വായ്പവാങ്ങിയ തുക തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ടുള്ള ചെക്ക് കേസില്‍ നടി രഞ്ജിനി ജോസ് കോടതിയില്‍ ഹാജരായി. സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതോടെയാണ് കോടതി ഗായികയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ഇന്നലെ ഞാറയ്ക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഗായിക ഹാജരായത്. എറണാകുളം ഞാറക്കല്‍ സ്വദേശി നല്‍കിയ സ്വകാര്യ അന്യായത്തിലാണ് രഞ്ജിനിക്കെതിരെ കേസെടുത്തിരിക്കുന്നത്.
വായ്പയായി വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന് കാട്ടി എറണാകുളം സ്വദേശിയായ പിഐ ജോസഫാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ 2015ല്‍ സമീപിച്ചത്. വിവാഹാവശ്യത്തിനായി വാങ്ങിയ പതിനാറ് ലക്ഷം രൂപയാണ് രഞ്ജിനി തിരികെ നല്‍കിയില്ലെന്ന് ജോസഫ് പറയുന്നത്.വായ്പ വാങ്ങിയപ്പോള്‍ രഞ്ജിനിയും പിതാവും ഉറപ്പിനായി നല്‍കിയ രണ്ട് ചെക്കുകളും പണമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയ സമീപിച്ചത്. രണ്ട് മാസത്തിനകം തിരിച്ച് നല്‍കാമെന്ന ഉറപ്പിലാണ് രഞ്ജിനിയ്ക്കും പിതാവിനും പണം നല്‍കിയത്.
ഫെഡറല്‍ ബാങ്കിന്റെ കലൂര്‍ ശാഖയിലുള്ള 14210110082949 അക്കൗണ്ട് നമ്പറിലുള്ള ചെക്കും ഐഡിബിഐ എംജി റോഡ് ശാഖയിലെ 84104000030667 അക്കൗണ്ട് നമ്പറിലുള്ള ചെക്കുമാണ് ഈടായി നല്‍കിയത്. രഞ്ജിനി ജോസും പിതാവും വാങ്ങിയ 16 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നാണ് പി ഐ ജോസഫ് ആരോപിക്കുന്നത്. ഈ തുക തിരികെ നല്‍കാതെയും ചെക്ക് മാറാതെ വന്നതോടെയും രഞ്ജിനിക്കെതിരെ കേസുമായി പരാതിക്കാരന്‍ മുന്നോട്ടു പോകുകയായിരുന്നു. രഞ്ജിനിക്ക് കോടതിയില്‍ നിന്നും സമന്‍സ,് അയച്ചെങ്കിലും ഗായിക ഈ സമയങ്ങളില്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി കഴിഞ്ഞ ദിവസം വാറന്റ് പുറപ്പെടിവിച്ചത്. ഇന്നലെ ഞാറക്കില്‍ കോടതിയില്‍ ഹാജരായ രഞ്ജിനി ജാമ്യയെടുത്ത് മടങ്ങി. അതേസമയം പി.ഐ. ജോസഫിന്റെ പക്കല്‍നിന്നു ബിസിനസ് ആവശ്യത്തിന് ആറു ലക്ഷം രൂപ വാങ്ങിയതായി രഞ്ജിനി ജോസിന്റെ പിതാവ് ബാബു ജോസ് പറയുന്നത്.. എന്നാല്‍ എതിര്‍ കക്ഷിയുമായിട്ടുള്ള ഇടപാടിസല്‍ വന്‍തുക നല്‍കാനുണ്ടെന്ന് ആരോപിച്ച് ഗായികയും കേസ് കൊടുത്തിട്ടുണ്ട്.