Latest News

സാബു പാഷാണത്തില്‍ കൃമിയോ? ബിഗ്‌ബോസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ചോര കുടിക്കുന്ന ചെന്നായയെന്ന് സോഷ്യല്‍മീഡിയ

Malayalilife
സാബു പാഷാണത്തില്‍ കൃമിയോ? ബിഗ്‌ബോസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ചോര കുടിക്കുന്ന ചെന്നായയെന്ന് സോഷ്യല്‍മീഡിയ

ബിഗ്‌ബോസില്‍ ദിവസങ്ങള്‍ പിന്നിടുംതോറും അംഗങ്ങള്‍ കുറയുന്നുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ക്ക് ഒരു കുറവുമില്ല. ഇന്നലെ അതിഥി ക്യാപ്റ്റനായതിന് പിന്നലെയും ബിഗ്‌ബോസില്‍ പ്രശ്‌നങ്ങളുണ്ടായിരിക്കുകയാണ്. അതേസമയം എല്ലാതവണത്തെയും പോലെ ഇക്കുറിയും ക്യാപറ്റന്റെ പേരില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത് സാബു തന്നെയാണ്. ഇതോടെ സോഷ്യല്‍മീഡിയയില്‍ സാബുവിനെ കളിയാക്കി ട്രോളുകള്‍ നിറയുകയാണ്.

ക്യാപ്റ്റനായി ആരെങ്കിലുമെത്തിയാല്‍ ആദ്യം ചെറിയ വഴക്ക് ഉണ്ടാക്കുന്നത് സാബുവായിരിക്കും. അതിലേക്ക് മറ്റുള്ളവരെ കൂടി വലിച്ചിട്ടതിന് ശേഷം സാബു നൈസായി തടിയൂരുകയും ചെയ്യും. ഇതാണ് സ്ഥിരമായി കണ്ട്് വന്നിരുന്നത്. അതിഥിയുടെ ക്യാപ്റ്റന്‍സിയില്‍ സംഭവിച്ചതും ഇത് തന്നെയായിരുന്നു. അതിഥിയുടെ ക്യാപ്റ്റന്‍സിയില് പേളിയടക്കമുള്ളവര്‍ പണിയെടുക്കുന്നില്ലെന്നായിരുന്നു സാബുവിന്റെ ആരോപണം. അര്‍ച്ചനയും ഇത് ശരിവച്ചു തുടര്‍ന്ന് ഇതിന്റെ പേരില്‍ സാബുവും അര്‍ച്ചനയും അതിഥിയുമായി വഴക്കിടുകയായിരുന്നു. തുടര്‍ന്ന് വഴക്ക് പേളിയും അര്‍ച്ചനും തമ്മിലായി. തുടര്‍ന്ന് ജോലി ചെയ്യാമെ്ന്ന് പേളി പറഞ്ഞെങ്കിലും അത് വേണ്ടെന്ന് അര്‍ച്ചന പറഞ്ഞതോടെ താന്‍ ഇനി ബിഗ് ബോസില്‍ പണിയെടുക്കുകയില്ലെന്നും പുറത്താക്കിയാലും കുഴപ്പമില്ലെന്നുമായിരുന്നു പേളിയുടെ മറുപടി.

അതിഥി സുരേഷിനെ എലിമിനേഷന് നോമിനേറ്റ് ചെയ്തതും സാബു പ്രശ്‌നമാക്കിയിരുന്നു. കൂടെ നടക്കുന്ന സുരേഷേട്ടനെ അതിഥി നോമിനേറ്റ് ചെയ്തത് മോശമായിപ്പോഴെന്നായിരുന്നു സാബു പറഞ്ഞത്. തുടര്‍ന്ന് സുരേഷിനെയും അതിഥിയെയും തമ്മിലും സാബു വഴക്കടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സോഷ്യല്‍മിഡിയ സാബുവിനെ  പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ചോര കുടിക്കുന്ന ചെന്നായയോട് ഉപമിച്ചിരിക്കുന്നത്. അതേസമയം സുരേഷിനെ അതിഥി നോമിനേറ്റ് ചെയ്ത തെറ്റാണെങ്കില്‍ അനൂപിനെ അവഗമിച്ച് ഹിമയെ എലിമിനേഷിനില്‍ നിന്നും രക്ഷിച്ച സാബുവും അതേ തെറ്റല്ലേ ചെയ്‌തേ എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്. ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റന്‍ ചുമതല ഏറ്റാല്‍ സാബു മോന്‍ പ്രശ്‌നം തുടങ്ങി വെക്കും. പ്രശ്‌നം രൂക്ഷമായി തുടങ്ങിയാല്‍ തടിതപ്പും എന്നത് പലപ്പോഴായി കണ്ട് വരുന്നൊരു പ്രതിഭാസമാണിതെന്നും ട്രോളന്‍മാര്‍ പറയുന്നു. 

Read more topics: # Sabu,# Big Boss
Sabu in Big Boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES