Latest News

സീതയില്‍ ഇന്ദ്രന്‍ തിരിച്ചെത്തുന്നത് കൂടാതെ മറ്റൊരു സന്തോഷ വാര്‍ത്തകൂടി; അരയന്നങ്ങളുടെ വീടും മറ്റൊരു പ്രണയകാവ്യമാകുന്നു

Malayalilife
സീതയില്‍ ഇന്ദ്രന്‍ തിരിച്ചെത്തുന്നത് കൂടാതെ മറ്റൊരു സന്തോഷ വാര്‍ത്തകൂടി; അരയന്നങ്ങളുടെ വീടും മറ്റൊരു പ്രണയകാവ്യമാകുന്നു

ഫ്ളവേഴ്സിലെ ജനപ്രിയ സീരിയലായ സീതയില്‍ നിന്നും അപ്രതീക്ഷിതമായി പുറത്തായ നായകന്‍ ഇന്ദ്രന്‍ വീണ്ടും തിരികേ എത്തുന്നു എന്നറിഞ്ഞതോടെ ആരാധകര്‍ ആഹ്ളാദത്തിലാണ്. മലയാളി ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഗിരിഷ് കോന്നി, പ്രോഡുസര്‍ ബിനു കെ പുന്നൂസ്, സ്‌ക്രിപ്റ്റ് റൈറ്റര്‍ രാഷേജ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ഷാനവാസ് തിരികെ എത്തുന്നതായി അറിയിച്ചത്. ഇന്ദ്രനായി പ്രേക്ഷകമനസില്‍ ഇടം നേടിയ ഷാനവാസും അഭിമുഖത്തില്‍ ഉണ്ടായിരുന്നു. സീരിയലിലേക്ക് ഇന്ദ്രന്‍ തിരിച്ചത്തുന്നതിന് പിന്നാലെ സീത ടീമിനാകെ മറ്റൊരു ഇരട്ടിമധുരം കൂടി ഉണ്ടായിരിക്കയാണ്.

സീതയില്‍ നിന്നും അപ്രതീക്ഷിതമായിട്ടാണ് ഇന്ദ്രന്‍ പുറത്തായത്. ആദ്യം പിന്‍മാറിയതാണെന്നാണ് കരുതിയതെങ്കിലും അതല്ല തന്നെ പുറത്താക്കിയതാണെന്ന്  ഷാനവാസ്് അറിയിച്ചിരുന്നു. ഇന്ദ്രനെ ചിലര്‍ മനപ്പൂര്‍വം പുറത്താക്കിയെന്ന തരത്തില്‍ വാഗ്വാദങ്ങള്‍ നടക്കുമ്പോഴാണ് ഇപ്പോള്‍ യഥാര്‍ഥ കാരണം ഇന്ദ്രന്‍ തന്നെ മലയാളി ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. സെറ്റില്‍ നടന്ന ചെറിയ ഒരു സംഭവത്തില്‍ പേരില്‍ തനിക്ക് സീത ടീം ഒരു പണിഷ്മെന്റ് തന്നതാണെന്നും വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ ആത് തെറ്റ് ചെയ്താലും ടീം ശിക്ഷ നല്‍കുമെന്നും ഷാനവാസ് വെളിപ്പെടുത്തി. എന്താലായും ഷാനവാസ് തിരികേ എത്തുന്ന എപിസോഡുകള്‍ ഈ വാരം തന്നെ ഷൂട്ട് ചെയ്യാനുള്ള പ്ലാനിലാണ് സംവിധായകന്‍. ഇതോടെ സീതേന്ദ്രിയം വേറെ ലെവലില്‍ എത്തുമെന്നും ഗിരീഷ് കോന്നി പറയുന്നു. പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേര്‍ന്ന പുതിയ സീതയാകും പ്രേക്ഷകര്‍ ഇനി കാണുകയെന്നാണ് തിരക്കഥാകൃത്ത് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സീത ടീമിനാകെ ഇരട്ടിമധുരം എന്ന നിലയില്‍ പുതിയ ഒരു വിശേഷം കൂടി സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കയാണ്.

എല്ലാ ദിവസവും രാത്രി ഏഴിന് ഫ്ളവേഴ്സില്‍ സംരക്ഷണം ചെയ്യുന്ന അരയന്നങ്ങളുടെ വീട് എന്ന സീരിയല്‍ സീത ടീം ഏറ്റെടുത്തു എന്നതാണ് അത്. 
കുറച്ചുനാളുകള്‍ക്ക് മുമ്പാണ് അരയന്നങ്ങളുടെ വീട് ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയത്. പ്രിയാരാമനാണ് സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കഥയില്‍ കാര്യമായ അഴിച്ചുപണി ചെയ്താണ് ഇപ്പോള്‍ സീത ടീം സീരിയല്‍ ഏറ്റെടുത്തിരിക്കുന്നത്. സീതയെ പോലെ തന്നെ മറ്റൊരു പ്രണയകാവ്യമായി അരയന്നങ്ങളുടെ വീടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് സംവിധായകനും എഴുത്തുകാരനും മലയാളി ലൈഫിനോട് വ്യക്തമാക്കിയിരിക്കുന്നത്. സീരിയലിലെ കഥാപാത്രങ്ങളിലും സീത ടീം ഏറ്റെടുക്കുന്നതോടെ മാറ്റം വരുമെന്ന സൂചനയും സംവിധായകന്‍ നല്‍കുന്നുണ്ട്. രാജേഷ് പുത്തന്‍പുരയ്ക്കലിനൊപ്പം സിനോജ് നെടുങ്ങോലവും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്.  താന്‍ തിരിച്ചെത്തുന്നുവെന്നും പ്രേക്ഷകര്‍ സീതയ്ക്ക് നല്‍കുന്ന പ്രോല്‍സാഹനങ്ങള്‍ക്കൊപ്പം അരയന്നങ്ങളുടെ വീടിനും എല്ലാ പിന്തുണയും നല്‍കണമെന്നും ഷാനവാസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെ ഫ്ളവേഴ്സില്‍ ആറരയ്ക്ക് സീതയും ഏഴ് മണിക്ക് അരയന്നങ്ങളുടെ വീടുമാണ് സംപ്രേക്ഷണം ചെയ്യുന്നത്.


 

Read more topics: # Seetha serial,# Arayannangalude veedu
Arayannangalude veedu serial will be taken by Seetha serilal team

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES