Latest News

ഇത് സീതാകല്യാണത്തിലെ രാജേശ്വരി തന്നെയോ? നടി രൂപശ്രീയുടെ മാറ്റം കണ്ട് ഞെട്ടി പ്രേക്ഷകര്‍; കോമഡിസറ്റാര്‍സില്‍ സിംപിളായി എത്തി ശ്രദ്ധ നേടി നടി രൂപശ്രീ

Malayalilife
topbanner
ഇത് സീതാകല്യാണത്തിലെ രാജേശ്വരി തന്നെയോ? നടി രൂപശ്രീയുടെ മാറ്റം കണ്ട് ഞെട്ടി പ്രേക്ഷകര്‍;  കോമഡിസറ്റാര്‍സില്‍ സിംപിളായി എത്തി ശ്രദ്ധ നേടി നടി രൂപശ്രീ

ഷ്യാനെറ്റിലെ ഏറെ ജനപ്രിയമായ പരിപാടിയാണ് കോമഡി സ്റ്റാര്‍സ്. 2012-ല്‍ ആരംഭിച്ച ഷോ ഇപ്പോള്‍ രണ്ടാമത്തെ സീസണ്‍ എത്തിയിരിക്കയാണ്. പ്രശസ്ത നടന്‍ ജഗദീഷ്, ഗായിക റിമിടോമി എന്നിവരാണ് ഷോയില്‍ ജഡ്ജിമാരായി എത്തുന്നത്. പിന്നീട് ഏഷ്യനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ സ്ഥിരം വിധികര്‍ത്താക്കളില്‍ ഒരാളായി മിനിസ്‌ക്രീനിലെ നിറ സാന്നിധ്യമാകുകയായിരുന്നു. ജഗദീഷിന്റേയും റിമിയുടേയും പാട്ടോടുകൂടിയാണ് ഷോ ആരംഭിക്കുന്നത്. 

കോമഡി സ്റ്റാര്‍സിന്റെ ഇന്നലത്തെ എപ്പിസോഡിലെ രംഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്നലത്തെ എപ്പിസോഡില്‍ ജഗദീഷ് ഉണ്ടായിരുന്നില്ല. റിമി ടോമി, മേനക, മണിയന്‍ പിളള രാജു തുടങ്ങിയവരാണ് വിധി കര്‍ത്താക്കളായത്. മലയാള സീരിയലിലെ ശക്തമായ അമ്മയിയമ്മ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടി രൂപശ്രീയാണ് ഷോയില്‍ അതിഥിയായി എത്തിയത്. തമിഴില്‍നിന്നുമെത്തി മലയാളത്തില്‍ വെന്നിക്കൊടിപാറിച്ച സീരിയല്‍ താരങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ രൂപശ്രീയാണ്. രൂപശ്രീ എന്ന പേരിനെക്കാള്‍ ചന്ദനമഴയിലെ ഊര്‍മിള ദേശായിയെ അവതരിപ്പിച്ച നടിയെന്ന വിശേഷണമാണ് രൂപശ്രീക്ക് ഏറെ ചേരുക. മലയാള സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും അധികം ചര്‍ച്ചയായ കഥാപാത്രമായിരുന്നു ഊര്‍മിള ദേശായി. അതിനാല്‍ തന്നെ പിന്നീടും രൂപശ്രീയെ തേടി മലയാള സീരിയലുകള്‍ എത്തി. ഇപ്പോള്‍ ഏഷ്യാനെറ്റിലെ സീതാ കല്യാണത്തില്‍ രാജേശ്വരി ദേവിയെന്ന വില്ലത്തിയായി തിളങ്ങുകയാണ് രൂപശ്രീ. മലയാളസീരിയലുകളിലെ അമ്മ വേഷത്തില്‍ തകര്‍ക്കുന്ന രൂപശ്രീ ശരിക്കും തമിഴ്നാട്ടുകാരിയാണ്. മലയാളസിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴ് സിനിമയിലാണ് രൂപശ്രീ തിളങ്ങിയത് വിവാഹശേഷം അഭിനയം രംഗം വിട്ട രൂപശ്രീ പിന്നെ തമിഴ് മലയാളം സീരിയലുകളിലൂടെയാണ് വീണ്ടും രംഗപ്രവേശനം ചെയ്തത്. അഭിനയം പോലെ തന്നെ രൂപശ്രീയുടെ കോസ്റ്റിയൂംസും ആഭരണങ്ങളും മലയാളി വീട്ടമ്മമാര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയാണ്. സീരയലില്‍ പട്ടുസാരിയു മുല്ലപൂവും നിറയെ ആഭരണങ്ങളുമായി പ്രത്യക്ഷപ്പെടുന്ന രൂപശ്രീ പക്ഷേ വളരെ സിംമ്പിളായാണ് കോമഡി സ്റ്റാര്‍സില്‍ എത്തിയത്. 

സീരിയലില്‍ ഇത്രയധികം മേക്കപ്പുകളോടെ എത്തുന്ന രൂപശ്രീ വയലറ്റ് നിറത്തിലുളള സാരിയുടുത്ത് ഒരുമാലയുമണിഞ്ഞ് സിംമ്പിളായി എത്തിയതിനെക്കുറിച്ച് അവതാരക മീര ചോദിക്കുകയുണ്ടായി. പുറത്തൊക്കെ പോകുമ്പോള്‍ എങ്ങനെയാണ് പ്രേക്ഷകര്‍ സീതാകല്യാണത്തിലെ നെഗറ്റീവ് കഥാപാത്രത്തെക്കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നാണ് മേനകയുടെ ചോദ്യം. എന്നാല്‍ ചന്ദനമഴയിലെ പോസിറ്റീവ് കഥാപാത്രത്തെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നുണ്ടെന്നും അതുകൊണ്ട് അതിന്റെ രീതിയിലാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നതെന്നും രൂപശ്രീ പറഞ്ഞു. വിശേഷങ്ങള്‍ പങ്കുവച്ചതു കൂടാതെ മണിയന്‍പിളള രാജുവിനോടും മേനകയോടുമൊപ്പം വേദിയില്‍ താരം അഭിനയിക്കുകയും ചെയ്തു. രാജുവിനൊപ്പം ഒരു പ്രണയരംഗവും മേനകയോടൊപ്പം സീതാകല്യാണത്തിലെ ഒരു രംഗവുമാണ് രൂപശ്രീ അഭിനയിച്ചത്. ചുവപ്പും കറുപ്പും നിറത്തിലുളള ഗൗണ്‍ ധരിച്ച് സുന്ദരിയായാണ് മേനക പരിപാടിയില്‍ എത്തിയത്. പരിപാടിക്കൊടുവില്‍ രൂപശ്രീയുടെ മനോഹരമായ നൃത്തവുമുണ്ടായിരുന്നു. ഒരു തമിഴ് പാട്ടിനാണ് രൂപശ്രീ ചുവടു വച്ചത്. അതേസമയം കോമഡി സറ്റാര്‍സിന്റെ ഇന്നത്തെ പ്രൊമോ എത്തിയതും  പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കയാണ്. ഇന്നലത്തെ എപ്പിസോഡില്‍ സിംമ്പിളായി എത്തിയ രൂപശ്രീ ഇന്നത്തെ എപ്പിസോഡില്‍ സീതാകല്യാണത്തിലെ രാജേശ്വരിപോല ആഡംബരത്തിലാണ് എത്തുന്നത് എന്നാണ് പ്രമോയില്‍ കാണിക്കുന്നത്. പട്ടു സാരിയുടുത്ത് മുല്ലപൂചൂടി വലിയ മാലയൊക്കെ ഇട്ട് സീരിയലില്‍ കാണുന്ന പോലെയാണ് രൂപശ്രീ എത്തുക. പ്രൊമോ എത്തിയതോടെ രാജശ്രീയെ ഇങ്ങനെ കാണാനാണ് തങ്ങള്‍ക്കിഷ്ടമെന്നാണ് സീരിയല്‍ ആരാധകര്‍ പറയുന്നത്. അതൊടെ ഇന്നലത്തെ എപ്പിസോഡിന്റെ രണ്ടാം ഭാഗം കാണാനുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.

 

 

Seetha kalyanam Rajeshewari roopa sree in comedy stars

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES