മലയാളികളുടെ പ്രിയങ്കരിയായ മമിത ബൈജുവിന്റെ ഓസ്ട്രേലിയയിലെ പരിപാടിയാണ് ഇപ്പോള് സാമൂഹ്യ മാധ്യമങ്ങളില് തരംഗമായി മാറുന്നത്. ക്ലൈഡ് മലയാളി അസോസിയേഷന് ഓസ്ട്രേലിയയില് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് മുഖ്യാതിഥിയി താരം എത്തിയത്. പരിപാടിയില് പങ്കെടുത്ത മമിതയുടെ ലാളിത്യത്തെയും പെരുമാറ്റത്തെയും പ്രശംസിച്ച് ഓസ്ട്രേലിയന് പാര്ലമെന്റ് അംഗം ബ്രാഡ് ബാറ്റിന് രംഗത്തെത്തിയിരുന്നു.
ലാളിത്യവും വിനയവും സൗന്ദര്യവുമുള്ള സൂപ്പര്സ്റ്റാറാണ് മമിതയെന്ന് ബ്രാഡ് ബാറ്റി.മമിതയ്ക്കൊപ്പമുള്ള സെല്ഫി സമൂഹമാധ്യമങ്ങളില് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്തോഷം പങ്കിട്ടത്.
'കേസി സന്ദര്ശന വേളയില് മമിത ബൈജുവിനൊപ്പം ഓണാഘോഷത്തില് വേദി പങ്കിടാന് കഴിഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നു. മമിത ബൈജു, വളരെ ലാളിത്യവും വിനയവും സൗന്ദര്യവുമുള്ള സൂപ്പര്താരം! ക്ലൈഡ് മലയാളിക്ക് ഒത്തിരി നന്ദി - ഏവര്ക്കും ഓണാശംസകള്,' എന്നാണ് മമിതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബ്രാഡ് ബാറ്റിന് കുറിച്ചത്. മമിതയുടെ വിനയവും പെരുമാറ്റരീതിയുമാണ് ബ്രാഡിനെ ആകര്ഷിച്ചത്.
ഓസ്ട്രേലിയയിലെ ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കായാണ് മമിത എത്തിയത്. സെപ്റ്റംബര് മാസത്തില് നടക്കേണ്ടിയിരുന്ന പരിപാടിയായിരുന്നു ഇത്. എന്നാല് ആ സമയത്ത് കടുത്ത പനിയെ തുടര്ന്ന് മമിതയെ ആശുപത്രിയില് പ്രവേശിപ്പിച്ചതോടെ യാത്ര മാറ്റിവെക്കേണ്ടി വരികയും ഓണാഘോഷം ഒക്ടോബറിലേക്ക് നീട്ടുകയുമായിരുന്നു. അസുഖം ഭേദമായാല് ഓസ്ട്രേലിയന് മലയാളികള്ക്കൊപ്പം ആഘോഷങ്ങളില് പങ്കുചേരാന് ഉറപ്പായും എത്തുമെന്ന് മമിത അന്ന് വാക്ക് നല്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങള് മാറിയയുടന് തന്നെ നല്കിയ വാക്ക് പാലിച്ച് മമിത ഓസ്ട്രേലിയയിലെത്തി.