ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ കഥാപാത്രങ്ങളാണ് അനുമോളും പത്മിനി എന്ന പപ്പിയും. നടി സുചിത്രാനായരാണ് പത്മിനിയെ അവതരിപ്പിക്കുന്നത്. അനുമോളായി എത്തുന്നതാകട്ടെ കുഞ്ഞുതാരം ഗൗരിപ്രകാശും. ഇന്നലെയായിരുന്നു ഗൗരിയുടെ പിറന്നാള്‍. ഈ ദിനത്തില്‍ സുചിത്ര അനുമോള്‍ക്ക് നല്‍കിയ പിറന്നാള്‍ സര്‍പ്രൈസുകളുടെ വീഡിയോയും ചിത്രങ്ങളും ആണ് വൈറലാകുന്നത്.
വാനമ്പാടി സീരിയലില്‍ അനുമോളെ ഏത് വിധേനയും കൊല്ലാന്‍ പോലും മടിക്കാത്ത ദുഷ്ടയായ കഥാപാത്രമാണ് പത്മിനി. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ ഗൗരിയും സുചിത്രയും നല്ല സൂഹൃത്തുക്കളാണ്. ഇവര്‍ ഒന്നിച്ചുള്ള ടിക്ടോക്കുകള്‍ നിമിഷനേരംകൊണ്ട് വൈറലാകാറുണ്ട്. ഇപ്പോള്‍ ഗൗരിയും സുചിത്രയും ഒന്നിച്ച് ഗൗരിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും ആണ് വൈറലാകുന്നത്.
ഗൗരിയുടെ വീട്ടിലെത്തിയതാണ് സുചിത്ര പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയത്. മനോഹരമായ പിറന്നാള്‍ കേക്കും വാങ്ങിയാണ് സുചിത്ര ഗൗരിയെ കാണാന്‍ എത്തിയത്. ഇതൊടൊപ്പം തന്നെ ഒരു ടെഡി ബിയറും പിറന്നാള്‍ കോടിയും അനുമോള്‍ക്ക് സുചിത്ര സമ്മാനിച്ചു. സുചിത്രയുടെ സാനിധ്യത്തില്‍ തന്നെ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും അനുമോള്‍ പങ്കുവച്ചിട്ടുണ്ട്. സീരിയല്‍ അവസാനിച്ച ശേഷം അനുമോളെയാണ് തനിക്ക് ഏറെ മിസ് ചെയ്യുന്നതെന്ന് പലപ്പോഴും സുചിത്രയും സായ്കിരണും പറഞ്ഞ് എത്താറുണ്ട്. സീരിയല്‍ അവസാനിച്ച ശേഷവും ഇവരുടെ ആത്മബന്ധം അവസാനിച്ചിട്ടില്ല എന്നാണ് ചിത്രങ്ങളും വ്യക്തമാക്കുന്നത്.