നടന്‍ ജയന്റെ സഹോദരന്റെ മകനും സീരിയല്‍ നടനുമായ ജൂനിയര്‍ ജയന്‍ എന്ന ആദിത്യന്‍ ജയന്‍ വീണ്ടും വിവാഹിതനായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നടിയും നര്‍ത്തകിയുമായ അമ്പിളീദേവിയെ ആണ് ആദിത്യന്‍ വിവാഹം കഴിച്ചത്. ഇന്ന് അല്‍പസമയം മുമ്പ് നടന്ന ചടങ്ങിലാണ് ഇവര്‍ വിവാഹിതരായത്. അടുത്തബന്ധുകളും സുഹൃത്തുകളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. ഇന്ന് രാവിലെ കൊല്ലം കൊറ്റകുളങ്ങര ദേവി ക്ഷേത്രത്തിലാണ് ഇരുവരും വിവാഹിതരായത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് ആദിത്യന്‍ ജയനും അമ്പിളീദേവിയും. ജയന്റെ സഹോദരന്റെ മകനായ ആദിത്യന്‍ മികച്ച കഥാപാത്രങ്ങളില്‍ തിളങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകമനസില്‍ ഇടം നേടിയ നടനാണ്. നര്‍ത്തകിയും കലാതിലകവുമായ അമ്പിളീദേവി ബാലതാരമായി സിനിമയിലെത്തിയ നടിയാണ്. ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സിനിമയിലും സീരിയലിലും താരം അവതരിപ്പിച്ചിട്ടുണ്ട്. സീരിയല്‍ കഥകളെ വെല്ലുന്ന രീതിയില്‍ പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും അമ്പരപ്പിച്ചും ഞെട്ടിച്ചുമാണ് നടന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായതെന്ന റിപ്പോര്‍ട്ട്് സീരിയല്‍ രംഗത്തുനിന്നും ലഭിക്കുന്നത്. സീത സീരിയലില്‍ ഒന്നിച്ചഭിനയിക്കുന്ന ഇവര്‍ സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിട്ടാണ് വേഷമിടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് സീരിയലില്‍ ഇരുവരും വിവാഹിതരായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യഥാര്‍ഥ ജീവിതത്തിലും ഇരുവരും വിവാഹിതരായിരിക്കുന്നതെന്നാണ് എല്ലാവരെയും അമ്പരപ്പിച്ചത്. വിവാഹമോചിതയായ അമ്പിളി ദേവിക്ക് മകനുണ്ട്. ആദിത്യനും ഒരു കുഞ്ഞിന്റെ പിതാവാണ്.