Latest News

തട്ടിംമുട്ടിലെ മീനാക്ഷിയെ മിന്നുകെട്ടി തേജസ്; ക്രൈസ്താവചര പ്രകാരം നടന്ന ചടങ്ങില്‍ പങ്കെടുത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും

Malayalilife
തട്ടിംമുട്ടിലെ മീനാക്ഷിയെ മിന്നുകെട്ടി തേജസ്; ക്രൈസ്താവചര പ്രകാരം നടന്ന ചടങ്ങില്‍ പങ്കെടുത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും

തട്ടീം മുട്ടീമിലെ മീനാക്ഷിയായി മലയാളികളുടെ മനം കവര്‍ന്ന നടി സാറാ കോശി വിവാഹിതയായി. പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്. ബന്ധുക്കളും പ്രിയപ്പെട്ടവും സുഹൃത്തുക്കളും എല്ലാം പങ്കെടുത്ത ചടങ്ങില്‍ വച്ച് എംബിഎ ബിരുദധാരിയം കലാകാരനുമായ തേജസ് ജോര്‍ജ്ജ് പാലൂരാന്‍ ആണ് സാറയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. നവദമ്പതികളെ അനുഗ്രഹിക്കുവാനും ആശംസകളുമായി നിരവധി പേരാണ് എത്തിയത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി പേരെടുത്ത തട്ടീം മുട്ടീമിലേക്ക് ഏറെ വൈകിയാണ് സാറ എത്തിയതെങ്കിലും മീനാക്ഷിയായി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മീനാക്ഷിയുടെ വിവാഹവാര്‍ത്ത പുറത്തു വന്നത്. ഡി4 ഡാന്‍സിലൂടെ പ്രശസ്തയായ മീനാക്ഷിയ്ക്ക് മിനിസ്‌ക്രീനില്‍ ഇടം നേടി കൊടുത്തത് തട്ടീം മുട്ടീം എന്ന പരമ്പര തന്നെയാണ്. വിവാഹത്തിനു മുന്നോടിയായി നടന്ന ബ്രൈഡല്‍ ഷവര്‍ ആഘോഷ ചിത്രങ്ങളെല്ലാം പുറത്തു വന്നിരുന്നു.

പ്രിയപ്പെട്ടവരും സുഹൃത്തുക്കളും എല്ലാം ചേര്‍ന്ന് ലളിതമായി ഒരുക്കിയ ആഘോഷത്തില്‍ കേക്ക് മുറിച്ചും ബിയര്‍ക്കുപ്പി പൊട്ടിച്ചും ആഘോഷമാക്കുന്ന ചിത്രങ്ങളാണ് ഇന്നലെ ആരാധകര്‍ ഏറ്റെടുത്തത്. ഇത് ചെറിയ ആഘോഷമായിരുന്നുവെങ്കിലും അതിഗംഭീരമായാണ് വിവാഹം നടന്നത്. ഒരാഴ്ച മുമ്പാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹ വാര്‍ത്തയുടെ സൂചന നല്‍കിക്കൊണ്ടുള്ള ചിത്രം പങ്കുവച്ചത്. ഇതോടെ താരത്തിന്റെ അടുത്ത സുഹൃത്തുക്കളും താരങ്ങളും എല്ലാം ആശംസകള്‍ നേരുകയും ചെയ്തു.

അതിനു പിന്നാലെ പെണ്ണുകാണല്‍ ചിത്രങ്ങളും പങ്കുവച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്നേയാണ് താരത്തിന്റെ ഒത്തുകല്യാണം നടന്നത്. അതിമനോഹരമായ ബ്രൈഡല്‍ ലെഹങ്കയില്‍ സുന്ദരിയായി എത്തിയിരിക്കുന്ന സാറ ഒരു റീല്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് വിവാഹനിശ്ചയ വിശേഷം അറിയിച്ചത്. അതിഗംഭീരമായാണ് വിവാഹനിശ്ചയം എന്നറിയപ്പെടുന്ന ഒത്തുകല്യാണം നടന്നത്. അത്യാഢംബര പൂര്‍വ്വം നടന്ന ചടങ്ങില്‍ സീരിയല്‍ രംഗത്തെ പ്രമുഖരും പങ്കെടുക്കാന്‍ എത്തിയിരുന്നു. പാട്ടും ഡാന്‍സും എല്ലാമായി അധികം താരങ്ങളൊന്നും ഇല്ലാതെ ബന്ധുക്കളും പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം ഒത്തുച്ചേര്‍ന്ന മനോഹരമായ ചടങ്ങായാണ് വിവാഹം നിശ്ചയിച്ചത്. അതിനു ശേഷം വിവാഹം കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

അതേസമയം, വിവാഹത്തോടെ അഭിനയരംഗം ഉപേക്ഷിക്കുമോ എന്ന ചോദ്യങ്ങളും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം എംബിഎ ബിരുദധാരി കൂടിയായ തേജസ് ഒരു കലാകാരന്‍ കൂടിയാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ വിവാഹശേഷവും സാറ അഭിനയരംഗത്തുതന്നെ ഉണ്ടാകുമെന്നാണ് സൂചന. പരമ്പരയില്‍ ബിഗ് ബോസ് ഫെയിം സാഗര്‍ സൂര്യ ആണ് മീനാക്ഷിയുടെ പെയര്‍ ആയി എത്തികൊണ്ടിരുന്നത്. തുടക്കകാലത്തുമുതല്‍ ഒന്നും രണ്ടും സീസണുകളില്‍ ഭാഗ്യലക്ഷ്മി പ്രഭു ആയിരുന്നു മീനാക്ഷി ആയി എത്തിയത്. ഭാഗ്യലക്ഷ്മിയുടെ പിന്മാറ്റത്തോടെയാണ് സാറ സീരിയലിലേക്ക് എത്തുന്നത്. ഇപ്പോള്‍ ലണ്ടനില്‍ നഴ്സാണ് ഭാഗ്യലക്ഷ്മി. മികവാര്‍ന്ന അഭിനയം തന്നെ ആണ് സീരിയലില്‍ സാറ കാഴ്ചവെക്കുന്നത്. സാധാരണ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരുന്ന ആള് മാറി പുതിയ ഒരാള്‍ എത്തിയാല്‍ ആരാധകര്‍ക്ക് ചെറിയ നീരസം പതിവാണ്. എന്നാല്‍ സാറയെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Read more topics: # സാറാ കോശി
Sara Koshi Wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES