ആഭരണങ്ങള്‍ക്ക് മാത്രമായി പ്രതിമാസം ചെലവിടുന്നത് 20000 രൂപ; തന്റെ സ്‌റ്റൈല്‍ ഇങ്ങനെ..! വാനമ്പാടി സീരിയല്‍ നടി സുചിത്ര നായര്‍ പറയുന്നു..

Malayalilife
topbanner
 ആഭരണങ്ങള്‍ക്ക് മാത്രമായി പ്രതിമാസം ചെലവിടുന്നത് 20000 രൂപ;  തന്റെ സ്‌റ്റൈല്‍ ഇങ്ങനെ..! വാനമ്പാടി സീരിയല്‍ നടി സുചിത്ര നായര്‍ പറയുന്നു..

മിനിസ്‌ക്രീനില്‍ നായികമാരെക്കാള്‍ കൂടുതല്‍ തിളങ്ങുന്നത് വില്ലത്തിമാരാണ്. സീരിയല്‍ പ്രേക്ഷകര്‍ നായികമാരെക്കാള്‍ കൂടുതല്‍ ഓര്‍ത്തിരിക്കുന്നതും വില്ലത്തിമാരെ തന്നെ. ഏഷ്യാനെറ്റില്‍ തകര്‍ത്തോടുന്ന സീരിയല്‍ വാനമ്പാടിയിലെ ക്രൂരയായ വില്ലത്തിയാണ് പത്മിനി. നൃത്തില്‍ നിന്നും അഭിനയത്തിലേക്ക് എത്തിയ സുചിത്ര വാനമ്പാടിയിലെ തന്റെ അനുഭവത്തെക്കുറിച്ചും ജീവിതത്തെ കുറിച്ചും എല്ലാം പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

തന്റെ വില്ലത്തി കഥാപാത്രത്തെ എല്ലാവരും വെറുക്കുന്നുണ്ടെങ്കിലും തന്നോടു പ്രേക്ഷകര്‍ക്ക് വലിയ സ്‌നേഹമാണെന്നാണ് സുചിത്ര പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര മനസ് തുറക്കുന്നത്. സീരിയലിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായി കിരണ്‍ റാമിനെക്കുറിച്ചും സുചിത്ര പറയുന്നുണ്ട്. സ്‌ക്രീനില്‍ തങ്ങള്‍ കീരിയും പാമ്പും ആണെങ്കിലും ക്യാമറ ഓഫാക്കിയാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് സുചിത്ര പറയുന്നത്. സീരിയലിലെ അനുമോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗരിയുമായും തമ്പുരുമോളം അവതരിപ്പിക്കുന്ന സോനയുമായും നല്ല അടുപ്പമാണെന്നും താനും ഗൗരിയും സോനയുമാണ് സെറ്റിലെ വികൃതിക്കുട്ടികളെന്നും താരം പറയുന്നു. 

ആറാം വയസില്‍ തന്നെ ഒരു വീഡിയോയില്‍ അഭിനയിച്ചാണ് അഭിനയരംഗത്തേക്ക് താരം എത്തിയത്. തുടര്‍ന്ന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൃഷ്ണ കൃപാ സാഗരത്തിലെ ദുര്‍ഗ്ഗായായി. പിന്നീട് സ്‌ക്രീനില്‍ സജീവമാകുകയായിരുന്നു. തനിക്ക് വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെന്നും അങ്ങനെയാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും സുചിത്ര പറയുന്നു. കല്യാണസൗഗന്ധികം സീരിയലില്‍ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാന്‍ താരത്തെ സഹായിച്ചത്.

പ്രശസ്ത നര്‍ത്തകി നീന പ്രസാദിന്റെ  കീഴില്‍ ഒന്‍പത് വര്‍ഷമായി നൃത്തം അഭ്യസിക്കുകയാണ് സുചിത്ര. നൃത്തമാണ് തന്റെ ആദ്യ പ്രണയമെന്നു പറയുന്ന സുചിത്ര ഷൂട്ടിങ്ങും മറ്റു തിരക്കുകളും കാരണം തനിക്ക് ഇപ്പോള്‍ പരിപാടികള്‍ അവതരിപ്പിക്കാനോ പരിശീലക്കാനോ സമയം ലഭിക്കാറില്ലെന്നും കൂട്ടിച്ചേര്‍ത്തു. വാനമ്പാടി സീരിയലിന്റെ നട്ടെല്ല് പ്രൊഡ്യൂസറായ ചിപ്പിയാണെന്നും മറ്റൊരെക്കാളും എല്ലാം നന്നായി മനസ്സിലാക്കിയാണ് ചിപ്പി കാര്യങ്ങള്‍ ചെയ്യാറുളളതെന്നും സുചിത്ര പറയുന്നു.

പുതിയ സ്‌റ്റൈലുകളും വസ്ത്രാധാരണവുമൊക്കെ  സീരിയല്‍ താരങ്ങളില്‍ നിന്നാണ് പ്രേക്ഷകര്‍ അനുകരിക്കാറ്. അതുപോലെ തന്നെ സുചിത്രയുടെ അഭരണവും ബ്ലൗസിന്റെ പഫ് സ്റ്റൈലുമൊക്കെ ആരാധകര്‍ ഏറ്റെടുത്തതാണ്. സുചിത്രയുടെ വസ്ത്രാധാരണ ശൈലിയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. താനും സീരിയലില്‍ തന്റെ അമ്മ വേഷം അവതരിപ്പിക്കുന്ന പ്രിയ നായരും സീരിയലില്‍ തങ്ങളുടെ വേഷവും മേക്കപ്പുമൊക്കെ വളരെയെറെ ശ്രദ്ധിക്കാറുണ്ടെന്നും മാസത്തില്‍ വസ്ത്രത്തിനും ആഭരണങ്ങള്‍ക്കും മാത്രമായി 20000 ത്തോളം രൂപ താന്‍ ചിലവഴിക്കാറുണ്ടെന്നും താരം പറയുന്നു. തന്റെ മമ്മിയായി വേഷമിടുന്ന പ്രിയ നായരുടെ സ്റ്റൈല്‍ തനിക്ക് ഏറെ ഇഷ്ടം ആണെന്നും താരം പറയുന്നു. പത്മിനിയെ എപ്പോഴും വേറിട്ട് നിര്‍ത്താനാണ് തനിക്ക് ആഗ്രഹമെന്നും താരം പറയുന്നു.

സീരിയലിലെ പത്മിയെന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായ നായകന്‍ മോഹന്‍കുമാറിന്റെ കടുത്ത ആരാധികയാണ് ഇപ്പോള്‍ താരം. അവിവാഹിതയായ സുചിത്രയ്ക്കും അദ്ദേഹത്തെ പോലെ ഒരു ഭര്‍ത്താവിനെ ലഭിക്കണമെന്നാണ് ആഗ്രഹം. ശ്രീമംഗലം കുടുംബത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുണ്ടെന്നും നന്നായി നോക്കുന്നുണ്ടെന്നും അതാണ്  തനിക്ക് ആരാധന തോന്നാന്‍ കാരണമെന്നും സുചിത്ര പറയുന്നു. തനിക്കും തന്റെ കുടുംബത്തെ സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവിനെ വേണമെന്ന് സുചിത്ര പറയുന്നു.

Read more topics: # Vanambadi,# Suchithra,# marriage,# career
Serial Actress Suchithra Nair Says about her marriage and career

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES