ബിഗ് ബോസ് സീസണ്‍ 2 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേത്തിയ മത്സരാര്‍ഥിയായിരുന്നു ആര്‍ജെ സൂരജ്. ഷോ അതിന്റെ അറുപതാം ദിവസത്തിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു സൂരജ് വീട്ടില്‍ നിന്ന് പുറത്തു പോയത്. ബിഗ് ബോസില്‍ നിന്നും എത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ബിഗ് ബോസ് വിശേഷങ്ങളും കുടുംബവിശേഷങ്ങളും പങ്ക് വച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ആഗ്രഹം ജീവിതത്തില്‍ സാധിച്ചതിന്റെ വിവരം താരം പ്രേക്ഷകര്‍ക്കായി പങ്ക് വച്ചിരിക്കുകയാണ്. എന്നാല്‍ സൂരജിനോടുള്ള വിദ്വേഷം ഈ വേളയിലും തീര്‍ക്കുകയാണ് ചിലര്‍.
ബിഗ് ബോസ് ഹൗസിലെ മികച്ച മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ആര്‍ ജെ സൂരജ്. വളരെ പെട്ടെന്ന് തന്നെ വീട്ടിലുളള എല്ലാവരുമായി മികച്ച സൗഹൃദത്തിലാകാന്‍ സൂരജിന് കഴിഞ്ഞിരുന്നു. എന്നാല്‍ ബിഗ് ബോസ് അറുപതാം ദിവസത്തിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു വീട്ടില്‍ നിന്നും ജസ്ലയോടൊപ്പം സൂരജ് പുറത്തായത്. ഏറെ സന്തോഷത്തോടെയായിരുന്നു സൂരജ് പുറത്തു പോയത്. തനിയ്ക്ക് ഒട്ടും വിഷമമില്ലെന്നും താന്‍ ഇത് പ്രതീക്ഷിച്ചതായിരുന്നു എന്നും പോകും മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു. പുറത്തായതിന് ശേഷം ബിഗ് ബോസ് ഹൗസ് അനുഭവം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച് സൂരജ് എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ആഗ്രഹം ജീവിതത്തില്‍ സാധിച്ചതിന്റെ വിവരമാണ് താരം പ്രേക്ഷകര്‍ക്കായി പങ്ക് വച്ചത്.
വല്യ ആഗ്രഹമായിരുന്നു അച്ഛനെയും അമ്മയെയും നമ്മടെ സ്വന്തം ഖത്തറിലൊന്നു കൊണ്ടു വരികയെന്നത്.ഇന്ന് അത് സാധിച്ചു..ആദ്യ വിമാനയാത്രയുടെ കൗതുകം മാറാതെ പ്രിയപ്പെട്ടവര്‍ ഖത്തറിലെത്തിയപ്പോള്‍ എന്ന ക്യാപ്ഷനിലാണ് സൂരജ് ചിത്രം പങ്ക് വച്ചത്. എന്നാല്‍ ബിഗ് ബോസിനുള്ളില്‍ രജിത് സര്‍നെ പിന്തുണയ്ക്കാതെ പുറത്തിറങ്ങുന്ന ആളുകള്‍ക്ക് നേരെ നടക്കുന്ന 'ട്രെന്‍ഡ്' സൂരജിന് നേരെയും ഉണ്ടായികൊണ്ടിരിക്കുകയാണ്.സൂരജ് പങ്ക് വച്ച ഫോട്ടോയ്ക്ക് നേരെയാണ് 'ട്രെന്‍ഡ്' ആരംഭിച്ചത് എന്നാല്‍ വ്യക്തമായ ഭാഷയില്‍ സഭ്യമായ രീതിയിലാണ് തന്നെ പരിഹസിച്ചവര്‍ക്ക് താരം മറുപടി നല്‍കിയത്. കല്യാണം കഴിഞ്ഞു തൊട്ടടുത്ത മാസം ഭാര്യയെ ഇങ്ങോട്ടു കൊണ്ടു വന്ന നിനക്ക്,സ്വന്തം അച്ഛനേയും അമ്മയെയും ഇപ്പോഴാണോ കൊണ്ട് വരാന്‍ തോന്നിയത്. ഇതൊന്നും വല്യ സംഭവം ആക്കണ്ട . ഭയങ്കര സ്‌നേഹം തന്നെ അച്ഛനോടും അമ്മയോടും. എന്തു പ്രഹസനം ആണ് സജീ എന്ന ഒരു വ്യക്തിയുടെ കമന്റിന് സൂരജ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കമന്റിട്ടയാളുടെ വായ അടപ്പിച്ചത്.
'കമന്റൊക്കെ മാസാണ്.. പിന്നെ പ്രശ്‌നെന്താന്ന് വച്ചാല്‍ ഓരോരുത്തരുടെയും ജീവിതം ഓരോ തരത്തിലാണ് സജീ.. രണ്ടു പേരും അധ്യാപകരാണ്.. സൊ വെക്കേഷന്‍ നോക്കണം. വീട്ടില്‍ പശുക്കളുണ്ട് സൊ അതിനെ നോക്കാന്‍ അനിയന്‍ പഠനം കഴിഞ്ഞൊന്ന് ഫ്രീ ആവണം.. കൃഷിയുണ്ട് സോ വിളവെടുക്കാത്ത സമയം നോക്കണം. ഇനി ഇവര്‍ തിരികെ പോയിട്ട് വേണം അനിയനെ കൊണ്ടു വരാന്‍.. എല്ലാം ഒത്ത് വരുമ്പൊ ഒരു നേരമാകും.. മാസ് കമന്റടിച്ച് കൈയ്യടി വാങ്ങാന്‍ ഓടുന്നോര്‍ക്ക് ഇതൊക്കെ വിഷയാവുലല്ലോ.' എന്നായിരുന്നു സൂരജിന്റെ മറുപടി.എന്തായാലും സൂരജിന്റെ മാസ് മറുപടി ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്. ബിഗ്‌ബോസില്‍ നിന്നും കിട്ടിയ പണം കൊണ്ടാണോ സൂരജ് കുടുംബത്തെ ഖത്തറില്‍ എത്തിയതെന്നാണ് ചിലര്‍ ചോദിക്കുന്നത്.