Latest News

പ്രണയം പേളിയുടെ സീക്രട്ട് ടാസ്‌ക്; ശ്രീനിഷ് വെറും ശശി.!! ഞെട്ടി പ്രേക്ഷകര്‍; നിര്‍ണായക വഴിതിരിവിലേക്ക് ബിഗ് ബോസ്

Malayalilife
പ്രണയം  പേളിയുടെ സീക്രട്ട് ടാസ്‌ക്; ശ്രീനിഷ് വെറും ശശി.!!  ഞെട്ടി പ്രേക്ഷകര്‍; നിര്‍ണായക വഴിതിരിവിലേക്ക് ബിഗ് ബോസ്

ബിഗ്ബോസില്‍ കഴിഞ്ഞ ഒരാഴ്ചയായി ഏറെ കൊട്ടിഘോഷിക്കുന്നത് സീരിയല്‍ നടന്‍ ശ്രീനിഷിന്റെയും അവതാരകയും നടിയുമായ പേളി മാണിയുടെയും പ്രണയമാണ്. ഇരുവരുടെയും ചിരിയിലും കളിയിലും മറ്റ് മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമൊക്കെ സംശയമുണ്ടായെങ്കിലും പേളി ശ്രീനിയോട് തന്റെ പ്രണയം തുറന്നുപറഞ്ഞതോടെയാണ് ഇവരുടെ പ്രണയം എല്ലാവരും ഉറപ്പിച്ചത്. എങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന സൂചന ഇവരുടെ പ്രണയം പേളിക്ക് ബിഗ്ബോസ് നല്‍കിയ സീക്രട്ട് ടാസ്‌ക് ആണ് എന്നതാണ്.

ദിവസങ്ങള്‍ക്ക് മുമ്പാണ് പേളി അല്‍പം നാണത്തോടെ തന്റെ പ്രണയം ശ്രീനിയോട് പറഞ്ഞത്. ഇത് കേള്‍ക്കാന്‍ കാത്തിരുന്ന മട്ടിലായിരുന്നു ശ്രീനിയുടെയും പ്രതികരണം. ബിഗ്ബോസിന് പുറത്ത് ഒരു കാമുകി ഉണ്ടായിട്ടും പേളി ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ശ്രീനി മറുത്തൊന്നും പറയാതെ അത് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ബിഗ്ബോസില്‍ പലര്‍ക്കും സീക്രട്ട് ടാസ്‌ക് കൊടുക്കുന്നത് പോലെ പേളിക്ക് കിട്ടിയ സീക്രട്ട് ടാസ്‌ക് ആണ് ഇതെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. സംശയം ഉണ്ടായത് ശ്രീനിഷിന് തന്നെയാണെന്നതാണ് രസകരം. ഷിയാസിനോടാണ് ശ്രീനി തന്റെ സംശയം തുറന്നു പറഞ്ഞത്. പലര്‍ക്കും സീക്രട്ട് ടാസ്‌ക് കൊടുക്കുന്ന പശ്ചാത്തലത്തിലാണ് ശ്രീനിക്കും ഈ സംശയം ഉണ്ടായത്. എന്നാല്‍ അങ്ങനെയായിരിക്കില്ലെന്നും പേളി നല്ല കുട്ടിയാണെന്നും നിങ്ങള്‍ കല്യാണം കഴിച്ച് അടിപൊളിയായി ജീവിക്കണമെന്നും ഷിയാസ് ശ്രീനിയോട് പറഞ്ഞു.

ശ്രീനിക്കുണ്ടായ ഇതേ സംശയം പ്രേക്ഷകര്‍ക്കും ബിഗ്ബോസ് അംഗങ്ങളില്‍ പലര്‍ക്കുമുണ്ട്. പേളിയുടെ കണ്ണില്‍ പ്രണയം ഇല്ലെന്നാണ് അംഗങ്ങളുടെ കണ്ടെത്തല്‍. തന്റെ നിലനില്‍പ്പിനായി ഏതറ്റം വരെയും പോകുന്ന പേളി തന്നെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് പാവം ശ്രീനിയെ ഒപ്പം നിര്‍ത്തിയിരിക്കുന്നതെന്നും ബിഗ് ബോസ് അംഗങ്ങള്‍ പറയുന്നു.ഇതിനൊപ്പമാണ് പരിപാടിയുടെ റേറ്റിങ് കൂട്ടുന്നതിന്റെ ഭാഗമായി ഷോയുടെ അണിയറപ്രവര്‍ത്തകര്‍ പേളിക്ക് ടാസ്‌ക് നല്‍കിയതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Read more topics: # Pearle Maaney,# Srinish Aravind,# Love Story
Pearle Maaney,Srinish Aravind, Love Story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക