ബിഗ് ബോസ് മത്സരത്തിലൂടെ മലയാളി പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയ താര ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. നൂറു ദിവസം നീണ്ടുനിന്ന മത്സരത്തിനിടയില്‍ ഇരുവരും പിരിയാകാനകാത്ത വിധം പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞതിനു പിന്നാലെ ഇപ്പോള്‍ ഇരുവരുടെയും പുതിയ വെബ് സീരിസും പുറത്തിറങ്ങിയിരിക്കയാണ്.
ഇരുവരും ഒരുമിച്ച് അഭിനയിച്ച 'പേളിഷ്' എന്ന വെബ് സീരിസിലെ ആദ്യ എപ്പിസോഡാണ് പേളി തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. പേളിഷ് സീരിസിലെ ഗാനം നേരത്തെ ഇറങ്ങിയിരുന്നു. പേളിയും ശ്രീനിഷും ഒരുമിച്ച് ഒരു യാത്ര പോകുന്നതും അവിടെയുളള ഇവരുടെ രസകരമായ നിമിഷങ്ങളുമാണ് പേളിഷിന്റെ ആദ്യ എപ്പിസോഡിലുള്ളത്. ശരത് ദിവാസാണ് സംവിധാനം.പേളിഷ്-ഫ്ലൈ വിത്ത് യൂ' എന്ന പേരിലാണ് വീഡിയോ ഗാനം പുറത്തിറങ്ങിയത്. പേളിയും ജെസിന്‍ ജോര്‍ജും ചേര്‍ന്നാണ് പേളിഷിലെ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വരികള്‍ എഴുതിരിക്കുന്നത് പേളിയും ശ്രദ്ധാ ഡേവിസും ചേര്‍ന്നാണ്. ജെസിന്‍ ജോര്‍ജ് തന്നെയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ആദ്യ എപ്പിസോഡിന് യൂട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. വെബ് സീരിസിലെ രണ്ടാമത്തെ എപ്പിസോഡിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍.
കഴിഞ്ഞ വ്യാഴായ്ചയായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം നടന്നത്. ആരെയും അറിയിക്കാതെ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിന്റെ യാതൊരു വിവരങ്ങളും താരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. ആലുവയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരുടെയും നിശ്ചയം നടന്നത്. മോതിരമണിഞ്ഞ വിരലുകളുടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഇരുവരും തങ്ങള്‍ എന്‍ഗേജഡ് ആയ വിവരം ആരാധകരെ അറിയിച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ ശ്രീനിഷും പിന്നാലെ പേളിയും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 'ഇനി എന്നും നീ എന്റേതായിരിക്കു'മെന്നാണ് ചിത്രങ്ങളിലൊന്നിന് ശ്രീനിഷ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. സ്വര്‍ണ്ണ നിറത്തിലെ കുര്‍ത്തയിലായിരുന്നു ശ്രീനിഷ് ചടങ്ങിനെത്തിയത്. പച്ച നിറത്തില്‍ എംബ്രോയ്ഡറി വര്‍ക്കുകളുള്ള ഡിസൈനര്‍ വസ്ത്രത്തിലായിരുന്നു പേളി. ജനുവരിയില്‍ വിവാഹ നിസ്ചയം ഉണ്ടാകുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ എത്തിയിരുന്നുവെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. എന്നാല്‍ പെട്ടന്നുളള വിവാഹ നിശ്ചയം പേളിഷ് ആരാധകരെ ഞെട്ടിക്കുകയായിരുന്നു. നിശ്ചയത്തിനു പിന്നാലെ ഇരുവരും ഒരുമിച്ചുളള വെബ്‌സീരിസ് എത്തിയത് ആഘോഷമാക്കുകയാണ് ആ്‌രാധകര്‍.