടെ സ്‌ക്രീനില്‍ നിന്നും മറഞ്ഞ ഷെല്ലിയുടെ മടങ്ങി വരവ് സ്ത്രീപദത്തിലൂടെ; ദിലീപിനൊപ്പമുളള വേഷം നിരസിച്ചതിനെക്കുറിച്ചും സീരയല്‍ നടി ഷെല്ലി കിഷോര്‍

Malayalilife
 കുങ്കുമപ്പൂവിലെ ശാലിനിയായി പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരം; അമ്മയായതോടെ സ്‌ക്രീനില്‍ നിന്നും മറഞ്ഞ ഷെല്ലിയുടെ മടങ്ങി വരവ് സ്ത്രീപദത്തിലൂടെ; ദിലീപിനൊപ്പമുളള വേഷം നിരസിച്ചതിനെക്കുറിച്ചും സീരയല്‍ നടി ഷെല്ലി കിഷോര്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായിരുന്നു കുങ്കുമപൂവ്. ഇപ്പോഴും പ്രേക്ഷകര്‍ ഈ സീരിയല്‍ ഓര്‍ത്തിരിക്കുന്നതിന് കാരണം ഇതിലെ നായിക ശാലിനിയും നായകന്‍ രുദ്രനും കാരണമാണ്. രുദ്രനെ നടന്‍ ഷാനവാസ് അവിസ്മരണീയമാക്കിയപ്പോള്‍ നായിക ഷെല്ലിയും മലയാളി മനസുകള്‍ കീഴടക്കി. ഈ സീരിയലിലൂടെയാണ് നടി ആശാ ശരത്തും അഭിനയരംഗത്തെത്തിയത്. ഇപ്പോള്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി ഷെല്ലി കിഷോര്‍ മഴവില്‍ മനോരമയിലെ സ്ത്രീപദത്തില്‍ നായിക ആയി തിരിച്ചെത്തി വീണ്ടും ശ്രദ്ധ നേടിയിരിക്കയാണ്. ഒരു പക്ഷേ നടി നവ്യ നായര്‍ക്ക് ഇന്ന് മലയാളി മനസുകളില്‍ ഉള്ള സ്‌നേഹം ലഭിക്കേണ്ടിയിരുന്നത് ഷെല്ലിക്കായിരുന്നു. ആ സംഭവം എന്താണെന്നും നടി ഷെല്ലി കിഷോറിന്റെ മറ്റു വിശേഷങ്ങളും അറിയാം.

കുങ്കുമപൂവ് അവസാനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ശാലിനിയെ മറക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. വിവാഹശേഷം അഭിനയരംഗത്ത് എത്തിയ ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ഷെല്ലി കിഷോര്‍. അപ്രതീക്ഷിതമായിട്ടാണ് ഷെല്ലി അഭിനയരംഗത്ത് എത്തുന്നത്. കുങ്കുമപൂവിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ ആണ് ഷെല്ലിയുടെ ഭര്‍ത്താവ്. ശാലിനിയുടെ റോള്‍ ചെയ്യാന്‍ പലരെയും നോക്കിയെങ്കിലും ഒന്നും ശരിയായില്ല. ഒടുവിലാണ് ഷെല്ലിയോട് ചെയ്യാമോ എന്ന് ചോദ്യമെത്തിയത്. വിവാഹശേഷം പിജിക്കു പഠിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നെങ്കിലും ഷെല്ലി അഭിനയിച്ചു. തികച്ചും സ്വാഭാവിക അഭിനയമായതോടെ താരം ഹിറ്റായി

ഇപ്പോള്‍ സീതയിലെ ഇന്ദ്രനിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഷാനവാസ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്ന റോളില്‍ തിളങ്ങിയത് കുങ്കുമപൂവിലായിരുന്നു. ശാലിനിയുടെ ഭര്‍ത്താവായി എത്തിയ രുദ്രന്‍ ഇന്നും പ്രേക്ഷക മനസില്‍ ജീവിക്കുന്നുണ്ട്. കുങ്കുമപ്പൂവ് ക്ലൈമാക്‌സില്‍ നായിക ശാലിനി ഗര്‍ഭിണിയിയായ അതേസമയം യഥാര്‍ഥ ജീവിതത്തില്‍ ഷെല്ലിയും ഗര്‍ഭിണിയായി. സീരിയല്‍ തീര്‍ന്നതോടെ കുഞ്ഞിന്റെ കാര്യം നോക്കാനായി താരം അഭിനയരംഗത്ത് നിന്നും പിന്‍മാറുകയും ചെയ്തു. അഭിനയിച്ചില്ലെങ്കിലും താന്‍ വെറുതേ ഇരുന്നില്ലെന്നാണ് ഷെല്ലി പറയുന്നത്.

കുറച്ചുകാലം നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററില്‍ ജോലി ചെയ്തു. പിന്നീട് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ദുബായില്‍ ബിസിനസ് തുടങ്ങിയപ്പോള്‍ താരവും അങ്ങോട്ട് പോയി. ഇഷ്ടമുള്ളതൊക്കെ പഠിക്കാന്‍ ഷെല്ലിക്ക് ഇഷ്ടമാണ്. താരത്തിന്റെ വിദ്യാഭ്യാസ യോഗ്യതകളും ഞെട്ടിക്കുന്നതാണ്. ബിരുദാനന്തര ബിരുദത്തിന് പുറമേ എമിറേറ്റ്‌സ് ട്രെയിനിങ് കോളജില്‍ നിന്ന് എയര്‍പാസഞ്ചര്‍ ഹാന്‍ഡിലിങ് കോഴ്‌സ് പഠിച്ചിട്ടുള്ള ഷെല്ലി അതിനു ശേഷം സിംഗപ്പൂരില്‍ ഒക്കലഹാമ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമ ചെയ്തു. ഇഗ്‌നോയില്‍നിന്നാണ് ബി.എ സോഷ്യോളജി പാസായത്. ഇ ഗവേണന്‍സ് ഡിപ്ലോമ ചെയ്തു. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ എം.എ അപ്ലൈഡ് ഇക്കണോമിക്‌സ് കോഴ്‌സിന്റെ എന്‍ട്രന്‍സും ഷെല്ലി എഴുതിയിട്ടുണ്ട്. ജെ.എന്‍.യുവില്‍ പഠിക്കാനുള്ള പരീക്ഷയാണ് അത്.

മകന്‍ പിറന്ന് നാലുവര്‍ഷം കഴിഞ്ഞാണ് സ്ത്രീപദത്തിലെ ബാലസുധ എന്ന റോള്‍ ഷെല്ലിയെ തേടി എത്തിയത്. വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് ഇതില്‍ ഷെല്ലി അവതരിപ്പിക്കുന്നത്. ഇതിനിടയില്‍ പേരന്‍പ് സംവിധായകന്‍ റാമിന്റെ  'തങ്കമീന്‍കള്‍' എന്ന സിനിമയില്‍ അഭിനയിച്ചും ഷെല്ലി ശ്രദ്ധ നേടി. മലയാള സിനിമയില്‍ നായിക ആയി അരങ്ങേറാനുള്ള ഒരു ഭാഗ്യം വേണ്ടെന്ന് വച്ച ആളുകൂടിയാണ് ഷെല്ലി. ദിലീപ് നായകനായ 'ഇഷ്ടം' എന്ന സിനിമയില്‍ നവ്യാ നായര്‍ ചെയ്ത നായികയുടെ റോളിലേക്ക് ആദ്യം ഷെല്ലിയെയാണ് വിളിച്ചിരുന്നു. എന്നാല്‍ അന്നത് ചെയ്യാന്‍ താരത്തിന് താല്‍പര്യമുണ്ടായില്ല. പിന്നീട് സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ച സമയത്ത് പണ്ട് നഷ്ടപ്പെടുത്തിയ അവസരത്തെക്കുറിച്ച് പറഞ്ഞ് എല്ലാവരും കുറ്റപ്പെടുത്തുമായിരുന്നു എന്നും ഷെല്ലി പറയുന്നു. എങ്കിലും പിന്നെയും ചില വേഷങ്ങള്‍ നടിയേ തേടിയെത്തി. നിവിന്‍ പോളി ചിത്രം സഖാവ്, ഈട തുടങ്ങിയ ചിത്രങ്ങളില്‍ ഷെല്ലി അഭിനയിച്ചു. കിഷോറാണ് ഷെല്ലിയുടെ ഭര്‍ത്താവ്, നാലര വയസായ യുവന്‍ കിഷോറാണ് മകന്‍. ഭര്‍ത്താവ് കിഷോറും സീരിയല്‍ രംഗത്ത് നിന്ന് തന്നെയുള്ള ആളായതിനാല്‍ പരസ്പരം രണ്ടു പേരും മനസിലാക്കുന്നെന്നും താരം വെളിപ്പെടുത്തുന്നു.

Serial actress Shelly kishor educational qualification

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES