ഒമ്പതുമാസത്തെ പ്രണയത്തിനൊടുവില്‍ ഇന്നലെ താരദമ്പതികളായി മാറിയിരിക്കയാണ് പേളിമാണിയും ശ്രീനിഷ് അരവിന്ദും. ഇന്നലെ വൈകുന്നരം അഞ്ചുണിക്കാണ് ഇരുവരും ആലുവയിലെ പള്ളിയില്‍ വിവാഹിതരായത്. ഇതേതുടര്‍ന്ന് നെടുമ്പാശേരിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇരുവരുടെയും വിവാഹസത്കാരം നടന്നു.
ആയിരത്തോളം പേരാണ് ചടങ്ങിന് എത്തിയിരിക്കുന്നത്. കണ്ണൂരിലെ പ്രശസ്തമായ പാലസ് കിച്ചന്‍ കേറ്ററിങ്ങിന്റെ മലബാര്‍ സ്പെഷ്യല്‍ ഭക്ഷണമാണ് അതിഥികള്‍ക്കായി ഒരുക്കിയത്, എല്ലാവരും വ്യാജമാണെന്ന് പറഞ്ഞ തങ്ങളുടെ പ്രണയം യാഥാര്‍ഥമായ സന്തോഷത്തിലാണ്് പേളിയും ശ്രീനിയും വിവാഹവേദിയിലേക്ക് എത്തിയത്. നടന്‍ മമ്മൂട്ടിയും സിദ്ധിക്കും ഉള്‍പെടെയുള്ളവരാണ് ചടങ്ങിനെത്തിയത്. സീരിയല്‍ ലോകത്തെ ശ്രീനിഷിന്റെ സഹപ്രവര്‍ത്തകരും താരങ്ങളും ചടങ്ങിനെത്തിയതും ശ്രദ്ധേയമായി.
സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ നടന്ന വിരുന്നിലാണ് സെലിബ്രിറ്റികള്‍ നവദമ്പതികളെ ആശീര്‍വദിക്കാനായി എത്തിയത്. മമ്മൂട്ടിയെ കണ്ടതും അതീവ സന്തോഷത്തിലായിരുന്ന പേളി ആര്‍ത്തുവിളിച്ചു. സിദ്ദിഖും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പുതിയ സിനിമയായ ബിലാല്‍ ലുക്കുമായാണ് അദ്ദേഹമെത്തിയത്.
നടന്‍ ടൊവിനോ തോമസ്, സണ്ണി വെയ്നും ഭാര്യയും, നീരജ് മാധവ്, നടമാരായ മിയ,അഹാനകൃഷ്ണ, ദീപ്തി സതി, അപര്‍ണ ബാലമുരളി, മംമ്ത മോഹന്‍ദാസ്, പ്രിയാമണി, ശ്രിന്ധ, ശ്രുതി രാമചന്ദ്രന്‍, ഗൗരി കൃഷന്‍, ഷോണ്‍ റോമി, ഗോവിന്ദ് പത്മസൂര്യ, പാര്‍വതി, സീരിയല്‍ താരങ്ങളായ സ്വാസിക, ശ്രുതിലയ, ശ്രുതിലക്ഷ്മി, നടന്‍ മനീഷ്, ബിഗ്ബോസ് താരങ്ങളായ ഷിയാസ്, അരിസ്റ്റോ സുരേഷ്, സാബുമോന്‍, ഹിമാ ശങ്കര്‍, സംഗീതഞ്ജന്‍ സ്റ്റീഫന്‍ ദേവസി തുടങ്ങിയ വന്‍താരനിരയാണ് ചടങ്ങിനെത്തിയത്.